ഞാൻ ധരിച്ച് വെച്ചിരുന്ന പോലെയുള്ള ആളല്ല ബാലയ്യ; തുറന്ന് പറച്ചിലുമായി ഹണി റോസ്

1003

ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന നടിയാണ് ഹണി റോസ്. തുടക്കകാലത്ത് സിനിമയിൽ അത്ര വലിയ താരമാകാൻ ഹണിക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. സൗന്ദര്യം കൊണ്ടും, അഭിനയ മികവും കൊണ്ടും ഇപ്പോൾ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയിരിക്കുകയാണ് താരം.

സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഹണി റോസ് സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്ന താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ തെലുങ്കിലെ തന്റെ നായകനായ സൂപ്പർതാരം നന്ദമൂരി ബാലകൃഷണയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

Advertisements

Also Read
കാത്തിരുന്ന തിരിച്ച് വരവെന്ന് സോഷ്യൽ മീഡിയ, ആരാധകരെ ആവേശം കൊള്ളിച്ച് സിറ്റാഡലിൽ സമാന്ത എത്തുന്നു; പുതിയ ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് തെലുങ്ക് സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം താരം പങ്ക് വെച്ചത്. ഹണിയുടെ വാക്കുകൾ ഇങ്ങനെ; ‘എന്റെ പേര് ഹണിറോസ് എന്നാണ്. പക്ഷെ തെലുങ്കിൽ അവർക്ക് ഹണി എന്ന് ഉച്ചരിക്കാൻ കഴിയാറില്ല. അതുകൊണ്ട് അവരെന്നെ അണി എന്നൊക്കെയാണ് വിളിച്ചിരുന്നത്. തെലുങ്കിലെ സൂപ്പർതാരം ബാലയ്യയെ കുറിച്ച് ഞാൻ അറിഞ്ഞത് ട്രോളുകളിലൂടെയാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ ഞാൻ കണ്ടിട്ടുള്ളത് ലെജന്റാണ്. പിന്നെ ഞാൻ കണ്ടിട്ടുള്ളചത് അഖണ്ഢയാണ്.

വളരെ ദേഷ്യമുള്ള വ്യക്തി എന്നാണ് ബാലയ്യയെ കുറിച്ച് ഞാൻ അറിഞ്ഞുവെച്ചിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ വർക്ക് ചെയ്തപ്പോഴാണ് മനസ്സിലായത് ഞാൻ വിചാരിച്ചപ്പോലെയുള്ള വ്യക്തിയേ അല്ല എന്ന്. ആദ്യ ദിവസം അദ്ദേഹത്തെ കണ്ടപ്പോഴും, വർക്ക് ചെയ്തപ്പോഴും ഒരു ഭയമുണ്ടായിരുന്നു. അദ്ദേഹം വളരെ എനർജിയുള്ള വ്യക്തിയാണ്. നന്നായി സംസാരിക്കും. ഫൈറ്റും ഡാൻസുമാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം.

Also Read
വീട്ടിൽ വഴക്ക് നടക്കുന്നത് ഇതിന് വേണ്ടിയാണ്; ഞാനത് ചെയ്യുന്നത് അമ്മക്ക് ഇഷ്ടമല്ല, തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരൻ

ഭാമിനി എന്ന കഥാപാത്രമായി അഭിനയിക്കുമ്പോൾ മേക്കപ്പ് വേണ്ട എന്ന് പറഞ്ഞത് സംവിധായകനാണ്. ഞാൻ വീരസിംഹ റെഡ്ഡിയുടെ സെറ്റിൽ ചെല്ലുമ്പോൾ എന്നെ അടുത്തിരുത്തി ഡയലോഗ് എല്ലാം പറഞ്ഞ് തന്നത് ബാലയ്യയയാണ്. വളരെ ജനുവിനായിട്ടുള്ള ആളാണ് അദ്ദേഹം. തുടക്ക സമയത്ത് നിലനില്ക്കാൻ ഒരുപാട് വിഷമമായിരുന്നു. പിന്നെ ദിവസവും അതെല്ലാം അഡ്ജസ്റ്റ് ആവാൻ തുടങ്ങിയെന്നും താരം കൂട്ടിച്ചേർത്തു.

Advertisement