വീട്ടിൽ വഴക്ക് നടക്കുന്നത് ഇതിന് വേണ്ടിയാണ്; ഞാനത് ചെയ്യുന്നത് അമ്മക്ക് ഇഷ്ടമല്ല, തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരൻ

738

പ്രേമം എന്ന സിനിമയിൽ മേരിയായി വന്ന് ആരാധകരുടെ മനം കവർന്ന സുന്ദരിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ വിരലില്ലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളതെങ്കിലും, തെന്നിന്ത്യയുടെ ക്യൂട്ട് ഗേൾ ആവാൻ അനുപമക്ക് സാധിച്ചു. പ്രത്യേകിച്ച് തെലുങ്കിന്റെ ഭാഗ്യ നായികയാവാൻ.

തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോകുമ്പോഴും തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്ന താരമാണ് അനുപമ. ഇൻസ്റ്റഗ്രാമിൽ 13 മില്യൺ ആളുകളാണ് താരത്തെ പിന്തുടരുന്നത്. ഇപ്പോഴിതാ തന്റെ അമ്മയുടെ സാരി ധരിച്ചുക്കൊണ്ടുള്ള റീൽസുമായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏഴ്, എട്ട് വയസ്സുള്ള ശനിയാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കുന്ന ഞാനെന്ന് കുട്ടിയെയാണ് എനിക്ക് ഓർമ്മ വരുന്നത്.

Advertisements

Also Read
ഈ കഥാപാത്രം മമ്മൂട്ടിക്ക് ചേരില്ലെന്ന് പറഞ്ഞ് പത്ത് നിർമ്മാതാക്കളും അഞ്ച് സംവിധായകരും തഴഞ്ഞു, എന്നിട്ടും മമ്മൂട്ടി ആ ചിത്രം ഇടിവെട്ട് ഹിറ്റാക്കി

പകലൊക്കെ അമ്മ് ഓഫീസിലായിരിക്കും. അമ്മയില്ലാത്തപ്പോൾ അമ്മയുടെ അലമാരയിൽ നിന്ന് സാരികൾ എടുത്ത് ഞാൻ ധരിക്കും. എന്നിട്ട് മുതിർന്നവരെപ്പോലെ റാമ്പ് വാക്ക് ചെയ്യും. അന്നും ഇന്നും അമ്മയുടെ സാരികളാണ് എനിക്ക് പ്രിയപ്പെട്ടത്. വിശേഷ ദിവസങ്ങളിൽ എല്ലാം ഞങ്ങളുടെ വീട്ടിൽ ഒരടി നടക്കാറുണ്ട്. അതും ഡ്രസ്സിന്റെ പേരിൽ.

ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളിൽ ഞാൻ അമ്മയുടെ പഴയ സാരികളെ തേടി ചെല്ലും. പൊന്നു നീയെന്റെ പഴയ സാരികൾ ഉടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടാവും. പക്ഷേ ഞാനത് അനുസരിക്കില്ല. കാരണം എനിക്കേറ്റവും പ്രിയപ്പെട്ടതാണ് അത്. എന്റെ അമ്മയെപ്പോലെ. അതേസമയം വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. ഈ സാരിയിൽ അനുപമ സുന്ദരിയായിരിക്കുന്നു. അനുപമ ധരിച്ചത് കൊണ്ടാവും സാരി കൂടുതൽ മനോഹരമായിരിക്കുന്നു എന്നൊക്കെയാണ് കമന്റുകൾ.

Also Read
ഉണ്ണി മുകുന്ദന് എതിരെ 20,000 രൂപ കൂലി കൊടുത്ത കൂവാൻ ആളെ പറഞ്ഞു വിട്ടു: നാണമുണ്ടോടാ നിനക്ക്, തള്ളക്കും തന്തക്കും വിളിക്കാൻ അറിയാത്തോണ്ടല്ല, പക്ഷേ: അഖിൽ മാരാർക്ക് റോബിന്റെ മറുപടി

ദുൽഖർ നായകനായെത്തിയ കുറുപ്പായിരുന്നു മലയാളത്തിൽ അനുപമ അവസാനമായി അഭിനയിച്ച് പടം. നിഖിൽ സിദ്ധാർത്ഥ് നായകനായെത്തിയ 18 പേജസ് എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. തന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ വിവരിച്ച് കൊണ്ട് ഇതിന് മുന്നും അനുപമ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

Advertisement