അനിഘയെ തേടി പതിനാറാം വയസ്സിൽ ആ ഭാഗ്യവും എത്തി, സന്തോഷ വാർത്ത ഏറ്റെടുത്ത് ആരാധകർ

97

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയുടെ ആകെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഘ സുരേന്ദ്രൻ. മെഗാസ്റ്റാർ മമ്മൂട്ടി, തല അജിത്, നയൻതാര എന്നിവരുടെ മകളായി വിവിധ സിനിമകളിൽ അഭിനയിച്ച താരം ആരാധകരുടെ മനസ്സിലേക്ക് കുടിയേറുകയായരുന്നു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹൻദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തിൽ എന്നീ ചിത്രങ്ങളിലൊക്കെ അനിഖ ശ്രദ്ധേയമായ വേഷം ചെയ്തു.

Advertisements

More Articles
തടി കൂടിയതിന്റെ പേരിൽ പല അവസരങ്ങളും നഷ്ടപ്പെട്ടു ; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. അത് ക്ലിക്കായി. തുടർന്ന് ജയംരവിയുടെ സഹോദരിയായി മിരുതനിൽ അഭിനയിച്ചു. പിന്നീട് വീണ്ടും അജിത്തിന്റെ മകളായി വിശ്വാസത്തിൽ അഭിനയിച്ചു.

ബേബി അനിഘയായി എത്തിയ താരം ഇപ്പോൾ ബാല താരം അല്ല വളർന്ന് വലിയതാരമായി മാറിയിരിക്കുകയാണ്. തന്നെ അനിഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്നാണ് താരം പറയുന്നത്. അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഘ പ്രേക്ഷകരുടെ കൈയ്യടി നേടി.

തമിഴിൽ നിരവധി ആരാധകരെയാണ് അനിഖ ഈ കൊച്ചുപ്രായത്തിൽ അനിഘസ്വന്തമാക്കിയിരിക്കുന്നത്. രണ്ടു ചിത്രങ്ങളിൽ അജിത്തിന്റെ മകളായി മികച്ച അഭിനയം കാഴ്ചവെച്ചതോടു കൂടിയാണ് താരം തമിഴിലും പ്രിയങ്കരിയായി മാറിയത്. ഇതിനോടകം തന്നെ താരം പതിനഞ്ചോളം ചിത്രങ്ങളിൽ ആണ് മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിരിക്കുന്നത്.

ഇപ്പോൾ പതിനാറു വയസ്സ് മാത്രം പ്രായമുള്ള താരം ഇപ്പോൾ മലയാളികളുടെ പ്രിയങ്കരി കൂടിയാണ്. ഇപ്പോൾ തന്നെ തേടിയെത്തിയ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ് അനിഘ. നായികയാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ് നടിയിപ്പോൾ. പതിനാറാം വയസ്സിൽ നായികയാകാൻ ഒരുങ്ങുകയാണ് മലയാളികളുടെ ഇഷ്ടതാരം.

More Articles
പുറത്തുവന്ന വാർത്തകൾ ഒന്നും സത്യമല്ല, കൈലാസനാഥൻ പരമ്പരിലെ പാർവതിയായി എത്തിയ നടിക്ക് സംഭവിച്ചത് ഇതാണ്

തെലുങ്കിൽ ആണ് അനിഖ നായികയായി അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. മലയാള ചിത്രം കപ്പേളയുടെ തെലുങ്ക് പതിപ്പിൽ ആണ് അനിഖ നായികയാകുന്നത്. നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ രചനയും സംവിധാനവും നിർവഹിച്ച കപ്പേള തിയേറ്ററിലും ഒ ടി ടിയിലും മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. ചിത്രത്തിൽ അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യൂസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അന്ന ബെൻ ചെയ്ത കഥാപാത്രമാണ് തെലുങ്കിൽ അനിഖ ചെയ്യുന്നത്. ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെ വിശ്വക് സെൻ ആയിരിക്കും അവതരിപ്പിക്കുക.

റോഷൻ ചെയ്ത കഥാപാത്രത്തിന് അനിയോജ്യരായ നടന്മാർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് അണിയറ പ്രവർത്തകർ. മറ്റു കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിജയ് സേതുപതി സീനു രാമസ്വാമി കൂട്ടുകെട്ടിൽ ചെയ്യുന്ന മാമനിതനാണ് അനിഖയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

Advertisement