ലാലേട്ടന്റെ കൂടെ അഭിനയിക്കുകയെന്നതാണ് ഏറ്റവും വലിയ സ്വപ്നം: അനു സിതാര പറയുന്നു

42

കുറഞ്ഞകാലം കൊണ്ട് തന്നെ മലയാളീ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനു സിത്താര. താൻ ഒരു കടുത്ത മമ്മൂക്ക ആരാധികയാണെന്നും നേരത്തെതന്നെ താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ലാലേട്ടന്റെ കൂടെ അഭിനയിക്കുക എന്നതാണ് തന്റെ സ്വപ്നസാഫല്യം എന്നാണ് അനു സിത്താര പറയുന്നത്.

Advertisements

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. മമ്മൂക്കയെ ദൂരെ നിന്നെങ്കിലും നേരിൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. പേരൻപിന്റെ ഷൂട്ടിങ്ങിനു മമ്മൂക്ക ചെന്നൈയിൽ വന്നപ്പോൾ ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കുകയാണ്.

കാത്തിരുന്ന് കാണാൻ ചാൻസ് കിട്ടി. പക്ഷേ, ഭയങ്കര ട്രാഫിക് ബ്ലോക്ക്. പറഞ്ഞ സമയത്ത് എത്താൻ കഴിയുമോ എന്ന് ടെൻഷൻ. ഇനി ഒരു കിലോമീറ്റർ കൂടിയേ ഉള്ളൂ എന്നറിഞ്ഞപ്പോൾ ഞാനും വിഷ്ണുവേട്ടനും കാറിൽ നിന്നിറങ്ങി ഓടി. മമ്മൂക്കയെ നേരിൽ കണ്ട് അന്ന് കരഞ്ഞുപോയി.

പിന്നീട് അങ്കിളിന്റെ ഷൂട്ടിങ്ങിന് വയനാട്ടിൽ വന്നപ്പോൾ മീൻകറിയൊക്കെ വച്ചു കൊണ്ടുപോയി കൊടുത്തു. രണ്ടു വർഷം മുൻപുള്ള എന്റെ ജന്മനാളിന് മമ്മൂക്കയ്ക്ക് മെസേജ് അയച്ചു, അപ്പോൾ തന്നെ വിഷസ് വന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഗിഫ്റ്റ് വേണ്ടേ എന്നു ചോദിച്ച് വിളിക്കുന്നു. ആ ഗിഫ്റ്റ് ആണ് കുട്ടനാടൻ ബ്ലോഗിലെ എന്റെ റോൾ. ഇപ്പോൾ മാമാങ്കത്തിലും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചു.

അതേസമയം ആരാധന തലയ്ക്കു പിടിച്ചപ്പോഴാണ് മോഹൻലാലിനെ നേരിൽ കാണാൻ പോയത്. റെഡ്വൈൻ സിനിമയുടെ ലൊക്കേഷൻ തപ്പിപിടിച്ചു പോയാണ് ലാലേട്ടനെ കാണുന്നത്. ഞാനഭിനയിച്ച നീയും ഞാനുമിൽ നരേഷൻ ചെയ്തത് ലാലേട്ടനാണ്. ലാലേട്ടനൊപ്പമൊരു സിനിമ എന്റെ സ്വപ്നമാണ് എന്നും അനുസിത്താര പറയുന്നു.

Advertisement