തളർച്ചയിലും ശക്തയായി പോരാടിയാൽ വിജയം നിശ്ചിതമാണെന്നതിന്റെ ഉദാഹരണമാണ് സൂസന്റെ ജീവിതം; യൂട്യൂബിലെ വൈറൽ താരം സൂസൻ എബ്രാഹമിന്റേയും ഭർത്താവ് മാർക് ആന്റണിയുടേയും കഥ ഇങ്ങനെ

391

കടുത്ത ഡിപ്രഷനിലൂടെ കടന്നുപോയവർക്ക് തീർച്ചയായും പ്രചോദനമേകുന്ന ജീവിതമാണ് സൂസൻ എബ്രാഹമിന്റേത്. സോഷ്യൽമീഡിയയിൽ സജീവമായവർക്ക് സുപരിചിതരാണ് സൂസമ്മ ടോക്സും ക്യാംപ് സെറ്റേർസും. റീൽസ് വീഡിയോയുമായും സൂസൻ എത്താറുണ്ട്. ഇന്നിപ്പോൾ യൂട്യൂബിലെ മിന്നും താരമാണെങ്കിലും മുൻപൊരിക്കൽ കടുത്ത നിരാശയിലൂടെ കടന്നുപോവുകയും ഇനി വീഡിയോ ചെയ്യുന്നില്ലെന്ന തീരുമാനമെടുത്തതുമായൊരു കഥയുണ്ട് ഈ വൈറൽ താരത്തിന്റെ ജീവിതത്തിൽ. സൂസനെ കാണുമ്പോഴും അടുത്തിടപഴകുമ്പോഴും നമുക്കൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ടെങ്കിലും അത്ര പോസിറ്റീവായിരുന്നില്ല തന്റെ ജീവിതയാത്രയെന്ന് സൂസൻ പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു സൂസൻ തന്റെ വിശേഷങ്ങൾ പങ്കിട്ടത്.

സൂസൻ സോഷ്യൽമീഡിയയിൽ അത്ര ആക്ടീവായിരുന്നില്ല മുൻപ് . ജോലിസംബന്ധമായ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാറുണ്ട്, അതായിരുന്നു സൂസന്റെ സോഷ്യൽമീഡിയ യൂസേജ്. ഭർത്താവായ മാർക് ആന്റണിയുടെ പാഷനായിരുന്നു പാചകം. തന്റെ പാചക പരീക്ഷണങ്ങൾ ലോകത്തിന് പരിചയപ്പെടുത്താനായിരുന്നു താടിക്കാരൻ ആഗ്രഹിച്ചത്. വേറിട്ട രുചികളെക്കുറിച്ച് ആളുകളെ അറിയിക്കാനായി സോഷ്യൽമീഡിയയെ ഉപയോഗിക്കാനായി തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ഇൻസ്റ്റഗ്രാമൊക്കെ അങ്ങനെയാണ് പുള്ളിക്കാരൻ യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്.

Advertisements

ALSO READ

കുട്ടീനേം നോക്കി വീട്ടിലിരുന്നാൽ അമൃത നല്ലൊരു സ്ത്രീ ആയേനെ, ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ..വിമർശനങ്ങൾ സ്വഭാവികം : സ്നേഹ സന്ദേശം പങ്കിട്ട് അമൃത

ഞാൻ പഠിപ്പിക്കുന്ന രീതി പുള്ളിക്ക് നേരിട്ട് അറിയാവുന്നതാണ്, അത് നിന്റെ വിദ്യാർത്ഥികൾക്ക് മാത്രമേ കിട്ടുന്നുള്ളൂ. പുറത്ത് കുറേ പിള്ളേർ ഇതാഗ്രഹിക്കുന്നുണ്ട്. അതിന് വേണ്ടി നീ വീഡിയോ ചെയ്ത് തുടങ്ങണമെന്നായിരുന്നു പുള്ളിയുടെ സജഷൻ. പ്രൈവറ്റ് അക്കൗണ്ടിൽ വീഡിയോ ചെയ്താൽ അത് മോണിറ്റൈസേഷനൊന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് പബ്ലിക്കായി അക്കൗണ്ട് തുടങ്ങിയത്. അന്ന് എന്റെ ഇൻസ്റ്റിറ്റിയഷന്റെ പേര് ടെൽ എജ്യുക്കേഷനായിരുന്നു. തുടക്കത്തിൽ വ്യൂസൊക്കെ കുറച്ച് ശോകമായിരുന്നു. അതോടെയാണ് ഈ പരിപാടി ശരിയാവില്ലെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്നത് നിർത്തിയത്.

ഞാൻ വീഡിയോ ചെയ്യുന്നത് താൽക്കാലികമായി അവസാനിപ്പിച്ച സമയത്തായിരുന്നു പുള്ളിക്കാരൻ ചാനൽ തുടങ്ങിയത്. ശുഭലക്ഷണങ്ങളായിരുന്നു ആദ്യം ലഭിച്ചത്. എന്നാൽ വ്യൂസ് കുറഞ്ഞതോടെ പുള്ളിക്കാരനും മടുപ്പായി. മാത്രമല്ല സാമ്പത്തികമായി നല്ല ചെലവുള്ള കാര്യവുമായിരുന്നു. സാമ്പത്തികമായി കുറച്ച് പ്രതിസന്ധികൾ നേരിടുന്ന സമയമായിരുന്നു അത്. ചെയ്തിരുന്ന ജോലി കൂടി പോയതോടെ വീഡിയോയുടെ കാര്യത്തിലും തീരുമാനമാവുകയായിരുന്നു. 8 മാസത്തേക്ക് ക്യാംപ് സെറ്റേഴ്സും നിശ്ചലമാവുകയായിരുന്നു. ബക്കറ്റ് ചിക്കൻ ഉണ്ടാക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ക്യാംപ് സെറ്റേഴ്സ് പുനർജനിച്ചത്. കേരളത്തിലാദ്യമായി ബക്കറ്റ് ചിക്കനുണ്ടാക്കുന്നത് കാണിച്ചത് പുള്ളിയായിരുന്നു.

ഞാൻ ചെയ്യുന്ന വീഡിയോയിൽ തമാശ ഇല്ലെന്നും ആ രീതിയിൽ ചെയ്താലേ റീച്ച് കൂടുകയുള്ളൂവെന്നും പുള്ളി എന്റെ വീഡിയോ കണ്ട് അഭിപ്രായപ്പെട്ടിരുന്നു. എനിക്കാവട്ടെ സ്വയം കോമാളിയായി നിന്ന് തമാശ പറയാനുള്ള താൽപര്യമില്ലായിരുന്നു. ട്രോളുകളും പൊങ്കാലയുമൊക്കെയായി പല താരങ്ങളും എയറിൽ കയറിയിരുന്ന സമയം കൂടിയായിരുന്നു അത്. കോമഡി പറഞ്ഞ് മറ്റൊരാളെ ചിരിപ്പിക്കാനാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല അന്ന്. ഇടയ്ക്ക് ബോറടി മാറ്റാനായി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കല്യാണം കഴിഞ്ഞതോടെ ഇനി ടെൻഷൻ ഫ്രീയായില്ലേ, ആ കോമഡി ഇനി കൊണ്ടുവരാലോ എന്ന് പുള്ളി ചോദിച്ചിരുന്നു. അതാണ് എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റായി മാറിയത്.

ടംഗ് ട്വിസ്റ്ററായി ഒരു വീഡിയോയായിരുന്നു ചെയ്തത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നല്ല റീച്ചായിരുന്നു. ഇതേ ഫ്ളോയിൽ പോവുകയാണെങ്കിൽ എനിക്ക് എവിടെയെങ്കിലും എത്താനാവുമെന്ന് മനസിലാക്കിയത്. ഫേസ്ബുക്കിന് ശേഷമായി ഇൻസ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്തു. കട്ടശോകമാണെങ്കിലും ഇത്തവണ തോറ്റ് പിൻമാറാൻ തയ്യാറായിരുന്നില്ല. പോരാടാനുള്ള നിശ്ചയദാർഢ്യവും മനക്കരുത്തുമുണ്ടായിരുന്നു. 700 ഫോളോവേഴ്സിൽ നിന്നും ഒരാഴ്ച കൊണ്ട് പതിനായിരത്തിലേക്ക് കടന്നു.

ALSO READ

നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം സ്‌കൂൾ വീണ്ടും തുറക്കുന്നു… എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ ; മകനും ടീച്ചർക്കുമൊപ്പമുള്ള ചിത്രം പങ്കു വച്ച് നവ്യ നായർ

ആളുകൾക്ക് മടുപ്പ് വരരുതല്ലോ, അതാണ് വ്യത്യസ്തമായ കണ്ടന്റിലേക്ക് തിരിഞ്ഞത്. മലയാളത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾക്ക് ഇംഗ്ലീഷ് വാക്കുകൾ കണ്ടുപിടിച്ച് തുടങ്ങിയത് അങ്ങനെയാണ്. ആളുകൾക്ക് അതേറെ ഇഷ്ടമായിരുന്നു. ഫോളോവേഴ്സിന്റെ നമ്പറും കൂടുകയായിരുന്നു. ഇടയ്ക്ക് മോജിൽ വീഡിയോ ചെയ്തിരുന്നു, ഞാൻ പ്രതീക്ഷിച്ചതിലും വലിയ റീച്ചായിരുന്നു അവിടുന്ന് ലഭിച്ചത്. യാദൃശ്ചികമായാണ് ഈ മേഖലയിലേക്ക് എത്തിയതെങ്കിലും ഇപ്പോൾ സൂസന് സോഷ്യൽമീഡിയയാണ് എല്ലാം. ഒരു ലക്ഷ്യത്തിനായി ഇറങ്ങിത്തിരിച്ചാൽ തളർച്ചയിലും ശക്തയായി പോരാടിയാൽ വിജയം നിശ്ചിതമാണെന്ന് സൂസന്റെ ജീവിതം തെളിയിക്കുന്നു.

 

Advertisement