ഞങ്ങൾ ഏകദേശം ഒരേ പ്രായമുള്ളവരാണ്, അവിടെ ഞങ്ങളെ അഴിച്ചു വിട്ടിരിക്കുകയാണ്, എഡിറ്റോ സ്റ്റാർട്ട് ആക്ഷൻ കട്ടോ ഒന്നുമില്ല: സിത്താര കൃഷ്ണകുമാർ പറയുന്നു

2217

മലയാളി മിനിസക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോ ആണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോ. നിരവധി ആരാധകരാണ് ഈ ഷോയ്ക്ക് ഉള്ളത്. സൂപ്പർ ഫോർ റിയാലിറ്റി ഷോയിലെ ജഡ്ജിംങ് പാനലായ റിമി ടോമി, വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ജ്യോത്സ്‌ന എന്നിവർക്കും ആരാധകർ ഏറെയാണ്.

അവർ നാലുപേരും ഷോയിൽ പറയുന്ന തമാശകളും തഗ്ഗുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുമുണ്ട്. സ്റ്റേജിൽ എങ്ങനെ യാണ് ഇവർ ഇത്ര എനർജിയിൽ പെരുമാറുന്നത് എന്നതിനെ കുറിച്ച് പ്രേക്ഷകർക്ക് കൗതുകം ഏറെയാണ്. അതിനെ കുറിച്ച് സംസാരി ക്കുകയാണ് പ്രമുഖ ഗായികയും ഇത്തവണത്തെ സംസ്ഥാന അവാർഡ് വിന്നറുമായ സിത്താര കൃഷ്ണ കുമാർ.

Advertisements

Also Read
അവിഹിത ബന്ധങ്ങൾ സർവ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ വിവാഹം അവരുടെ ജീവിതം അവര് ജീവിക്കട്ടെ അതല്ലേ അതിന്റെ ശരി: സിൻസി അനിലിന്റെ കുറിപ്പ് വൈറൽ

മനു അശോകൻ സംവിധാനം ചെയ്ത കാണെ കാണെ എന്ന സിനിമയിലെ പാൽനിലാവിൻ പൊയ്കയിൽ എന്ന പാട്ടിനാണ് സിത്താരയ്ക്ക് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. സിത്താര കൃഷ്ണ കുമാറിന് ലഭിക്കുന്ന മൂന്നാമത്തെ സ്റ്റേറ്റ് അവാർഡ് ആണിത്.

ഡൂൾന്യൂസിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിത്താര കൃഷ്ണ കുമാറിന്റെ തുറന്നു പറച്ചിൽ. ഞങ്ങൾ ഏകദേശം ഒരേ പ്രായമു ള്ളവർ ആണെന്നും ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമുണ്ടെന്നും അതുകൊണ്ടാണ് വേദിയിൽ ഇത്ര കോമഡി പറയാൻ സാധിക്കുന്നത് എന്നുമാണ് സിത്താര പറയുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ലൈറ്റ് ആയിട്ടിരിക്കാൻ ഇഷ്ടമാണ്. പക്ഷെ ടെലിവിഷനിൽ അങ്ങനത്തെ അവസരങ്ങൾ ഉണ്ടാകാറില്ല. ഷോകളിൽ നമ്മൾ അവിടെ ചെന്ന് ഒന്ന് ചിന്തിച്ചിട്ടാണ് പലതും ചെയ്യുക. എന്നാൽ സൂപ്പർ ഫോറിൽ അങ്ങനെയല്ല. സൂപ്പർ ഫോറിൽ ഞങ്ങൾ നാല് പേരും ഏകദേശം ഒരേ ഏജ് ഗ്രൂപ്പിലുള്ളവരാണ്.

അതുകൊണ്ട് ആദ്യത്തെ ദിവസം തന്നെ ഇതിന്റെ കെമിസ്ട്രി വേറെ രീതിയിൽ ആയി പോയി. അവിടെ എന്ത് വേണമെങ്കിലും പറയാം എന്ന അവസ്ഥയായി. അവിടെ എഡിറ്റോ സ്റ്റാർട്ട് ആക്ഷൻ കട്ടോ ഒന്നുമില്ല. ഞങ്ങളെ അഴിച്ചു വിട്ടിരിക്കുകയാണ്.

ഞങ്ങൾക്ക് തോന്നുന്നതൊക്കെ പറയുകയാണ്. എഡിറ്റിങ്ങ് ഒക്കെ പിന്നെ ചെയ്യുന്നുണ്ടെങ്കിലും ഞങ്ങൾ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും അതെ പോലെ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. സൂക്ഷിച്ചു സംസാരിക്കാതെ തമാശകളൊക്കെ പറയാൻ തുടങ്ങി. അതിലെ മത്സരാർത്ഥികളും അതെ പോലെ തന്നെ ആയി.

Also Read
സിനിമയിൽ മിന്നും താരം, ദാമ്പത്യ ജീവതത്തിൽ തകർച്ചകൾ മാത്രം, മലയാളികളെ കൊതിപ്പിച്ച സൗന്ദര്യം നടി ജയഭാരതിയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

പിന്നെ വിധു ചേട്ടനും റിമിയും അസാമാന്യ നർമ ബോധമുള്ളവരാണ്. അവരങ്ങോട്ടും ഇങ്ങോട്ടും തമാശ പറയുന്നവരാണ്. നമുക്ക് പല ഷൂട്ടിനും പോയി കഴിഞ്ഞാൽ ക്ഷീണം വരും. വൈകുന്നേരം ആകുമ്പോഴേക്ക് തളരും. എന്നാൽ സൂപ്പർ ഫോർ അങ്ങനെയല്ല. അവിടെ ചെല്ലാനും ഞങ്ങൾക്ക് തിരക്കാണ് തിരിച്ചു പോരാൻ ഇഷ്ടവും ഉണ്ടാവില്ല.

പിന്നെ അവരൊക്കെയായി സൗഹൃദം എന്ന നിലയിൽ നല്ല ബന്ധമുണ്ടായി. കുറെ കാലത്തെ അടച്ചിരിപ്പിന് ശേഷം ഞങ്ങൾക്ക് വീണ്ടും കോളേജിൽ ചെന്ന ഫീലായിരുന്നു. അതിന്റെ കെമിസ്ട്രി ആണ് ആ ഷോയിൽ കാണുന്നത് എന്നാണ് സിത്താര കൃഷ്ണ കുമാർ പറയുന്നത്.

Advertisement