അവിഹിത ബന്ധങ്ങൾ സർവ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ വിവാഹം അവരുടെ ജീവിതം അവര് ജീവിക്കട്ടെ അതല്ലേ അതിന്റെ ശരി: സിൻസി അനിലിന്റെ കുറിപ്പ് വൈറൽ

238

മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും ജീവിതത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ഒരു ദിവസമാണ് പുറത്തെത്തിയത്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകകളിൽ ഇരുവരും പങ്കുവെച്ച ഒരുമിച്ചുള്ള ഒരു സെൽഫിയും അതിന് കൊടുത്ത ക്യാപ്ഷനുമായിരുന്നു ഇവരുടെ ബന്ധത്തെ കുറിച്ച് സൂചന നൽകിയത്.

പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ഗോപിസുന്ദർ അമൃതയെ മാറോട് ചേർത്ത് പിടിച്ച നിൽക്കുന്ന ചിത്രത്തിന് ഇരുവരും നൽകിയ ക്യാപ്ഷൻ. ഇതിന് പിന്നാലെ ഇരുവരും സോഷ്യൽ മീഡിയയുടെ വിമർശനത്തിനും ഇരകളായി തീർന്നിരുന്നു.

Advertisements

ഇപ്പോൾ ഇതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ സിൻസി അനിൽ. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിൻസി അനിലിന്റെ പ്രതികരണം. ഈ കുറിപ്പ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

Also Read
വിജയ് യേശുദാസ് ആദ്യം പ്രണയിച്ചത് സ്പാനിഷ് യുവതിയെ, പിന്നീട് ഗുജറാത്തിയെ, രണ്ടും പരാജയപ്പെട്ടു, മൂന്നാമത്തേതിൽ വിവാഹ മോചനം, നാലാമത് പ്രമുഖ ഗായികയുമായി പ്രണയത്തിൽ എന്ന് അഭ്യൂഹം

ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങൾ സർവ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ. പക്ഷെ അവിടെയും ഒരു ചോദ്യം ബാക്കിയുണ്ട്.

രണ്ടു വ്യക്തികൾ തമ്മിൽ ബന്ധത്തിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾക്ക് വേണ്ട. എന്നാകുമ്പോൾ മുറി വേൽക്കുന്ന അപ്പുറത്തെ ആളുടെ വേദനകളെ എങ്ങനെ നിർവചിക്കും എന്നത്. ആ വേദന നിസ്സാരമല്ല. അങ്ങനെ ജീവിതം ആ ത്മ ഹ ത്യ യിൽ എത്തിച്ച ആളുകൾ വരെ നമുക്ക് ചുറ്റുമുണ്ടെന്നും സിൻസി അനിൽ കുറിക്കുന്നു.

സിൻസി അനിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്സ് ആണ്. ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങൾ സർവ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ.

പക്ഷെ അവിടെയും ഒരു ചോദ്യം ബാക്കിയുണ്ട്. രണ്ടു വ്യക്തികൾ തമ്മിൽ ബന്ധത്തിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾക്ക് വേണ്ട.. എന്നാകുമ്പോൾ മുറിവേൽക്കുന്ന അപ്പുറത്തെ ആളുടെ വേദനകളെ എങ്ങനെ നിർവചിക്കും എന്നത്. ആ വേദന നിസ്സാരമല്ല. അങ്ങനെ ജീവിതം ആത്മഹത്യയിൽ എത്തിച്ച ആളുകൾ വരെ നമുക്ക് ചുറ്റുമുണ്ട്.

Also Read
തന്റെ സിനിമ ജീവിത്തിലെ നാഴികകല്ലാണ് കമൽഹാസൻ ; കമൽ ഹാസന്റെ കോട്ടിട്ട് ഗ്ലാമറസ് രംഗം ചെയ്തതിനെ കുറിച്ചും നടനുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും അംബിക

ഈ ഫോട്ടോയിലുള്ള രണ്ടു മനുഷ്യർ അത്തരത്തിൽ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം അവരാൽ തിരസ്‌കരിക്കപ്പെട്ടവർക്കു മാത്രമല്ലെ ഉള്ളു. അവരുടെ സ്നേഹത്തിന്റെ ആഴമോ അവരുടെ ഭാവി പ്രവചനങ്ങളോ നമ്മൾ ചർച്ച ചെയയേണ്ടതുണ്ടോ? ഒരു ആശംസ അർപ്പിച്ചു മാറി നിന്നേക്കണം. അത്രയല്ലേ ആവശ്യമുള്ളൂ മനുഷ്യരെ. അവരുടെ ജീവിതം അവര് ജീവിക്കട്ടെ അതല്ലേ അതിന്റെ ശരി?

NB ഈ രണ്ടു വ്യക്തികൾ (Gopisundar &Amrutha suresh)അവരുടെ പേജ് കളിൽ ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. അവിടെ പ്രബുദ്ധരായ മലയാളികളുടെ cyber harrasment നടക്കുന്നുണ്ട്…അതാണ് പോസ്റ്റ്‌ ന് ആധാരമായ വിഷയം എന്നും സിൻസി അനിൽ കുറിക്കുന്നു.

Advertisement