കട്ടത്താടിയും നീട്ടിവളര്‍ത്തിയ മുടിയും, ധനുഷിന്റെ കൂള്‍ എയര്‍പോര്‍ട്ട് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

176

തെന്നിന്ത്യയിലെ പകരം വെക്കാനില്ലാത്ത നടനാണ് നടന്‍ ധനുഷ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമാണ് നടനുള്ളത്. തമിഴില്‍ മാത്രം ഒതുങ്ങി നില്ക്കാതെ ലോകം മുഴുവന്‍ തന്റെ ഖ്യാതി അറിയിച്ചുക്കൊണ്ടിരിക്കുകയാണ് ധനുഷ്.

Advertisements

ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. മികച്ച അഭിനയം മാത്രമല്ല, താരത്തിന്റെ ഫാഷനും എടുത്ത് പറയേണ്ട കാര്യങ്ങളില്‍ ഒന്നുതന്നെയാണ്. അന്താരാഷ്ട്ര വേദികളില്‍ മുണ്ടും വേഷ്ടിയും അണിഞ്ഞെത്തി താരം ഞെട്ടിച്ചിട്ടുണ്ട്.

Also Read: പ്രതീക്ഷകളോടെ മുന്നോട്ട് പോയ എനിക്ക് പാതിവഴിയില്‍വെച്ച് മടങ്ങേണ്ടി വന്നു, ആ നിമിഷം എന്നെ വിളിച്ച് സംസാരിച്ചത് ജോജുചേട്ടന്‍, മനസ്സുതുറന്ന് സാഗര്‍ സൂര്യ

ഇപ്പോഴിതാ ധനുഷിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരത്തിന്റെ പുതിയ ഫോട്ടോകളും വീഡിയോകളും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

നീട്ടി വളര്‍ത്തിയ താടിയും മുടിയുമാണ് ഇത്തവണ ധനുഷിനെ വ്യത്യസ്തനാക്കുന്നത്. താരത്തിന്റെ വേഷം ചാരനിറത്തിലുള്ള അത്‌ലഷകര്‍ പാന്റും മൗവ് നിറമുള്ള ഹുഡിയുമാണ്.

Also Read: ‘ആറു മാസങ്ങൾക്ക് ശേഷം അവനെ ഞാൻ കാണാൻ പോകുന്നു’; പ്രതിശ്രുത വരനെ സ്വീകരിക്കാൻ എത്തി പുണ്യ എലിസബത്ത്; വീഡിയോ വൈറൽ

ധനുഷിന്റെ എയര്‍പോര്‍ട്ട് ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് എന്തായാലും ആരാധകര്‍ ഒന്നടങ്കം. കൂള്‍ ലുക്കാണാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോയും ഫോട്ടോകളും പ്രത്യക്ഷപ്പെട്ടത്.

Advertisement