പേര് കൊണ്ട് മുസ്ലീമായിട്ട് കാര്യമില്ല, മുസ്ലിമുകൾ തലമറക്കണമെന്ന് ആരാധകൻ, കിടു മറുപടി കൊടുത്ത് നൂറിൻ

146

ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെ മേഖലയിലേക്ക് എത്തിയ താരമാണ് നൂറിൻ ഷെരീഫ്. ചങ്ക്‌സിന് പിന്നാലെ ഒമർ ലുലുവിന്റെ തന്നെ ഒരു അഡാർ ലൗ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തതോടെ നൂറിൻ ആരാധകരുടെ പ്രിയങ്കരിയായി മാറി.

സോഷ്യൽ മീഡിയിൽ സജീവമായി പോസ്റ്റുകൾ ഇടാറുള്ള നടി ഏറ്റവും പുതിയതായി പങ്കുവെച്ചൊരു വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റിന് താഴെ വന്നു കമന്റ് ചെയ്തയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം നൂറിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മോഡലായ ഒരു പരസ്യ ഹോർഡിങ്ങിന് അടുത്ത് നിൽക്കുന്നതായിരുന്നു വീഡിയോ.

Advertisements

വഴിയരികിൽ തന്റെ ഫോട്ടോ വെച്ചിട്ടുള്ള പരസ്യബോർഡിന് താഴെ നിന്നും അത് ചൂണ്ടി കാണിക്കുകയായിരുന്നു നടി. ഈ പടച്ചോൻ വലിയൊരു സംഭവാ ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്ത് ഇതേ സ്ഥലത്ത് നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്.

അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന് ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയിൽ മാഷാ അല്ലാഹ്. സ്വപ്നം കാണുക. കട്ടയ്ക്ക് അതിന് വേണ്ടി പണി എടുക്കുക. എന്നും, എന്നെന്നും എന്ന ക്യാപ്ഷനായിരുന്നു നൂറിൻ വീഡിയോയ്ക്ക് നൽകിയത്.

പേര് കൊണ്ട് മുസ്ലീമായത് കൊണ്ട് കാര്യമില്ല സ്‌ക്രീനിൽ തലമറച്ച് അഭിനയിച്ചാൽ പോര ജീവിതത്തിലും മുസ്ലീം തലമറക്കണം എന്നായിരുന്നു നൂറിന്റെ പോസ്റ്റിന് താഴെ ഒരു വ്യക്തി ഇട്ട കമന്റ്. ഇത് കേട്ട് നൂറിൻ വെറുതേയിരുന്നില്ല. എങ്കിൽ അങ്ങനെയുള്ള പേജുകൾ ഫോളോ ചെയ്ത് അവിടെ കമന്റിട്ടാൽ പോരെ ചേട്ടാ? എന്തിനാ വെറുതേ ഇവിടെ ഇങ്ങനെ എന്നാണ് താരം കമന്റിലൂടെ മറുപടി പറഞ്ഞത്.

സിനിമ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ അതിന് താഴെ അധിക്ഷേപ പരമായ കമന്റുകൾ ചെയ്യുന്ന സംഭവങ്ങൾ പുതിയതല്ല. നസ്രിയ, അനശ്വര തുടങ്ങി നിരവധി നടിമാർക്കെതിരെ മോശം പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇക്കുറി നടി നൂറിന് ഷെരീഫ് പങ്കുവെച്ച ചിത്രത്തിന് താഴെയാണ് മുസ്ലിമുകൾ തലമറക്കണമെന്ന തരത്തിലുള്ള കമന്റ് വന്നത്. ഈ കമന്റിന് മറുപടിയും നൂറിൻ കൊടുത്തിട്ടുണ്ട്. സിനിമ ജീവിതം തുടങ്ങിയപ്പോൾ ഈ സ്ഥലത്ത് തനിക്ക് ഒരു ദുരനുഭവം നേരിടേണ്ടിവന്നിട്ടുണ്ടെന്നും നടി പറയുന്നു. ഇന്ന് അതെ സ്ഥലത്ത് തന്റെ മുഖമുള്ള ഒരു പരസ്യ ഹോർഡിങ്ങ് ഉയർന്നതിന്റെ സന്തോഷവും നൂറിൻ പങ്കുവെക്കുന്നു.

കണ്ണൻ താമരക്കുളം ചിത്രം ‘മരട് 357’, പ്രവീൺ രാജ് സംവിധാനം ചെയ്യുന്ന ‘വെള്ളേപ്പം’ എന്നിവയാണ് നടിയുടേതായി പുറത്തിറങ്ങാനുള്ള സിനിമകൾ.

Advertisement