ഇതിഹാസ നായിക മഞ്ജു വാര്യർക്കൊപ്പം അഭിനയത്തിലെ എന്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുന്നു: സന്തോഷ വാർത്ത അറിയിച്ച് ഗൗതമി നായർ

59

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും ഇപ്പോൾ മലയാളി പ്രേക്ഷകരുടെ കുഞ്ഞിക്കയുമായ ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായർ. പിന്നീട് ലാൽജോസ് ഡയമണ്ട് നെക്ലേസിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയതോടെ താരം ഏറെ ശ്രദ്ധേയായി.

അതിന് ശേഷം ചാപ്റ്റേഴ്സ്, കൂതറ, ക്യാമ്പസ് എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. നിരവധി ആരാധകരെ മലയാള സിനിമയിൽ നേടിയെടുത്ത നടി പെട്ടൊന്നൊരു ദിവസം അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

Advertisements

നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമി നായർ മലയാള സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. യുവ നായകൻ ജയസൂര്യയെയും ലേഡി സൂപ്പർതാരം മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രജേഷ് സെൻ ഒരുക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി തിരിച്ചെത്തുന്നത്.

തന്റെ ഇസ്റ്റാ അക്കൗണ്ടിൽ മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഗൗതമി നായർ സന്തോഷം പങ്കുവച്ചിരിക്കുന്നത്. താൻ ഏറെ ആരാധിക്കുന്ന മഞ്ജുവിനൊപ്പം അഭിനയത്തിന്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവും കൃതഞ്ജതയും ഉണ്ടെന്നും ഗൗതമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിക്കുന്നു.

ഗൗതമി നായരുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

വീണ്ടും ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ഒരുങ്ങുന്നു. എന്റെ അഭിനയ യാത്രയുടെ രണ്ടാം ഇന്നിംഗ്സ് ഞാൻ എല്ലായ്പ്പോഴും ആരാധിക്കുന്ന ഇതിഹാസം മഞ്ജു വാര്യർക്കൊപ്പം ആരംഭിക്കുന്നു. എന്റെ ആദ്യ ഷോട്ടിൽ ഒരു മികച്ച തുടക്കം ആവശ്യപ്പെടാൻ കഴിഞ്ഞില്ല. ഒരു നടിയെന്ന നിലയിൽ അവിശ്വസനീയമായ എന്തെങ്കിലും ചെയ്യാൻ കാത്തിരിക്കുന്നു എന്നായിരുന്നു ഗൗതമിയുടെ കുറിപ്പ്.

Advertisement