റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ പാർവതിഛ അമ്മയെ നേർവഴിക്ക് നടത്തിയ പെണ്മക്കൾ; അഭിനന്ദനവുമായി ഹരീഷ് പേരടി

18

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ നിന്നും നടിമാരായ ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രമ്യ നമ്ബീശൻ എന്നിവർ രാജി വെച്ചിരുന്നു.

എന്നാൽ, പത്മപ്രിയയും പാർവതിയും അമ്മയ്ക്കുള്ളിൽ നിന്നു കൊണ്ട് തന്നെയാണ് ഇപ്പോഴും പൊരുതുന്നത്. അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് റിപ്പോർട്ട് വന്നതിനെ തുടർന്ന് സംഘടനയിൽ സത്രീകൾക്കായി ആഭ്യന്തര പരാതി സെൽ രൂപീകരിക്കുകയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാല് സ്ത്രീകളെ ഉൾപ്പെടുത്താനും തീരുമാനമായി.

Advertisements

ഇത്തരമൊരു മാറ്റത്തിന് വേണ്ടി സമരം ചെയ്ത നടിമാരെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരാടി . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് . സ്ത്രീ സൗഹൃദമായ ഇങ്ങനെയുള്ള ഒരു തീരുമാനമെടുത്ത അമ്മയുടെ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ.

ഇങ്ങനെ ഒരു തീരുമാനത്തിലേക്കെത്താൻ സംഘടനക്കുള്ളിൽ നിന്നും പുറത്തു നിന്നും സമരം ചെയ്ത പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയ സഹോദരിമാർക്കും എന്റെ അഭിനന്ദനങ്ങൾ.

ട്രാൻസ് ജെൻഡേഴ്സായ കൂട പിറപ്പുകൾക്കു കൂടി സ്ഥാനമുള്ള ഒരു ഭരണ സമതിയായി വളരാൻ അമ്മയുടെ മനസ്സിന് വിശാലതയുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അമ്മേ അമ്മക്ക്ത് പറ്റും. എത്രയൊക്കെ വഴക്കുണ്ടാക്കിയാലും ലിംഗഭേദമില്ലാതെ ഞങ്ങൾ മക്കളുണ്ട് കൂടെ.

Advertisement