കാത്തിരുന്ന തിരിച്ച് വരവെന്ന് സോഷ്യൽ മീഡിയ, ആരാധകരെ ആവേശം കൊള്ളിച്ച് സിറ്റാഡലിൽ സമാന്ത എത്തുന്നു; പുതിയ ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

356

തെന്നിന്ത്യയുടെ താരറാണിയാണ് സമാന്ത. കയ്യ് നിറയെ ചിത്രങ്ങളുള്ളപ്പോഴാണ് താരത്തിന്റെ രോഗം വിവരം സ്ഥിരീകരിക്കുന്നത്. തുടർന്ന് ഒരിടവേള എടുത്ത താരം തന്റെ ചികിത്സയിലേക്ക് തിരിഞ്ഞിരുന്നു. സമാന്തയുടെ തിരിച്ച് വരവിനായി ആകാംഷയോടെയാണ് ആരാധകർ കാത്തിരുന്നത്.

തെലുങ്ക് നടൻ നാഗാർജ്ജുനയുടെ മകനും, നടനുമായ നാഗചൈതന്യയെയാണ് സമാന്ത വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഈ ബന്ധം വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല. വിവാഹം കഴിഞ്ഞ് വർഷങ്ങളാകുമ്പോഴേക്കും ഇരുവരും പിരിഞ്ഞു ശേഷം സമാന്ത തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകായിരുന്നു. തെന്നിന്ത്യക്ക് പുറമേ ബോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് സമാന്ത.

Advertisements

Also Read
ഈ കഥാപാത്രം മമ്മൂട്ടിക്ക് ചേരില്ലെന്ന് പറഞ്ഞ് പത്ത് നിർമ്മാതാക്കളും അഞ്ച് സംവിധായകരും തഴഞ്ഞു, എന്നിട്ടും മമ്മൂട്ടി ആ ചിത്രം ഇടിവെട്ട് ഹിറ്റാക്കി

സിറ്റാഡൽ എന്ന റൂസോ ബ്രദേഴ്‌സിന്റെ സീരീസിന്റെ ഇന്ത്യൻ വേർഷനിലാണ് സമാന്ത അഭിനയിക്കുന്നത്. ചിത്രത്തിൽ വരുൺ ധവാനും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ സമാന്തയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ആമസോൺ പ്രൈമും, വരുൺ ധവാനും പങ്ക് വെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിലെ സമാന്തയുടെ ലുക്കും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.

ആരോഗ്യാവസ്ഥ മോശമായതിനാൽ സമാന്ത സിറ്റാഡലിന്റെ ഭാഗമാവുകയില്ലെന്ന തരത്തിൽ മുൻപ് വാർത്തകൾ വന്നിരുന്നു. രാജും ഡികെയും ചേർന്നാണ് സിറ്റാഡൽ സംവിധാനം ചെയ്യുന്നത്. തവിട്ട് നിറത്തിലുള്ള ലെതർ ജാക്കറ്റ് ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിൽക്കുന്ന സമാന്തയുടെ ചിത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

Also Read
ഈ കഥാപാത്രം മമ്മൂട്ടിക്ക് ചേരില്ലെന്ന് പറഞ്ഞ് പത്ത് നിർമ്മാതാക്കളും അഞ്ച് സംവിധായകരും തഴഞ്ഞു, എന്നിട്ടും മമ്മൂട്ടി ആ ചിത്രം ഇടിവെട്ട് ഹിറ്റാക്കി

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടറാണ് ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സമാന്തയ്ക്കും വരുൺ ധവാനും നിരവധി ആക്ഷൻ സീക്വൻസുകളും ചിത്രത്തിലുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ ഇരുവരും ആയോധനകല പരിശീലനവും തുടങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം ഒരു മാസത്തോളം ഇരുവരും പരിശീലനം തുടരുമെന്നും സൂചനയുണ്ട്. മുംബൈയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് സിറ്റാഡലിന്റെ ചിത്രീകരണം നടക്കുക.

Advertisement