ഒന്ന് സ്റ്റേജിൽ വരാൻ പോലും നാണമുള്ള ഒരാളാണ് എന്റെ ഭർത്താവ്, ഒരു ഫോട്ടോ എടുക്കാൻ പോലും മടിയാണ്; ഭർത്താവിനെ കുറിച്ച് ഉർവ്വശി പറഞ്ഞത് കേട്ടോ

896

വർഷങ്ങളായി മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് ഉർവ്വശി. തെന്നിന്ത്യയിലെ ഒടുമിക്ക സൂപ്പർസ്റ്റാറുകൾക്കും ഒപ്പം നായികയായി വേഷമിട്ടിട്ടുള്ള നടി അവതരിപ്പിക്കാത്ത റോളുകൾ ഇല്ലെന്ന് തന്നെ പറയാം.

ഇപ്പോഴും അഭിനയ പ്രാധാന്യം ഉള്ള സഹനടി വേഷത്തിലും അമ്മ വേഷത്തിലും എല്ലാം തിളങ്ങി നിൽക്കുകയാണ് നടി.
ഹാസ്യമോ സീരിയസോ കണ്ണീരോ ആകട്ടെ വേഷം എന്തായാലും അത് ഉർവ്വശിയുടെ കയ്യിൽ ഭദ്രമാണ്. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്ത ആക്കുന്നത്.

Advertisements

അതേ സമയം തന്റെ കരിയറിലും ജീവിതത്തിലും ഭർത്താവ് നൽകുന്ന പിന്തുണയെ കുറിച്ച് ഉർവ്വശി സംസാരിക്കുന്ന പഴയ ഒരു വീഡിയോ ആണ് ഇപ്പോഴ്# വീണ്ടും ആരാധകരുടെ ശ്രദ്ധനേടുന്നത്. എന്റെ ഭർത്താവ് ഒന്ന് സ്റ്റേജിൽ വരാൻ പോലും നാണമുള്ള ഒരാളാണ്. ഒരു ഫോട്ടോ എടുക്കാൻ പോലും മടിയാണ്.

Also Read
മകളുടെ വിവാഹത്തിന് മഞ്ജു വരണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ ഞാൻ വിളിച്ചപ്പോൾ മഞ്ജു പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നാദിർഷ

എന്റെ സഹപ്രവർത്തകർക്കെല്ലാം ഇതറിയാം എന്നാണ് ഉർവ്വശി പറയുന്നത്. ഇപ്പോഴും ഇത്രയും ചുറുചുറുക്കോടെ ഞാൻ നിൽക്കുന്നുവെങ്കിൽ അതിന് ഒരേയൊരു കാരണം എന്റെ ഭർത്താവാണ്. അദ്ദേഹം ഒരു ഗ്രാമത്തിൽ സ്വന്തം കാര്യങ്ങളിലേക്ക് മുഴുകുമ്പോഴും എന്നെ അഭിനയിക്കാൻ പ്രചോദിപ്പിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന് നന്ദി.

അതേസമയം, ഉർവ്വശി ഇതെല്ലാം പറയുമ്പോൾ എന്തിനാടീ ഇതൊക്കെ പറയുന്നത് എന്ന ഭാവത്തിൽ ശിവ പ്രസാദ് ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നടി ഉർവശി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു.

മനോജ് കെ ജയനും ഉർവശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവിൽ 2000 ത്തിൽ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തിൽ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വർഷം നീണ്ട വിവാഹജീവിതം 2008 ൽ ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾ മനോജിനൊപ്പമായിരുന്നു പോന്നത്.

പിന്നീട് 2011 ലാണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകൻ ആണുള്ളത്. ഉർവശിയുടേയും രണ്ടാം വിവാഹം നടന്നിരുന്നു. ശിവ പ്രസാദിനെ യാണ് ഉർവ്വശി രണ്ടാമത് വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ നീലാണ്ഡൻ എന്നൊരു മകനുണ്ട് ഇവർക്ക്.

Also Read
പ്രോഗ്രാം ചെയ്യാൻ പോയിട്ട് ഇറങ്ങി പോരേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല, ഒരാളെ പറ്റി ഇല്ലാ വചനം പറയുമ്പോൾ എല്ലാവർക്കും വേദനിക്കും: ബിനു അടിമാലി

Advertisement