പൊളിയാതെ ഒരു സർപ്രൈസ് നൽകാനെത്തി ഡിംപിൾ; ആദ്യം പറഞ്ഞാലല്ലേ ഒരുങ്ങാൻ പറ്റൂവെന്ന് ഡിവൈൻ; ഇതുപോലൊരു നാത്തൂൻ ഭാഗ്യമെന്ന് പ്രേക്ഷകരും

227

ഒരുകാലത്ത് സിനിമയിലും സീരിയലിലും നിറസാന്നിധ്യമായിരുന്ന ഡിംപിൾ റോസിന്റെ സഹോദരനും ഭാര്യയും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. ഡോണും ഡിവൈനും സോഷ്യൽമീഡിയയിലെ താരങ്ങളായി മാറിയിരിക്കുകയാണ്.

സ്വന്തം യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. മാസങ്ങൾക്ക് മുൻപാണ് ഡോണിന് കോടതി വിവാഹമോചനം അനുവദിച്ചത്. കേസ് നടക്കുന്നതിനിടെയാണ് ഡോൺ ഡിവൈൻ ക്ലാരയെ വിവാഹം ചെയ്തത്. നിയമപരമായി മേഘ്നയുമായി വേർപിരിഞ്ഞിട്ടില്ല എന്നതിനാൽ തന്നെ പള്ളിയിൽ വെച്ച് കെട്ട് നടത്തിയിരുന്നില്ല.

Advertisements

കൂടാതെ, കുഞ്ഞിന്റെ മാമോദിസ ചടങ്ങും നടത്തിയിരുന്നില്ല. വിവാഹമോചനത്തിന് ശേഷം ലളിതമായി ചടങ്ങ് നടത്താൻ കുടുംബം ഒരുക്കത്തിലാണ്. ഇതിനിടെ രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിൽ വരുന്നെന്ന സന്തോഷവും ഡിവൈൻ അറിയിച്ചിരുന്നു. ഇരുവരും മൂന്നാമത്തെ വിവാഹ വാർഷികവും ആഘോഷിച്ചിരുന്നു ഈയടുത്ത്.

ALSO READ- ആറ് മാസം കഴിഞ്ഞാലേ 18 ആകൂ, അതിന് വേണ്ടി കാത്തിരിക്കുകയാണ്; കല്യാണം കഴിക്കില്ല, ലിവിംഗ് ടുഗെദറാണ് താൽപര്യമെന്ന് ശ്രേയ ജയദീപ്

അതേസമയം, ഗർഭിണിയായ ഡിവൈനിനെ കാണാനെത്തിയ നാത്തൂൻ ഡിംപിളിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഡിവൈനിന് സർപ്രൈസ് സമ്മാനവുമായിട്ടാണ് ഡിംപിളെത്തിയിരിക്കുന്നത്.ഡിവൈൻ പുറത്തേക്ക് കൊണ്ടുപോയ സമയത്താണ് ഡിംപിൾ എല്ലാം ഒപ്പിക്കുന്നത്.

എന്തിനാണ് പുറത്തേക്ക് പോവുന്നത് എന്നതിനെക്കുറിച്ചൊന്നും ഡിവൈനോട് പറഞ്ഞിരുന്നില്ല. പിന്നെ ഡിവൈൻ ഇറങ്ങി വരുന്നതിന് മുൻപായി പലഹാരങ്ങളെല്ലാം പ്ലേറ്റിലേക്ക് ഡിംപിൾ മാറ്റിയിരുന്നു. ഒരു തട്ടിലായി ഫ്രൂട്ട്സും വെച്ചിരുന്നു. ഇതെന്താണ് സംഭവമെന്നായിരുന്നു ഇറങ്ങി വന്ന ഡിവൈൻ ചോദിച്ചത്. താഴെ ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് എന്നോട് താഴേക്ക് വരാൻ പറഞ്ഞത്. പറയാതെയുള്ള സർപ്രൈസായതിനാൽ എല്ലാവരും നല്ല കോലത്തിലാണന്നും ഡിംപിൾ പറയുന്നുണ്ടായിരുന്നുണ്ട്.

ALSO READ-തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചു; ഒടുവിൽ പോലീസെത്തി തൃഷയെ വീട്ടിലെത്തിച്ചു; പത്രത്തിലും വന്നെന്ന് വെളിപ്പെടുത്തൽ

തനിക്ക് പൊളിയാതെ ഒരു സർപ്രൈസ് കൊടുക്കാനായതിൽ ഒരുപാട് സന്തോഷമുണ്ട്. വീഡിയോ ഒക്കെ എടുക്കുവാണേൽ നേരത്തെ പറയണ്ടേ, അതനുസരിച്ച് നല്ല കോലത്തിൽ വന്നേനെയെന്നാണ് ഡിവൈൻ പറയുന്നത്. പൊതുവെ ഫ്രോക്കിലും മുടിയൊക്കെ അഴിച്ചിട്ട് കൈയ്യിൽ ഫോണുമായാണ് വീഡിയോകളിൽ ഡിവൈൻ വരാറുള്ളത്. എന്നാൽ ഇത്തവണ മുടി കെട്ടിവെച്ചോളൂ എന്ന് ഡോൺ പറഞ്ഞത് കൊണ്ടാണ് ഇങ്ങനെ വന്നത്. ഇതൊന്നും പോരാഞ്ഞ് കൈയ്യിലൊരു കവറും കൂടിയുണ്ടായിരുന്നു എന്ന് ഡിവൈൻ പറയുകയാണ്.

ഇതിനിടെ, ഇതുപോലൊരു നാത്തൂനെ കിട്ടിയതിൽ ഡിവൈൻ ഭാഗ്യവതിയാണെന്നും ഡ്രസിംഗിൽ അല്ല സ്വഭാവത്തിലാണ് കാര്യമെന്നുമൊക്കെ പറയുകയാണ് പ്രേക്ഷകർ. ഇത് ശരിക്കും നല്ലൊരു സർപ്രൈസായി. ആ ചേച്ചിയേയും രണ്ടുപേരും കൂടെക്കൂട്ടി, അത് നല്ല കാര്യമായെന്നും പ്രേക്ഷകർ കമന്റിലൂടെ പറയുന്നു.

Advertisement