വിവാഹ തീയതി പുറത്ത് വിട്ട് മിയാ ഖലീഫ, തലയ്ക്ക് കൈവെച്ച് ആരാധകർ

65

നീല സിനിമകളിലെ അഭിനയം നിർത്തി എങ്കിലും ഇന്നും ലോകം മുഴുവൻ ആരാധകരുള്ള മോഡലും അഭിനേത്രി യുമാണ് മിയാ ഖലീഫ. താരത്തിന്റെ വിവാഹമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. ജൂൺ 10 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് മിയ വിവരം തുറന്ന് പറഞ്ഞത്.സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്ബെർഗാണ് മിയയുടെ വരൻ. 2019 മാർച്ച് 12 ന് റോബർട്ട് തന്നോട് വിവാഹാഭ്യർഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണെന്നും മിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Advertisements

നീല സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്.എന്നെ പണമുണ്ടാക്കുന്ന യന്ത്രമായാണ് പല നിർമാണ കമ്പനികളും കണ്ടിരുന്നത്. 21 വയസ്സിലായിരുന്നു ഞാൻ ഇത്തരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്റെ കയ്യിൽ ഇന്ന് ഒന്നുമില്ല. എനിക്ക് സ്വന്തമായി ഒരു ലീഗൽ അഡൈ്വസർ പോലുമില്ല.

എനിക്കിന്ന് പൊതുനിരത്തിൽ ഇറങ്ങി നടക്കാൻ പോലും കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവൻ എന്റെ തുണിയുടെ ഉള്ളിലേക്കാണ്. അതെന്നെ നാണിപ്പിക്കുന്നു. എനിക്ക് സ്വകാര്യതയില്ലാതായി. ഒരിക്കൽ മാത്രമേ ഞാൻ എന്റെ പേര് ഗൂഗിൾ ചെയ്തു നോക്കിയിട്ടുള്ളൂ.

ഇത്തരം സിനിമയുടെ പേരിൽ പല പെൺകുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എനിക്ക് ധാരാളം ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കരാറിന്റെ പേരിൽ പല പെൺകുട്ടികളും പോൺ സിനിമ ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണ്- ഇതായിരുന്നു മിയയുടെ വെളിപ്പെടുത്തൽ.

പത്താമത്തെ വയസ്സിലാണ് ലബനീസ് അമേരിക്കൻ വംശജയായ മിയ ലെബനണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തത്. നീലചിത്രലോകത്തെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം എതിർപ്പുകൾ വന്നിരുന്നത്.

തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നായിരുന്നു അവരുടെ നിലപാട്.വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ മിയ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു വിഡിയോയിൽ മിയ ഹിജാബ് ധരിച്ചു വന്നതും വിമർശനങ്ങളുയർത്തിയിരുന്നു. നീല താരമായിരുന്ന മിയ ഇപ്പോൾ സ്പോർട്സ് ഷോയുടെ അവതാരകയായി പ്രവർത്തിച്ചു വരികയാണ്.

Advertisement