ഞാൻ നോക്കുമ്പോൾ ആ കട്ടിലിന്റെ അടിയിൽ കിടക്കുകയാണ് പ്രണവ്, ഏറെ ദുരൂഹത പിടിച്ച ആളാണ്, ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല: പ്രണവ് മോഹൻലാലിനെ കുറിച്ച് സിദ്ദിഖ്

660

ബാലതാരമായി തന്നെ അഭിനയരംഗത്തേക്ക് എത്തിയ താരപുത്രനാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. ഒന്നാമൻ, പുനർജനി തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ പ്രണവ് പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ആയിരുന്നു.

അതിന് ശേഷം സംവിധായകൻ ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് തിരികെയെത്തിയ പ്രണവ് ജീത്തു ജോസഫിന്റെ തന്നെ സംവിധാനത്തിൽ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. വലിയ വിജമായി തീർന്ന
ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു 21ാം നൂറ്റാണ്ട്. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ അച്ഛനായി വേഷമിട്ടത് നടൻ സിദ്ദിഖായിരുന്നു.

Advertisements

അതിന് ശേഷം പ്രണവ് ശക്തമായി തിരിച്ചെത്തിയ ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിൽ പട്ടുമരക്കാർ എന്ന കഥാപാത്രമായി പ്രണവിനൊപ്പം ഒരു മുഴുനീള വേഷത്തിൽ സിദ്ദിഖ് എത്തിയിരുന്നു. ഇപ്പോഴി പ്രണവ് മോഹൻലാലിനെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സിദ്ദിഖ്.

Also Read
എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവൾ ധരിക്കും വേറാരും അതിൽ ഇടപെടണ്ട, ഭർത്താവായ എനില്ലാത്ത എന്ത് ദണ്ണമാണ് നാട്ടുകാർക്ക് ഉണ്ടാകുന്നത്: പൊട്ടിത്തെറിച്ച് ജീവ

ഏറെ ദുരൂഹത നിറഞ്ഞ ആളാണ് പ്രണവ് മോഹൻലാൽ എന്നാണ് സിദ്ദിഖ് പറയുന്നത്. യഥാർത്ഥത്തിൽ അയാൾ എന്താണെന്നേ നമുക്ക് മനസിലാക്കാൻ പറ്റില്ലെന്നും നടൻ പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രണവിന്റെ കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം സിദ്ദിഖ് പങ്കുവെച്ചത്.

കുഞ്ഞാലി മരക്കാറിൽ അഭിനയിക്കുന്ന സമയത്താണെങ്കിലും ഒക്കെ പ്രണവ് അങ്ങനെ തന്നെയാണ്. നമ്മൾ ചോദിക്കുന്നതിന് മറുപടിയൊക്കെ പറയും. നമ്മളോട് പല ചോദ്യങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യും. എന്നാൽ ഒരുപാട് സംസാരിക്കില്ല, ഒരുപാട് ഭക്ഷണം കഴിക്കില്ല ഒന്നും ഒരുപാട് ചെയ്യില്ല.

എല്ലാം വളരെ നോർമലായി ചെയ്യുന്ന ആളാണ്. പ്രണവിനെ വളരെ ചെറുപ്പത്തിലെപ്പോഴോ കണ്ടതായിരുന്നു. പിന്നെ പ്രണവുമായുള്ള എന്റെ ഒരു ഓർമ എന്ന് പറയുന്നത്, ഒരിക്കൽ ഞാനും മോഹൻലാലും പെരിങ്ങോട് ഒരു ആയുർവേദ ചികിത്സയ്ക്ക് പോയിരുന്നു. ഞാൻ ചികിത്സിക്കാൻ പോയതല്ല, മോഹൻലാൽ പോകുന്നതുകൊണ്ട് ഒരു കൂട്ടായി പോയതായിരുന്നു.

കാരണം ആ ചികിത്സ കഴിഞ്ഞ് മോഹൻലാൽ ജോയിൻ ചെയ്യുന്ന പടമായിരുന്നു മിസ്റ്റർ ഫോർഡ്. എനിക്കും ആ സിനിമ തന്നെയേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ മോഹൻലാൽ എന്റെ അടുത്ത് ചോദിച്ചു, ഞാനിങ്ങനെ പോകുന്നുണ്ട് വരുന്നോ എന്ന്. വരാമെന്ന് പറഞ്ഞ് ഞാനും പോയി. ഞങ്ങൾ രണ്ട് റൂമിലാണ് മോഹൻലാൽ മുകളിലും ഞാൻ താഴെയും.

അവിടെ ചികിത്സ കഴിഞ്ഞാൽ ഉച്ചയ്ക്ക് ഉറങ്ങാൻ പാടില്ല. അതുകൊണ്ട് ഞാൻ മോഹൻലാലിന്റെ മുറിയിലേക്ക് പോകും. അങ്ങനെ ഒരു ദിവസം ഞാൻ ലാലിന്റെ മുറിയിലെത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കട്ടിലിന്റെ അടിയിൽ എന്തോ അനങ്ങുന്നതുപോലെ തോന്നി. ഞാൻ രണ്ട് പ്രാവശ്യം നോക്കുന്നത് കണ്ടപ്പോൾ മോഹൻലാൽ പറഞ്ഞു അത് അപ്പുവാണെന്ന്.

Also Read
രാത്രി ഉറക്കത്തിൽ ആരോ എന്റെ കാലിൽ പിടിച്ച് വലിക്കുന്നത് പോലെ തോന്നി, വിവാഹം നടക്കാൻ കാരണം കവിത ചേച്ചി, നടൻ സുഭാഷുമായുള്ള കല്യാണം നടന്നതിനെ കുറിച്ച് സൗപർണ്ണിക

ഞാൻ നോക്കുമ്പോൾ ആ കട്ടിലിന്റെ അടിയിൽ കിടന്ന് ഉറങ്ങുവാണ് പുള്ളി. അവിടുത്തെ കട്ടിൽ തന്നെ മോശമാണ്. സാധാരണ ഒരു കട്ടിലും ബെഡുമാണ്. അപ്പോൾ അതിന്റെ താഴെയാണ് അവൻ കിടന്നുറങ്ങുന്നത്. ഇതെന്താ താഴെ കിടക്കുന്നതെന്ന് ചോദിച്ചപ്പോൾ, താഴെയാണ് നല്ല തണുപ്പ് എന്ന് പറഞ്ഞു. ശരിക്കും പറഞ്ഞാൽ ഭയങ്കര ദുരൂഹത പിടിച്ച ആളാണ്. ഇതുവരെ പിടുത്തം കിട്ടിയിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കുന്നു.

അതേ സമയം പ്രണവ് മോഹൻലാൽ നായകനായി അവസാനം പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം തകർപ്പൻ വിജയം ആയിരുന്നു നേടിയത്. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത സിനിമയിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ആയിരുന്നു നായികമാരായി എത്തിയത്.

Advertisement