ശരീരത്തെ കളിയാക്കുന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല, തന്നെ അപമാനിച്ച അവതാരകയ്ക്ക് കണക്കിന് കൊടുത്ത് ഹണി റോസ്

9181

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Advertisements

മോഡേൺ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേ സമയം താൻ കടുത്ത ബോഡി ഷെയ്മിംഗിന് ഇരയാകുന്നുവെന്ന് തുറന്നു പറയുകയാണ്ഹണി റോസ് ഇപ്പോൾ.

Also Read
വലിയ ആന പ്രേമിയാണ്, എപ്പോഴും ആനയെ കുറിച്ചൊക്കെ സംസാരിക്കും, പക്ഷേ അന്ന് ആനയുടെ ശബ്ദം കേട്ട് പേടിച്ചോടി, ജയറാമിനെ കുറിച്ച് കെഎസ് പ്രസാദ് പറയുന്നു

സ്ത്രീകൾ തന്റെ ശരീരത്തെ പരിഹസിക്കുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നും നടി വ്യക്തമാക്കി. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അതിഭീകരമായ വിധത്തിൽ താൻ ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ട്. ശരീരത്തെക്കുറിച്ചു കളിയാക്കുന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല.

തുടക്കത്തിലൊക്കെ എന്തുകൊണ്ട് യിരിക്കും ഇങ്ങനെ പറയുന്നതെന്ന് വിചാരിച്ചിട്ടുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അതിനു ചെവികൊടുക്കാതെയായി. അതേസമയം സ്ത്രീകൾ എന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും ഞാൻ മാത്രമല്ല ഇത് അഭിമുഖീകരിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു.

അടുത്തിടെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായ സംഭവങ്ങളെ കുറിച്ചും താരം സംസാരിച്ചു. ഈയിടെ ഒരു ചാനൽ പ്രോഗ്രാമിൽ അതിഥിയായി വന്ന നടനോട് അവതാരകയായ പെൺകുട്ടി ചോദിക്കുന്നു ഹണി റോസ് മുന്നിൽ കൂടി പോയാൽ എന്തു തോന്നുമെന്ന് ഇതു ചോദിച്ച് ആ കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്.

honey-rose

എന്ത് തോന്നാൻ ഒന്നും തോന്നില്ലല്ലോ എന്ന് പറഞ്ഞ് ആ നടൻ അത് മാന്യമായി കൈകാര്യം ചെയ്തു. പക്ഷേ ആ കുട്ടി ചോദ്യം ചോദിച്ച് ആസ്വദിച്ചു ചിരിക്കുകയാണ്. അത് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. എന്തോ ഒരു കുഴപ്പമുണ്ട് എന്ന് അവര് തന്നെ സ്ഥാപിച്ചു വെക്കുകയാണ്.

ഇനി അവർ എന്നെ അഭിമുഖത്തിനായി വിളിച്ചു കഴിഞ്ഞാൽ ആദ്യം ചോദിക്കുന്നത് ബോഡി ഷെയ്മിങ് കേൾക്കമ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ടോ, വിഷമം ഉണ്ടാകാറുണ്ടോ? എന്നായിരിക്കുമെന്നും ഹണി റോസ് പറയുന്നു.

Also Read
മാറിടത്തിന്റെ സൈസ് എത്രയാണെന്ന് ചോദിച്ചവന് യുവനടി കൊടുത്ത മറുപടി കേട്ടോ, കണ്ണുതള്ളി ആരാധകർ

Advertisement