കാവ്യാ മാധവനേയും ദിവ്യ ഉണ്ണിയെയും ഒന്നും ആരും മൈൻഡ് ചെയ്തതേ ഇല്ല, ശ്യാമിലി ആയിരുന്നു അന്നത്തെ താരം: സംഭവം ഇങ്ങനെ

689

പൂക്കാലം വരവായി എന്ന കമൽ സംവിധാനം ചെയ്ത 1991 ൽ പുറത്തിറങ്ങിയ സിനിമയിലൂടെ ബാല താരമായി എത്തി പിന്നീട് നായികയായും തിളങ്ങിയ താരമാണ് കാവ്യ മാധവൻ. ജയറാം, സുനിത, ശ്യാമിലി, മുരളി, ഗീത തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

സിനിമയിൽ ഒരു സ്‌കൂൾ ബസിലെ കുട്ടിയായാണ് കാവ്യ അഭിനയിച്ചത്. കാവ്യ മാധവന് ഒപ്പം ദിവ്യാ ഉണ്ണിയും ഒരു ചെറിയ റോളിലെത്തിയ സിനിമയായിരുന്നു പൂക്കാലം വരവായി. അതേസമയം രചയിതാവ് പിആർ നാഥൻ കാവ്യ മാധവന്റെ ഈ ആദ്യ സിനിമയെ കുറിച്ചുളള ഓർമ്മകൾ മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

Advertisements

പിആർ നാഥന്റെ കഥയ്ക്ക് രഞ്ജിത്താണ് പൂക്കാലം വരവായി സിനിമയുടെ തിരക്കഥ ഒരുക്കിയത്. കാവ്യയെ അന്ന് സെറ്റിൽ കണ്ടപ്പോൾ മകളെ നർത്തകിയോ നായികയോ ആക്കണമെന്ന് അമ്മ ആഗ്രഹം പ്രകടിപ്പിച്ച കാര്യം പിആർ നാഥൻ പറയുന്നു. അന്ന് കാവ്യയും ദിവ്യ ഉണ്ണിയും സ്‌കൂൾ ബസിലെ കുട്ടികളാണ്.

Also Read:
മാറിടത്തിന്റെ സൈസ് എത്രയാണെന്ന് ചോദിച്ചവന് യുവനടി കൊടുത്ത മറുപടി കേട്ടോ, കണ്ണുതള്ളി ആരാധകർ

പിന്നീടാണ് കാവ്യയുടെ പേരൊക്കെ അറിഞ്ഞത്. അന്ന് ഡയലോഗോ ക്ലോസപ്പ് ഷോട്ടുകളോ ഒന്നും കാവ്യക്ക് ഉണ്ടായിരുന്നില്ല. കാവ്യയെയും ദിവ്യ ഉണ്ണിയെയും ഒന്നും ആരും തിരിച്ചറിഞ്ഞില്ല. ശ്യാമിലി ആയിരുന്നു അന്നത്തെ താരം. ചേച്ചിയെ പോലെ തന്നെ അനിയത്തിയും വളരെ മിടുക്കുളള കുട്ടിയാണ്.

അച്ഛനാണ് മക്കൾക്ക് ട്രെയിനിംഗ് കൊടുത്തത്. ആദ്യത്തെ 2 ദിവസം കൊണ്ട് തന്നെ കുട്ടികൾക്ക് സെറ്റ് ശരി ആവുമായിരുന്നു എന്നും പിആർ നാഥൻ പറഞ്ഞു. അതേസമയം കമലിന്റെ തന്നെ അഴകിയ രാവണനിൽ ആണ് കാവ്യാ മാധവൻ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത്.

ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യ മാധവൻ നായികയായത്. ദിലീപ് നായക വേഷത്തിൽ എത്തിയ സിനിമ തിയ്യേറ്ററുകളിൽ വിജയം നേടിയിരുന്നു. തുടർന്ന് നായികയായും സഹനടി ആയുമെല്ലാം കാവ്യ മാധവൻ മലയാളത്തിൽ സജീവമായി. ദിലീപിന്റെ നായികയായാണ് നടി കൂടുതലും തന്റെ കരിയറിൽ അഭിനയിച്ചത്.

മലയാള സിനിമയിലെ ഭാഗ്യ ജോഡികളായാണ് ഇരുവരും ഒരുകാലത്ത് അറിയപ്പെട്ടത്. നിരവധി വിജയ ചിത്രങ്ങൾ ദിലീപ് കാവ്യ കൂട്ടുകെട്ടിൽ മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു. ഗ്ലാമർ വേഷങ്ങളോട് നോ പറഞ്ഞ കാവ്യ അഭിനയ പ്രാധാന്യം ഉളള റോളുകളിലൂടെ ആണ് കൂടുതലായും പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്.

മലയാളത്തിന് പുറമെ കുറച്ച് തമിഴ് സിനിമകളിലും നായികയായി കാവ്യ അഭിനയിച്ചിരുന്നു. അടുർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും ആണ് കാവ്യ മാധവന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലെ മുൻനിര സംവിധായകർക്കൊപ്പം എല്ലാം പ്രവർത്തിച്ച കാവ്യ രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.

Also Read:
ശരീരത്തെ കളിയാക്കുന്നത് കേൾക്കാൻ അത്ര സുഖമുള്ള കാര്യമല്ല, തന്നെ അപമാനിച്ച അവതാരകയ്ക്ക് കണക്കിന് കൊടുത്ത് ഹണി റോസ്

Advertisement