Home Entertainment Celebrities

കുട്ടീനേം നോക്കി വീട്ടിലിരുന്നാൽ അമൃത നല്ലൊരു സ്ത്രീ ആയേനെ, ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ..വിമർശനങ്ങൾ സ്വഭാവികം : സ്നേഹ സന്ദേശം പങ്കിട്ട് അമൃത

190

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സ്വന്തമായി മ്യൂസിക് ബാൻഡും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് താരം. സോഷ്യൽ മീഡിയകളിലൂടെ വിശേഷങ്ങളൊക്കെ അമൃത പങ്കുവെയ്ക്കാറുണ്ട്. ഗോപി സുന്ദറിനൊപ്പം അമൃത പങ്കുവെച്ച ചിത്രങ്ങളൊക്കെ വൈറലായിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങൾക്ക് അമൃതയും ഗോപിയും ഇരയായി. ഇപ്പോൾ തനിക്ക് ലഭിച്ച സ്നേഹ സന്ദേശം പങ്കിട്ടിരിക്കുകയാണ് അമൃത. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് അമൃത ഈ സന്ദേശം പങ്കുവെച്ചത്.

ALSO READ

Advertisements

നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം സ്‌കൂൾ വീണ്ടും തുറക്കുന്നു… എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ ; മകനും ടീച്ചർക്കുമൊപ്പമുള്ള ചിത്രം പങ്കു വച്ച് നവ്യ നായർ

നദിയ കുറ്റിപ്പുറത്ത് എന്നയാളുടെ സ്‌നേഹസന്ദേശമാണ് അമൃത സ്റ്റോറിയാക്കിയത്. ഇഷ്ടം കഷ്ടപ്പെടുത്തിയപ്പോൾ ഇഷ്ടത്തിനൊത്ത് ഇറങ്ങിപ്പോരാനും പോന്ന വഴിയിൽ ഒരിഷ്ടം വീണ്ടും മുളച്ചപ്പോൾ വീണ്ടും ഇഷ്ടത്തിനൊത്തൊരു വഴി തിരഞ്ഞെടുത്തു കേറി ചെല്ലാനും കാണിച്ച ധൈര്യം. കുട്ടീനേം നോക്കി വീട്ടിലിരുന്നാൽ അമൃത നല്ലൊരു സ്ത്രീ ആയേനെ. ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ, വിമർശനങ്ങൾ സ്വഭാവികം.

സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നവർക്ക് മറുപടിയുമായി ഗോപി സുന്ദറും എത്തിയിരുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എന്നായിരുന്നു ഗോപി സുന്ദർ കുറിച്ചത്. സോഷ്യൽമീഡിയയിലൂടെ രൂക്ഷമായ വിമർശനങ്ങൾ നേരിടുമ്പോഴെല്ലാം ശക്തമായ ഭാഷയിൽ പ്രതികരിക്കാറുണ്ട് ഗോപി സുന്ദർ.

ALSO READ

‘റോബിന് എന്നെ ഇഷ്ടമാണെങ്കിൽ പുറത്തിറങ്ങിയ ശേഷം വീട്ടുകാരോട് ആലോചിച്ച് നമുക്ക് കല്യാണം നടത്താം’ ; ദിൽഷയോട് പ്രണയം പറയാനുള്ള റോബിന്റെ യോഗ്യതയെ കുറിച്ച് പറഞ്ഞ് കളിയാക്കിയ റിയാസിനോട് പ്രതികരിച്ച് ദിൽഷ

എത്രകാലത്തിനാണ് എന്ന് ചോദിക്കുമ്പോഴും ഒരിത്തിരി മിനിറ്റുകൾക്കാണെങ്കിലും ഒരുപാട് കാലം മരിച്ച് ജീവിക്കുന്നതിനേക്കാൾ ഒരിത്തിരി നേരം അവളായി ജീവിച്ചു എന്ന് പറയാലോ. കെട്ടിയോ, കെട്ടുമോ എന്നുള്ളതൊക്കെ പിന്നീടുള്ള കാര്യം. ഒരു കയറാണല്ലോ പലപ്പോഴും തുടക്കവും ഒടുക്കവും എന്നായിരുന്നു മെസേജിന്റെ ഉളളടക്കം.

 

Advertisement