ഭർത്താവിനും മക്കൾക്കും ഒപ്പം കസവ് വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, ഏറ്റെടുത്ത് ആരാധകർ

217

ഒരുകാലത്ത് മലയാള സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി നിന്നിരുന്ന നടിയാണ് ദിവ്യാ ഉണ്ണി. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി എത്തിയിരുന്ന ദിവ്യാ ഉണ്ണിക്ക് ആരാധകരും ഏറെ ആയിരുന്നു. ബാലതാരമായിട്ടാണ് ദിവ്യ ഉണ്ണി സിനിമാ അഭിനയ രംഗത്ത് എത്തിയത്. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിൽ ഭരത് ഗോപിയുടെ മകളായിട്ടാണ് ദിവ്യ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ, കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. വിനയന്റെ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യാ ഉണ്ണി നായികയായി എത്തിയത്.

Advertisements

തുടർന്ന് മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി ജയറാം ദിലീപ് തുടങ്ങി ഒട്ടുമിക്ക താരങ്ങൾക്കും ഒപ്പം ദിവ്യാ ഉണ്ണി നായികയായി എത്തി. തൊണ്ണൂറുകളുടെ പകുതിയിലും രണ്ടായിരത്തന്റ തുടക്കകാലങ്ങളിലും മുൻനിര നായികയായിരുന്ന ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Also Read
ഞാൻ നോക്കുമ്പോൾ ആ കട്ടിലിന്റെ അടിയിൽ കിടക്കുകയാണ് പ്രണവ്, ഏറെ ദുരൂഹത പിടിച്ച ആളാണ്, ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല: പ്രണവ് മോഹൻലാലിനെ കുറിച്ച് സിദ്ദിഖ്

ഇപ്പോൾ വിദേശത്ത് നൃത്ത വിദ്യാലയവും അതിന്റെ നടത്തിപ്പുമായി തിരക്കിലാണ് താരം. സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും നൃത്ത രംഗത്ത് സജീവ സാന്നിധ്യമാണ് ദിവ്യ ഉണ്ണി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പുതിയ ഫോട്ടോകളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുമുണ്ട്.

ഇപ്പോഴിതാ ദിവ്യ ഉണ്ണി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയൊരു ചിത്രമാണ് വൈറലായി മാറുന്നത്. തന്റെ ഭർത്താവായ അരുൺ കുമാറിനും മക്കളായ അർജുൻ, മീനാക്ഷി, ഐശ്വര്യ എന്നിവർക്കും ഒപ്പം അമേരിക്കയിൽ നിന്നും പകർത്തിയ ഒരു കുടുംബ ചിത്രമാണ് താരം പങ്കുവെച്ചിരുന്നത്.

ചെറിയ നിമിഷങ്ങൾ, വലിയ ഓർമ്മകൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഇവർ ധരിച്ച വസ്ത്രങ്ങളാണ് ഏറെ ശ്രദ്ധേയമായത്. നീല നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമാണ് അരുണിന്റെ വേഷമെങ്കിൽ ഇതേ നിറത്തിലുള്ള കേരള തനിമയാർന്ന സാരിയും ബ്ലൗസുമാണ് ദിവ്യ ഉണ്ണിയുടെതും മക്കളായ മൂന്നുപേരുടെതും.

യുഎസിലാണ് ദിവ്യയും കുടുംബവും താമസിക്കുന്നത്. കേരള കസവു വസ്ത്രങ്ങളിലാണ് ദിവ്യയും കുടുംബവും. വിഷു അടുക്കാറയ തോടെയാണ് കസവു വസ്ത്രങ്ങൾ വീണ്ടും ശ്രദ്ധ നേടുന്നത്. അതേ സമയം താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെയാണ് താരം വീണ്ടും വിവാഹിതയായിരുന്നു. 2020 ജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്.

Also Read
എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവൾ ധരിക്കും വേറാരും അതിൽ ഇടപെടണ്ട, ഭർത്താവായ എനില്ലാത്ത എന്ത് ദണ്ണമാണ് നാട്ടുകാർക്ക് ഉണ്ടാകുന്നത്: പൊട്ടിത്തെറിച്ച് ജീവ

ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അർജുൻ, മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ. 2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം. വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു.

2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്. എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തി വരികയാണ് ദിവ്യ ഉണ്ണി ഇപ്പോൾ.

Advertisement