ഉണ്ണി മുകുന്ദന് എതിരെ 20,000 രൂപ കൂലി കൊടുത്ത കൂവാൻ ആളെ പറഞ്ഞു വിട്ടു: നാണമുണ്ടോടാ നിനക്ക്, തള്ളക്കും തന്തക്കും വിളിക്കാൻ അറിയാത്തോണ്ടല്ല, പക്ഷേ: അഖിൽ മാരാർക്ക് റോബിന്റെ മറുപടി

2505

ജയനും നസീറും സോമനും സുകുമാരിനും മമ്മുട്ടിയും മോഹൻലാലും എതിനേറെ പുതുതലമുറിയിലെ ചാക്കോച്ചനും അടക്കമുള്ള താരങ്ങൾ വിനയത്തോടെയും മര്യാദയോടെയും അച്ചടക്കത്തോടെയും കൊണ്ടു പോയിരുന്ന മലയാള സിനിമാ രംഗത്തെ മലീമസമാക്കുന്ന തരത്തിലാണ് ചില അഭിനവ സൂപ്പർസ്റ്റാറുകളുടെയും പതു യുവതാരങ്ങളുടേയും സംസാരവും പ്രവൃത്തികളും. പരസ്പരം ചെളി വാരി എറിഞ്ഞും ആരോപണങ്ങൾ ഉന്നിയച്ചും തെ റി വിളിച്ചും ഇവർ സ്വയം അപഹാസ്യരായി കൊണ്ടിരിക്കുകയാണ്.

അടുത്തിടെ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറി മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്‌ലോഗറും തമ്മിലുണ്ടായ വാദപ്രതി വാദങ്ങൾ ഏറെ വലിയ വാർത്തയായി മാറിയിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസ് മൽസരാർത്ഥിയും നടനുമായ ഡോ. റോബിൻ രാധാകൃഷ്ണന് എതിരെ ആരോപണവുമായി സംവിധായകൻ അഖിൽ മാരാർ രംഗത്ത് വന്നിരുന്നു.

Advertisements

കോഴിക്കോട് വെച്ച് നടന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നടനെതിരെ കൂവാൻ റോബിൻ ആളെ വിട്ടതായി അഖിൽ ആരോപിച്ചു. ഇതിന് പ്രതിഫലമായി 20,000 രൂപ റോബിൻ കൊടുത്തുവെന്ന് റോബിനൊപ്പമുള്ള ഒരു സിനിമാക്കാരൻ തന്നെ തന്നോട് വെളിപ്പെടുത്തിയെന്നും ഒരു ചാനൽ ചർച്ചയിൽ അഖിൽ വ്യക്തമാക്കിയിരുന്നു.

Also Read
സിനിമയില്‍ നല്ല വേഷം വേണമെങ്കില്‍ ഒന്നു വഴങ്ങണമെന്ന് എന്നോടും ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി നയന്‍താര

ഇപ്പോഴിതാ അഖിലിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ജനം ടിവിയിൽ ഉണ്ണി മുകുന്ദൻ സീക്രട്ട് ഏജന്റ് വിഷയം ചർച്ച ചെയ്യുമ്പോൾ അഖിൽ മാരാർ എന്നൊരാൾ അനാവശ്യമായി എന്നെ വലിച്ചിഴച്ചു. പുള്ളി ആരോപിക്കുന്നത് ബ്രൂസിലി സിനിമാ പ്രമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദൻ കാലിക്കറ്റ് വന്നിരുന്നു.

അന്ന് എന്റെ ചിത്രത്തിന്റെ പ്രമോഷനും ഉണ്ടായിരുന്നു ആ സമയത്ത് ഞാൻ 20,000 രൂപ കൊടുത്ത് ഉണ്ണിയെ കൂവിച്ചു എന്നാണ് അയാൾ പറയുന്നത്. ആരാണ് ആ വ്യക്തി എന്തിനാണ് പേര് മറക്കുന്നത്. ചങ്കൂറ്റത്തോട് പറ സിനിമയിലുള്ള വ്യക്തിയുടെ പേര്. രണ്ടാമത്തെ കാര്യം മെയിൻ സ്ട്രീം ചാനലിൽ വന്നിരുന്ന് എന്നെ അലറൽ വീരൻ എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ മിസ്റ്റർ അഖിൽ മാരാർ.

അത് തെറ്റല്ലേ, നിങ്ങൾക്ക് നിങ്ങളുടെ കാര്യം പറഞ്ഞ് പോയാൽ പോരെ? മാത്രമല്ല നിങ്ങൾ പറയുന്നത് സീക്രട്ട് ഏജന്റും ഞാനുമായി വലിയ അടുപ്പമാണ് ഞങ്ങളുടെ അജണ്ട ഉണ്ണി മുകുന്ദനെ തകർക്കുക എന്നുള്ളതാണെന്നുമാണ്. എന്തുവാണ് നിങ്ങളുടെ പ്രശ്നം. ഞാൻ ഒരു സിനിമാ മോഹിയാണ്. ആദ്യമേ കയറി ഞാൻ സിനിമയെ തകർക്കും എന്നൊക്കെ എന്തിനാടെ പറയുന്നത്.

ഇതിൽ നിങ്ങളുടെ അജണ്ട എന്താണ്. നിങ്ങൾ എന്തിനാണ് എന്നെ തകർക്കാൻ ശ്രമിക്കുന്നത്. അഖിൽ മാരാറേ എനിക്ക് ഒരു പേരുണ്ട്. ഞാൻ വന്ന് നിങ്ങളെ ഡാഷ് മോൻ എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നതൊക്കെ തെറ്റായിട്ടുള്ള കാര്യമാണ്. വ്യക്തിഹത്യ ചെയ്യുന്നതൊന്നും കേട്ട് കൊണ്ടിരിക്കാൻ പറ്റില്ല. എനിക്ക് തള്ളക്കും തന്തക്കും വിളിക്കാൻ അറിയാത്തോണ്ടല്ല, പക്ഷേ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ സംസാരിക്കുമ്പോ അങ്ങനെയൊന്നും പറയാൻ പാടില്ല.

ആദ്യം എന്നെ അലറൽ വീരൻ എന്ന് വിളിച്ചതിൽ സോറി പറയണം. രണ്ടാമത് ഞാൻ പണം കൊടുത്തു എന്ന് പറയുന്ന സിനിമയിലെ വ്യക്തിയുടെ പേരും കൂടി പറയണം. നാണമുണ്ടോടോ നിനക്ക്, നിനക്ക് ഇതൊക്കെ പറയേണ്ട ആവശ്യമെന്താണ് എന്നായിരുന്നു റോബിൻ രാധാകൃഷ്ണൻ ചോദിച്ചത്.

Also Read
ഒന്ന് സ്റ്റേജിൽ വരാൻ പോലും നാണമുള്ള ഒരാളാണ് എന്റെ ഭർത്താവ്, ഒരു ഫോട്ടോ എടുക്കാൻ പോലും മടിയാണ്; ഭർത്താവിനെ കുറിച്ച് ഉർവ്വശി പറഞ്ഞത് കേട്ടോ

Advertisement