Home Entertainment Celebrities

ഉണ്ണി അങ്ങനെയൊരു തെറ്റ് മാത്രമേ ചെയ്തുള്ളു, തുറന്ന് പറഞ്ഞ് സ്വാസിക

39

നടി സ്വാസിക മലയാളത്തിലെ ബിഗ് സ്‌ക്രീൻ, മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ താരമാണ്. അയാളും ഞാനും തമ്മിൽ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സ്വാസിക കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയിലൂടെയാണ് പിന്നെ അറിയപ്പെട്ടത്.

സീരിയലുകളിലെ മിന്നുംപ്രകടനമാണ് സ്വാസികയെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാക്കിയത്. എന്നാൽ ഇപ്പോൾ താരത്തെ മിനി സ്‌ക്രീനിൽ കാണാനില്ല. അതിനിടെയാണ് നടൻ ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കുന്നത്. വനിതയുമായുള്ള അഭിമുഖത്തിലാണ് സ്വാസികയുടെ വെളിപ്പെടുത്തൽ.

Advertisements

അതിനെ കുറിച്ച് സ്വാസികയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്:

ഉണ്ണി മുകുന്ദനും ‘ഞാനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത എങ്ങനെ പരന്നു എന്നതിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ല. പല തവണ ഞാൻ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യൽ മീഡിയ വിട്ടിട്ടില്ല.

എനിക്കിഷ്ടപ്പെട്ട ആർട്ടിസ്റ്റുകളുടെ സിനിമകൾ കാണുമ്പോൾ അവരെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇടാറുണ്ട്. അങ്ങനെയാണ് മാമാങ്കം കണ്ടിട്ട് ചന്ത്രോത്ത് പണിക്കരെക്കുറിച്ചും നല്ല വാക്കുകൾ കുറിച്ചത്. അതിന് റിപ്ലൈ ചെയ്തു എന്നൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തുള്ളൂ.

ബാക്കി ആരും റിപ്ലേ ചെയ്യാറില്ല. ഉണ്ണി ആ പോസ്റ്റിന് റിപ്ലേ ചെയ്തതോടെയാണ് എല്ലാവരും എന്തോ ഉണ്ട് എന്ന് പറഞ്ഞു തുടങ്ങിയത്. പിന്നീട് അത് അവസാനിക്കുന്നില്ല എന്നു മാത്രം.’ ആദ്യം ഈ കഥ പരന്നപ്പോൾ ഞാൻ ടെൻഷനായി ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞു. കുഴപ്പമില്ല ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു.

അന്ന് ഇതു പറഞ്ഞ് ഞങ്ങൾ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങൾ ഇക്കാര്യം സംസാരിച്ചിട്ടില്ല. അതിനെ അതിന്റെ വഴിക്കു വിട്ടു. ഇടയ്ക്ക്, കുറേ പേരോട് ഇതിനെക്കുറിച്ച് സമാധാനം പറഞ്ഞ് മടുത്തെന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാൽ ഞാൻ അഭിനന്ദിക്കും. യാതൊരു മടിയുമില്ലെന്ന് സ്വസിക വ്യക്തമാക്കി.

Advertisement