വലിയ ആന പ്രേമിയാണ്, എപ്പോഴും ആനയെ കുറിച്ചൊക്കെ സംസാരിക്കും, പക്ഷേ അന്ന് ആനയുടെ ശബ്ദം കേട്ട് പേടിച്ചോടി, ജയറാമിനെ കുറിച്ച് കെഎസ് പ്രസാദ് പറയുന്നു

252

മിമിക്രി രംഗത്ത് നിന്നും അപരന്‍ എന്ന പത്മരാജന്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് സൂപ്പര്‍താരമായി മാറിയ നടനാണ് ജയറാം. ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് ജയറാം.

Advertisements

മലയാളത്തിലെ പോലെതന്നെ തെലുങ്കിലും തമിഴിലും ഒക്കെ സജീവമാണ് ജയറാം. പത്മരാജന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ജയറാം വളരെപ്പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ കുടുംബ നായകനായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.

Also Read: ‘ആറു മാസങ്ങൾക്ക് ശേഷം അവനെ ഞാൻ കാണാൻ പോകുന്നു’; പ്രതിശ്രുത വരനെ സ്വീകരിക്കാൻ എത്തി പുണ്യ എലിസബത്ത്; വീഡിയോ വൈറൽ

ജയറാം ഒരു നടന്‍ മാത്രമല്ല, സിനിമാക്കാര്‍ക്കിടയിലെ ഒരു ആനപ്രേമികൂടിയാണ്. ഇപ്പോഴിതാ ജയറാമിനെ കുറിച്ച് മിമിക്രി താരം കെഎസ് പ്രസാദ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ആനപ്രേമിയും ആനകളോട് എപ്പോഴും ഇടപഴകുകയും ചെയ്യുന്ന ജയറാം ആനയുടെ ശബ്ദം കേട്ട് പേടിച്ചോടിയതിനെ കുറിച്ചാണ് പ്രസാദ് പറയുന്നത്.

മൈസൂരില്‍ ഒരു പരിപാടിക്ക് പോകുമ്പോഴായിരുന്നു സംഭവം. ബത്തേരി വഴിയായിരുന്നു യാത്രയെന്നും ആനയെ കാണാന്‍ വേണ്ടി ഉറക്കമളച്ചിരിക്കുകയായിരുന്നു ജയറാമെന്നും എന്നാല്‍ ആനയെ കാണാനായില്ലെന്നും അതോടെ ജയറാം നിരാശനായി എന്നും പ്രസാദ് പറയുന്നു.

Also Read: ആറ് മാസം കഴിഞ്ഞാലേ 18 ആകൂ, അതിന് വേണ്ടി കാത്തിരിക്കുകയാണ്; കല്യാണം കഴിക്കില്ല, ലിവിംഗ് ടുഗെദറാണ് താൽപര്യമെന്ന് ശ്രേയ ജയദീപ്

അടുത്ത ദിവസം രാവിലെ ആനയെ കണ്ടു. ആനയെ നേരില്‍ കാണാന്‍ വാഹനം നിര്‍ത്തിയെന്നും അപ്പോള്‍ ആന തങ്ങളുടെ വാഹനത്തിന് അടുത്തേക്ക് ഓടിയെത്തിയെന്നും ഡ്രൈവര്‍ പെട്ടെന്ന് വണ്ടിയെടുത്തത് കൊണ്ട് രക്ഷപ്പെട്ടുവെന്നും പ്രസാദ് പറഞ്ഞു.

ഈ സംഭവം കഴിഞ്ഞ് കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ പല്ലുതേക്കാനൊക്കെ വണ്ടി ഒരു കുളത്തിനടുത്ത് നിര്‍ത്തി. അപ്പോള്‍ ജയറാമിന്റെ പുറകിലൂടെ പോയി ആനയുടെ ശബ്ദമുണ്ടാക്കിയെന്നും ശബ്ദം കേട്ടപ്പോള്‍ ജയറാം പേടിച്ചോടി എന്നും ആനയല്ല താനാണെന്ന് പറഞ്ഞപ്പോഴാണ് പേടി മാറിയതെന്നും പ്രസാദ് പറഞ്ഞു.

Advertisement