ഈ കഥാപാത്രം മമ്മൂട്ടിക്ക് ചേരില്ലെന്ന് പറഞ്ഞ് പത്ത് നിർമ്മാതാക്കളും അഞ്ച് സംവിധായകരും തഴഞ്ഞു, എന്നിട്ടും മമ്മൂട്ടി ആ ചിത്രം ഇടിവെട്ട് ഹിറ്റാക്കി

5941

തന്റെ അമ്പതാം വർഷവും പിന്നിട്ട് ഇന്നും മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താര ചക്രവർത്തിയായി നില കൊള്ളുന്ന മെഗാസ്റ്റാർ മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാത്ത സംവിധായകർ കുറവാണെന്ന് തന്നെ പറയാം. അതേപോലെ മമ്മൂച്ചി ചിത്രം രചിക്കാത്ത തിരക്കഥാകൃത്തുക്കളും.

പുതുമുഖങ്ങൾ മുതൽ തഴക്കെ ചെന്നവർ വരെ അക്കുട്ടത്തിൽപ്പെടും. എല്ലാ തിരക്കഥകൾക്കും അതിന്റേതായ വിധിയുണ്ട്. അത് ആര് സംവിധാനം ചെയ്യണം, ആര് നിർമ്മിക്കണം, ആരൊക്കെ അഭിനയിക്കണം എന്നൊക്കെ. ചില തിരക്കഥകൾ പ്രതീക്ഷകൾക്കൊത്ത് ഉയരില്ല.

Advertisements

ചിലത് പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് വളരുന്നു. അത്തരത്തിൽ ഉയരങ്ങളിലേക്ക് വളർന്ന ഒരു തിരക്കഥയായിരുന്നു കോട്ടയം കുഞ്ഞച്ചൻ. ഡെന്നിസ് ജോസഫിന്റെ ഈ തിരക്കഥ 10 നിർമ്മാതാക്കളും അഞ്ച് സംവിധായകരും ആദ്യം നിരസിച്ചതാണ്.

Also Read
സിനിമയില്‍ നല്ല വേഷം വേണമെങ്കില്‍ ഒന്നു വഴങ്ങണമെന്ന് എന്നോടും ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി നയന്‍താര

കുഞ്ഞച്ചൻ എന്ന പകുതി ഹാസ്യവും പകുതി ഗൗരവഭാവവുമുള്ള കഥാപാത്രത്തെ മമ്മൂട്ടിക്ക് ചേരില്ല എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. പല തടസങ്ങൾക്കും തള്ളിപ്പറയലുകൾക്കുമൊടുവിൽ സുനിതാ പ്രൊഡക്ഷൻസിന്റെ എം മണി ഈ സിനിമ നിർമ്മിക്കാമെന്നേറ്റു. സംവിധായകനായി ടി എസ് സുരേഷ്ബാബുവും വന്നു.

അന്നു വരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച വിജയമാണ് കോട്ടയം കുഞ്ഞച്ചൻ സ്വന്തമാക്കിയത്.
ഇത്രയധികം നിർമ്മാതാക്കളും സംവിധായകരും നിരസിച്ച തിരക്കഥയാണ് കോട്ടയം കുഞ്ഞച്ചന്റേത് എന്ന കാര്യം ഇപ്പോഴും മമ്മൂട്ടിക്ക് അറിയില്ല എന്നാണ് ടി എസ് സുരേഷ്ബാബു ഇപ്പോൾ വെളിപ്പെടുത്തുന്നത്.

അതേ സമയം കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോർട്ടുകളും ഇപ്പോൾ സജീവമാണ്. കോട്ടയം കുഞച്ചന് ശേഷം നിരവധി അച്ചായൻ വേഷങ്ങൾ മമ്മൂട്ടി സൂപ്പർഹിറ്റാക്കി മാറ്റിയിരുന്നു.

Also Read
ഉണ്ണി മുകുന്ദന് എതിരെ 20,000 രൂപ കൂലി കൊടുത്ത കൂവാൻ ആളെ പറഞ്ഞു വിട്ടു: നാണമുണ്ടോടാ നിനക്ക്, തള്ളക്കും തന്തക്കും വിളിക്കാൻ അറിയാത്തോണ്ടല്ല, പക്ഷേ: അഖിൽ മാരാർക്ക് റോബിന്റെ മറുപടി

Advertisement