അയ്യപ്പന്‍ മിന്നല്‍ മുരളിയേക്കാള്‍ സൂപ്പര്‍ ഹീറോ, എനിക്ക് അല്ലാതെ വേറെ ആര്‍ക്കും ആ വേഷം ചെയ്യാന്‍ കഴിയില്ല, തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍

1358

മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം തകര്‍പ്പന്‍ അഭിപ്രായവും വിജയവുമാണ് നേടിയത്. ചിത്രം തിയ്യേറ്ററില്‍ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.

Advertisements

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Also Read: പ്രതീക്ഷകളോടെ മുന്നോട്ട് പോയ എനിക്ക് പാതിവഴിയില്‍വെച്ച് മടങ്ങേണ്ടി വന്നു, ആ നിമിഷം എന്നെ വിളിച്ച് സംസാരിച്ചത് ജോജുചേട്ടന്‍, മനസ്സുതുറന്ന് സാഗര്‍ സൂര്യ

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. ഈ ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ഇതേക്കുറിച്ച് ഉണ്ണിമുകുന്ദന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. താനാണ് നിലവില്‍ വലിയവന്‍ എന്നും അയ്യപ്പനേക്കാള്‍ വലിയ സൂപ്പര്‍ ഹീറോ സൗത്തിലും നോര്‍ത്തിലുമുണ്ടെന്ന് തോന്നുന്നില്ലെന്നും തത്കാലും താനാണ് ഹീറോ എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു,

Also Read: പൊളിയാതെ ഒരു സർപ്രൈസ് നൽകാനെത്തി ഡിംപിൾ; ആദ്യം പറഞ്ഞാലല്ലേ ഒരുങ്ങാൻ പറ്റൂവെന്ന് ഡിവൈൻ; ഇതുപോലൊരു നാത്തൂൻ ഭാഗ്യമെന്ന് പ്രേക്ഷകരും

ഓഡിയന്‍സാണ് തന്റെ ്‌സ്‌ട്രെങ്ത്ത്. മാളികപ്പുറത്തിലെ അയ്യപ്പനായിട്ട് തനി്ക് മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ. താന്‍ ചെയ്തത് പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും മിന്നല്‍ മുരളിയേക്കാള്‍ വലിയ സൂപ്പര്‍ ഹീറോയാണ് അയ്യപ്പനെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Advertisement