‘ആറു മാസങ്ങൾക്ക് ശേഷം അവനെ ഞാൻ കാണാൻ പോകുന്നു’; പ്രതിശ്രുത വരനെ സ്വീകരിക്കാൻ എത്തി പുണ്യ എലിസബത്ത്; വീഡിയോ വൈറൽ

222

ഗൗതമന്റെ രഥം ഉൾപ്പടെയുള്ള ചിത്രങ്ങളിലൂടെ പ്രശസ്തയാണ് മോഡൽ കൂടിയായ നടി പുണ്യ എലിസബത്ത്. റീൽസ് വിഡിയോകളിലൂടെയും താരം യുവാക്കൾക്കിയടിൽ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പുണ്യയ്ക്ക് സമൂഹമാധ്യമങ്ങളിലും ആരാധകരേറെയാണ്.

ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് പുണ്യ എലിസബത്ത്. പ്രതിശ്രുത വരനെ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ താരം. ഇപ്പോൾ തന്റെ പ്രതിശ്രുത വരനെ ആരാധകർക്ക് പരിചയപ്പെടുത്തുന്ന പുണ്യയുടെ ഈ വിഡിയോ വൈറലായി മാറിയിരിക്കുകയുമാണ്.

Advertisements

ടോബി കൊയ്പ്പള്ളിയാണ് പുണ്യയുടെ പ്രതിശ്രുത വരൻ. ”ആറു മാസങ്ങൾക്ക് ശേഷമാണ് അവനെ ഞാൻ കാണാൻ പോകുന്നത്. ഇനിയും കാത്തിരിക്കാൻ കഴിയാത്തതുകൊണ്ട് ഒരു ദിവസത്തെ ലീവ് എടുത്ത് ഞാൻ അവനെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരിക്കുകയാണ്.”


”പൂക്കൾ വാങ്ങി ഞാൻ തന്നെ അവനു വേണ്ടി ബൊക്കെ തയാറാക്കി. അക്ഷരാർഥത്തിൽ കടലിൽ നിന്ന് ഒരു നിധി കണ്ടെത്തി. എന്റെ ഹൃദയത്തിലേക്ക് തന്നെ നീന്തി കയറിയതിന് ടോബി കൊയ്പ്പള്ളിലിനു നന്ദി. ഞാൻ എന്റെ പുരുഷനെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ്.”-പുണ്യ ഇൻസ്റ്റയിൽ കുറിച്ചതിങ്ങനെ.

എറണാകുളം ആലുവ സ്വദേശിയാണ് പുണ്യ എലിസബത്ത്. പാലക്കാട് കാണിക്കമാതാ കോൺവന്റ് ഇംഗ്ലിഷ് മീഡിയം ഗേൾസ് ഹൈസ്‌ക്കൂളിലായിരുന്നു പുണ്യയുടെ വിദ്യാഭ്യാസം.

തുടർന്ന് പൂനെയിലെ ഭാരതി വിദ്യാപീഠ് കോളജ് ഓഫ് ആർക്കിടെക്റ്റിൽ നിന്നും ബിരുദം നേടി.

ALSO READ- പൊളിയാതെ ഒരു സർപ്രൈസ് നൽകാനെത്തി ഡിംപിൾ; ആദ്യം പറഞ്ഞാലല്ലേ ഒരുങ്ങാൻ പറ്റൂവെന്ന് ഡിവൈൻ; ഇതുപോലൊരു നാത്തൂൻ ഭാഗ്യമെന്ന് പ്രേക്ഷകരും

ശേഷമാണ് മോഡലിംഗിലേക്കും അഭിനയത്തിലേക്കും എത്തിയത് 2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായാണ് പുണ്യ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അതിനുശേഷം ഗൗതമന്റെ രഥം എന്ന സിനിമയിൽ നായികയാവുകയായിരുന്നു.

Advertisement