ആ ബന്ധങ്ങൾ വേണ്ട അവർ നിന്നെ നശിപ്പിക്കും എന്ന് വീട്ടുകാർ പറഞ്ഞിട്ടും അതൊന്നും താൻ അനുസരിച്ചില്ല: തുറന്നു പറഞ്ഞ് രചന നാരായണൻകുട്ടി

1982

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയൽ താരവും നർത്തകിയും ആണ് രചന നാരായണൻകുട്ടി. 2001ൽ എംടി വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത തീർത്ഥാടനം എന്ന സിനിമയിൽ നായികയുടെ കൂട്ടുകാരിയായി ചെറിയ വേഷത്തിലൂടെയാണ് താരം ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്.

തുടർന്ന് 2002ൽ കാലചക്രം, 2003ൽ അടൂർ ഗോപാലകൃഷ്ണന്റെ നിഴൽകുത്ത് എന്നീ സിനിമകളിലും ചെറ്യ വേഷങ്ങൾ ചെയ്തു. പിന്നീട് മഴവിൽ മനോരമയിലെ ജനപ്രീയ ആക്ഷേപ ഹാസ്യ പരിപാടിയായിരുന്ന മറിമായത്തിൽ എത്തുക ആയിരുന്നു താരം.

Advertisements

ഈ പരമ്പരയിൽ വത്സലയായി എത്തിയ രചന നാരായണൻകുട്ടി ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് രചന കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയിൽ അവതാരകയും ആയി. മാറിമായത്തിലെ താരത്തിന്റെ കഥാപാത്രത്തിന് ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞതോടെ ദീപു അന്തിക്കാട് സംവിധാനം ചെയ്ത ലക്കിസ്റ്റാർ എന്ന ജയറാമ ചിത്രത്തിൽ നായികയായി രചനയെ തിരഞ്ഞെടുക്കുക ആയിരുന്നു.

തുടർന്ന് ലിജോ ജോസ് പല്ലിശ്ശേരിയുടേ ആമേനിലെ നായകന്റെ സഹോദരിവേഷമായ ‘ക്ലാര’യും രചന നാരായണൻ കുട്ടിയെ മലയാള സിനിമയിൽ തിരക്കുള്ള അഭിനേത്രിയാക്കി. അടുത്തിടെ താരരാജാവ് മോഹൻലാൽ നായകനായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിലെ രചനയുടെ അഭിനയവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

Also Read
ഞങ്ങൾ പരിചയപ്പെട്ടതിന് ശേഷമാണ് ജീവിക്കണമെന്നൊക്കെ തോന്നിത്തുടങ്ങിയത് ; ഒന്നിച്ചുള്ള ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചും കേരളത്തിലെ ആദ്യത്തെ ഗേ കപ്പിൾ സോനുവും നികേഷും പറയുന്നു

അതേ സമയം സോഷ്യൽ മീഡിയകളിൽ വളരെ സജീവമായ താരമാണ് രചന നാരായണൻ കുട്ടി. ആരാധകരുമായി തന്റെ പല വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം തോന്നിയ നടി ശോഭനയാണെന്നും തനിക്ക് ക്രഷ് തോന്നിയിട്ടുള്ള നടൻ മോഹൻലാൽ ആണെന്നും തുറന്നു പറയുകയാണ് രചന നാരായണൻകുട്ടി.

ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ തുറന്നു പറച്ചിൽ. മുൻപൊക്കെ വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ഒരു സ്വഭാവമായിരുന്നു തന്റേതെന്നാണ് രചന പറയുന്നത്. എന്നാൽ ഇപ്പോൾ അത് മാറിയിട്ടുണ്ട്. അതിനു കാരണവും ഉണ്ട്. ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവവും ഇല്ല എന്ന് മനസിലാക്കി വളരെ ശാന്തമായി ഇരിക്കാൻ താൻ ശീലിക്കുക ആയായിരുന്നു എന്നും താരം പറയുന്നു.

എല്ലാ മക്കളും ചെയ്യുന്നതുപോലെ സ്വന്തം അമ്മയുമായി വഴക്കിടാറുണ്ട്. ഞാൻ ഇറങ്ങിപ്പോവും എന്നോട് നിങ്ങൾക്ക് ഒരു സ്‌നേഹവും ഇല്ല എന്ന് എനിക്ക് അറിയാം എന്നൊക്കെയുള്ള സ്ഥിരം ക്ലിഷേ നമ്പറുകളും തന്റെ അമ്മയോട് പ്രയോഗിക്കാറുണ്ടെന്ന് രചന പറയുന്നു. സിനിമ ജീവിതത്തിൽ വിഷമം ഉണ്ടായ എന്തെങ്കിലും അവസരങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ദൈവം സഹായിച്ച് ഇന്നേവരെ അങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല എന്നാണ് രചന മറുപടി നൽകിയത്.

സ്വന്തം കുഞ്ഞിനെ പോലെയാണ് രചന തന്റെ ഓരോ സിനിമകളെയും കാണുന്നത്. ഓരോ സിനിമയും തനിക്ക് ഓരോ വ്യത്യസ്തമായ അനിഭവങ്ങളാണ് സമ്മാനിക്കുന്നതെന്നും രചന പറയുന്നു. താരം നായികയായി എത്തിയ ലക്കി സ്റ്റാർ എന്ന ചിത്രത്തിലെ ജാനകി എന്ന കഥാപാത്രം രചനക്ക് ഏറെ സന്തോഷം നൽകിയ ഒന്നായിരുന്നു.

Also Read
സിനിമയിലൊക്കെ കാണുന്നത് അമ്മയുടെ ചെറിയൊരു ശതമാനം എനർജി മാത്രമാണ് ; തന്റെ ഉള്ളിൽ എപ്പോഴും സിനിമയുണ്ട് അത് തന്നെ അടുത്തറിയുന്നവർക്ക് അറിയാം : പുതിയ സിനിമയുടെ വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കിട്ട് പൂർണ്ണിമ ഇന്ദ്രജിത്ത്

ജയറാമിനെ പോലെയുള്ള ഒരു കലാകാരന്റെ നായികയായി ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായിരുന്നു എന്നും രചന നാരായണൻകുട്ടി പറയുന്നു. സിനിമ സെറ്റുകളിൽ കുസൃതി കാണിക്കാറുണ്ടോ എന്ന ചോദ്യത്തിന് താൻ അങ്ങനെ കുസൃതി കാണിക്കാറില്ലെന്നും എന്നാൽ മറ്റുള്ളവർ കാണിക്കുമ്പോൾ അത് കണ്ട് ആസ്വദിക്കാറുണ്ടായിരുന്നു എന്നും രചന പറയുന്നു.

ആറാട്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത് കൊച്ചുപ്രേമനെ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും കളിയാകുമായിരുന്നു എന്നും അപ്പോഴൊക്കെ അവരോടൊപ്പം താനും കൂടാറുണ്ടായിരുന്നു എന്നും രചന പറയുന്നു. ഒരു നടി എന്നതിനേക്കാളും ഒരു നർത്തകി എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന താരമാണ് രചന.

തന്റെ മൂന്നാം വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്ന താരം ദൈവം നൽകിയ ഭാഗ്യമായാണ് അഭിനയത്തെ കണക്ക് ആക്കുന്നത്. തന്റെ ജീവനും ശ്വാസവും നൃത്തം ആണെന്ന് രചന പറയുന്നു. തൃശൂർ ദേവമാത സ്‌ക്കൂളിലെ കമ്മ്യൂണി ക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറായിരുന്നു രചന നാരായണൻകുട്ടി. അതുകൊണ്ട് തന്നെ താൻ ഒരു അഭിനയത്രി ആയിരുന്നില്ല എങ്കിൽ ഉറപ്പായും ഒരു ടീച്ചർ ആവുമായിരുന്നു എന്നും നടി പറയുന്നു

പല താരങ്ങളെയും പോലെ രചനയെയും ട്രോളുകൾ ആദ്യകാലങ്ങളിൽ വല്ലാതെ തളർത്തുമായിരുന്നു. എന്നാൽ ഇപ്പോൾ താരം ട്രോളുകൾ ശ്രദ്ധിക്കാൻ പോകാറില്ല. എന്നാൽ, മലയാളത്തിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സ് ഉള്ള നടി താനാണെന്ന തരത്തിൽ ഉള്ള കമന്റ് തന്നെ വല്ലാതെ വേദനിപ്പിച്ചതായി രചന പറയുന്നു. ഒരു കാലത്ത് ഇത്തരം കമന്റുകൾ ഇൻസാൾട്ട് ഫോൾഡർ എന്ന പേരിൽ ഒരു ഫോൾഡറിലാക്കി സേവ് ചെയ്തിരുന്നെന്നും രചന പറയുന്നു.

Also Read
കുട്ടീനേം നോക്കി വീട്ടിലിരുന്നാൽ അമൃത നല്ലൊരു സ്ത്രീ ആയേനെ, ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ..വിമർശനങ്ങൾ സ്വഭാവികം : സ്നേഹ സന്ദേശം പങ്കിട്ട് അമൃത

വീട്ടുകാർ എത്ര പറഞ്ഞാലും അനുസരിക്കാത്ത കാര്യങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ചില സുഹൃത്ത് ബന്ധങ്ങൾ വേണ്ട അവർ നിന്നെ നശിപ്പിക്കും എന്നെല്ലാം വീട്ടുകാർ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ താൻ അതൊന്നും കേൾക്കാൻ പോയിട്ടില്ലെന്നും രചന വ്യക്തമാക്കി. തന്റെ സുഹൃത്തികളെ രചനക്ക് വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ അവർ രചനയെ മുതലാക്കും എന്ന് വീട്ടുകാർ ഭയന്നതുകൊണ്ടാവാം അവർ അങ്ങനെ പറഞ്ഞിരുന്നതെന്ന് രചന നാരായണൻ കുട്ടി പറയുന്നു.

Advertisement