പ്രതീക്ഷകളോടെ മുന്നോട്ട് പോയ എനിക്ക് പാതിവഴിയില്‍വെച്ച് മടങ്ങേണ്ടി വന്നു, ആ നിമിഷം എന്നെ വിളിച്ച് സംസാരിച്ചത് ജോജുചേട്ടന്‍, മനസ്സുതുറന്ന് സാഗര്‍ സൂര്യ

465

ബിഗ്ഗ് ബോസ് സീസണ്‍ മലയാളം അഞ്ചാം സീസണില്‍ പ്രേക്ഷകരെ ഞെട്ടിച്ച ഒരു എവിക്ഷന്‍ കൂടി സംഭവിച്ചിരിക്കുകയാണ്. ശക്തരായവരെല്ലാം ഏ റ്റു മുട്ടിയ ഈ എവിക്ഷനില്‍ സാഗര്‍ സൂര്യയാണ് ഇത്തവണ പുറത്തായിരിക്കുന്നത്.

Advertisements

ഇതിനിടെ സാഗറിനെ ബിഗ് ബോസ് മനപൂര്‍വംപുറത്താക്കിയതാണെന്നും ഈ എവിക്ഷന്‍ സത്യസന്ധമല്ല എന്നും പ്രചരണങ്ങള്‍ ഉണ്ട്. കരഞ്ഞുകൊണ്ടാണ് സാഗര്‍ മുംബൈയില്‍ നിന്നും എത്തിയത്.

Also Read: ‘ആറു മാസങ്ങൾക്ക് ശേഷം അവനെ ഞാൻ കാണാൻ പോകുന്നു’; പ്രതിശ്രുത വരനെ സ്വീകരിക്കാൻ എത്തി പുണ്യ എലിസബത്ത്; വീഡിയോ വൈറൽ

ഷോ കഴിഞ്ഞതിന് പിന്നാലെ മലയാള സിനിമാനടന്‍ ജോജു ജോര്‍ജിനെ കാണാന്‍ പോയതിന്റെ സന്തോഷം ആരാധകരുമായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സാഗര്‍ ഇപ്പോള്‍. സ്വന്തം അനിയനോട് പറയുന്നത് പോലെയാണ് ജോജു ചേട്ടന്‍ തന്നോട് കാര്യങ്ങളെല്ലാം പറഞ്ഞുതന്നതെന്ന് സാഗര്‍ പറയുന്നു.

വലിയ പ്രതീക്ഷകളോടെയായിരുന്നു താന്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ പാതിവഴിയില്‍ വെച്ച് തനിക്ക് മടങ്ങേണ്ടി വന്നുവെന്നും ആ നിമിഷത്തില്‍ ജോജു ചേട്ടന്‍ തന്നെ വിളിച്ചുവെന്നും ജീവിതത്തില്‍ താന്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ട് എന്നാല്‍ സ്വന്തം അനിയനോട് പറയുന്നത് പോലെയാണ് തന്നോട് കാര്യങ്ങള്‍ പറഞ്ഞുതന്നതെന്നും സാഗര്‍ പറയുന്നു.

Also Read: ആറ് മാസം കഴിഞ്ഞാലേ 18 ആകൂ, അതിന് വേണ്ടി കാത്തിരിക്കുകയാണ്; കല്യാണം കഴിക്കില്ല, ലിവിംഗ് ടുഗെദറാണ് താൽപര്യമെന്ന് ശ്രേയ ജയദീപ്

ഇന്‍സ്റ്റഗാമിലൂടെയാണ് സാഗര്‍ ഇക്കാര്യം പറഞ്ഞത്. ജോജുവിനൊപ്പമുള്ള ഒരു ഫോട്ടൊയും സാഗര്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് സാഗറിന്റെ പോസ്റ്റിന് താഴെ കമന്റുകള്‍ ചെയ്തത്.

Advertisement