മകളുടെ വിവാഹത്തിന് മഞ്ജു വരണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ ഞാൻ വിളിച്ചപ്പോൾ മഞ്ജു പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നാദിർഷ

189377

മിമിക്രിയലൂടെ എത്തി മലയാല സിനിമയിൽ നടനായും ഗായകനായും സംഗീത സംവിധായകനായും സിനിമാ സംവിധായകനായും തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് നാദിർഷ. ഒരുകാലത്ത് പാരഡി ഗാനങ്ങളുടെ ഉസ്താദ് ആയിരുന്നു നാദിർഷ പിന്നീട് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കകയായിരുന്നു.

സിനിമയിൽ നായകനായി തിളങ്ങാൻ ആയില്ലെങ്കിലും സൂപ്പർ സംവിധായകനായി അദ്ദേഹം മാറിയിരുന്നു. സംഗീത സംവിധായകൻ ആയും നാദിർഷ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. അതേ സമയം മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നാദിർഷയുടെ ഉറ്റ ചങ്ങാതി ആണ്.

Advertisements

മിമിക്രിവേദിയിൽ നിന്ന് തുടങ്ങിയ ആ സൗഹൃദം വർഷങ്ങളായിട്ടും ഇപ്പോഴും അതിന്റെ മാറ്റൊട്ടും കുറയാതെ തുടരുകയാണ്. സിനിമയിലെത്തും മുമ്പ് ഇരുവരും ചേർന്ന് നിരവധി ടെലിവിഷൻ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരു ടെയും സൗഹൃദവും തമാശകളുമെല്ലാം തന്നെ ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുമുണ്ട്.

Also Read
ആരാധകരുടെ ഊഹം ശരിവെച്ച് അണിയറപ്രവര്‍ത്തകര്‍, വിജയിയുടെ ദളപതി 67ലേക്ക് ആ മലയാളി താരവും

അന്നും ഇന്നും ഏത് സാഹചര്യത്തിലും ദിലീപിനൊപ്പം നാദിർഷയുണ്ട് ദിലീപിന്റെ മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും നാദിർഷയുടെ മകളാണ്. അടുത്തടെ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരെ കുറിച്ച് നാദിർഷ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചില ഓൺലൈൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

2021 ൽ ആയിരുന്നു നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. എന്നാൽ താൻ കല്യാണം പറയാനായി വിളിച്ചപ്പോൾ മീനാക്ഷിയും ദിലീപും കാവ്യാ മാധവനും അവിടെ ഉറപ്പായും ഉണ്ടാകുമെന്ന് അറിയാവുന്ന മഞ്ജു വാര്യർ പറഞ്ഞ മറുപടിയെ കുറിച്ചാണ് നാദിർഷ പറഞ്ഞത്. അന്ന് വിവാഹത്തിൽ പങ്കെടുത്തുള്ള മീനാക്ഷിയുടെയും ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളെല്ലാം തന്നെ വളരെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീനാക്ഷിയുടെ ഡാൻസ് എല്ലാം തന്നെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

അതേ സമയം തന്റെ മകളുടെ വിവാഹത്തിൽ മഞ്ജു വാര്യരും പങ്കെടുക്കണം എന്നു തന്നെ ആയിരുന്നു തന്റെ ആഗ്രഹം എന്നായിരുന്നു നാദിർഷ പറഞ്ഞത്. ഞാനും മഞ്ജുവും ദില്ലിവാലാ രാജകുമാരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് പരിചയപ്പെടുന്നത്. ദിലീപിന്റെ ഭാര്യ കൂടി ആയതോടെ ആ സൗഹൃദം വളർന്നു.

ഞാനും ദിലീപും മഞ്ജുവും തമ്മിലുള്ള സന്തോഷകരമായ ഓർമ്മകൾ ഇന്നും എന്റെ മനസിൽ മായാതെ നിൽക്കുന്നുണ്ട്.
ഇവർ തമ്മിൽ പിരിഞ്ഞതിനെ കുറിച്ച് ഞാൻ രണ്ടാളോടും ചോദിച്ചിട്ടില്ല. അവർ പുറത്ത് ആരോടും ഇതേ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അവരെ വിഷമിപ്പിക്കേണ്ട എന്നു കരുതി ഞാൻ ഒന്നു ചോദിച്ചില്ല.

മഞ്ജുവിനെ എന്റെ നല്ലൊരു സുഹൃത്തായി ഇന്നും മനസിൽ കൊണ്ടു നടക്കുന്ന വ്യക്തിയാണ്. മഞ്ജുവിന് എന്നോട് ആ സൗഹൃദം ഇല്ലാ എന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. കാരണം മകളുടെ വിവാഹം പറയാൻ ഞാൻ മഞ്ജുവിനെ വിളിച്ചിരുന്നു. മകളുടെ വിവാഹമാണെന്ന് പറഞ്ഞപ്പോൾ താൻ തിരക്കിലാണ് എന്ന് പറഞ്ഞ് മഞ്ജു ഫോൺ കട്ട് ചെയ്യുകയാണ് ചെയ്തത്.

പിന്നീട് ഞാൻ വിളിച്ചപ്പോൾ മഞ്ജു ഫോൺ എടുത്തതേ ഇല്ല എന്നായിരുന്നു നാദിർഷ പറഞ്ഞത്. അതേ സമയം നാദിർഷയുടെ വാക്കുകൾ വൈറലായതോടെ തങ്ങൾ ഇഷ്ടപ്പെടുന്ന മഞ്ജു ഇങ്ങനൊന്നും ചെയ്യില്ലെന്നാണ് പലരും പറയുന്നത്.

അല്ലെങ്കിൽ തന്നെ ദിലീപും കാവ്യയും മീനാക്ഷിയും അവിടെ ഉണ്ടാകുമെന്ന് ആറിയാവുന്ന മഞ്ജു അറിഞ്ഞു കൊണ്ട് അങ്ങോട്ടേയ്ക്ക് പോകില്ലല്ലോ. മഞ്ജുവിന് ചിലപ്പോൾ നാദിർഷയോട് സൗഹൃദം ഉണ്ടായിരിക്കാം. എന്നാൽ ദിലീപിന്റെ വലംകൈയായിരുന്ന നാദിർഷയ്ക്ക് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മുന്നേ അറിയാമായിരുന്നിട്ടും തന്നോട് അത് നേരത്തേ പറഞ്ഞില്ലല്ലോ ഇത്രയും അടുത്ത സുഹൃത്തുക്കൾ ആയിട്ടും തന്നെ ചതിച്ചല്ലോ എന്നെല്ലാമുള്ള ചിന്ത കാരണമായിരിക്കാം മഞ്ജു ഇങ്ങനെ ചെയ്തതെന്നും കമന്റായി ചിലർ രേഖപ്പെടുത്തുന്നുണ്ട്.

Also Read
പ്രോഗ്രാം ചെയ്യാൻ പോയിട്ട് ഇറങ്ങി പോരേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല, ഒരാളെ പറ്റി ഇല്ലാ വചനം പറയുമ്പോൾ എല്ലാവർക്കും വേദനിക്കും: ബിനു അടിമാലി

Advertisement