വിവാഹമോചനത്തിന് കേസ് കൊടുത്തത് ഞാന്‍, എനിക്ക് ഇനിയുമൊരു കൂട്ട് വേണം, രണ്ടാം വിവാഹം ഉണ്ടായിരിക്കും, തുറന്ന് പറഞ്ഞ് ശാലു മേനോന്‍

847

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലു മേനോന്‍. നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്‍.

Advertisements

ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു മേനോന്‍. ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ ഗുരുസ്ഥാനത്ത് ആണ്.

Also Read: ‘ആറു മാസങ്ങൾക്ക് ശേഷം അവനെ ഞാൻ കാണാൻ പോകുന്നു’; പ്രതിശ്രുത വരനെ സ്വീകരിക്കാൻ എത്തി പുണ്യ എലിസബത്ത്; വീഡിയോ വൈറൽ

സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും ഏറെ ആക്ടീവാണ്.

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഇപ്പോള്‍ താന്‍ രണ്ട് സീരിയലുകളാണ് ചെയ്യുന്നതെന്നും നൃത്തപരിപാടികളുടെ സീസണ്‍ മണ്ഡലകാലം മുതലാണെന്നും ഇന്നത്തെ കാലത്ത് സോഷ്യല്‍മീഡിയയില്‍ ആക്ടീവായിരിക്കുക എന്നത് വലിയ കാര്യമാണെന്നും ശാലു പറയുന്നു.

Also Read: തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചു; ഒടുവിൽ പോലീസെത്തി തൃഷയെ വീട്ടിലെത്തിച്ചു; പത്രത്തിലും വന്നെന്ന് വെളിപ്പെടുത്തൽ

തന്റെ റീല്‍സുകള്‍ക്കും ഫോട്ടോകള്‍ക്കും താഴെ വരുന്ന കമന്റുകള്‍ വായിക്കാറുണ്ട്. തീരെ ഗതികേട് തോന്നുമ്പോള്‍ മാത്രമേ പ്രതികരിക്കാറുള്ളൂവെന്നും ചിലതൊക്കെ വായിക്കുമ്പോള്‍ അരോചകമായി തോന്നാറുണ്ടെന്നും ശാലു കൂട്ടിച്ചേര്‍ത്തു.

താന്‍ വിവാഹമോചിതയാണ്. ഡിവോഴ്‌സ് കേസ് താനാണ് കൊടുത്തത്. കേസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും കാരണം ഇനിയുള്ള യാത്രയില്‍ ഒരു പാര്‍ടണര്‍ വേണമെന്ന് ചിന്തിക്കുന്നുണ്ടെന്നും അമ്മയൊക്കെ പ്രായമായി വരികയാണെന്നും ശാലു പറയുന്നു.

Advertisement