വീണ്ടും അവിടേക്ക് ഞാൻ തിരിച്ചെത്തിയിരിക്കുന്നു, വിശേഷം പങ്കുവെച്ച് രശ്മി സോമൻ, സന്തോഷത്താൽ മതിമറന്ന് ആരാധകർ

46

മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ മലയാള സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമൻ. സിനിമയിലൂടെയും സീരിയലുകളിലൂടെയും ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മിയെ ആരാധകർ സ്വീകരിച്ചത്.

അക്ഷയപാത്രം, ശ്രീകൃഷ്ണലീല, അക്കരപ്പച്ച, പെൺമനസ്സ്, മന്ത്രകോടി തുടങ്ങിയ സീരിയലുകളിലൂടെ താരം സീരിയൽ പ്രേമികളുടെ ഹരമായി മാറിയിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വർഷങ്ങളായി ഒരുപാട് കണ്ണീർ പരമ്പരകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതിനാൽ ഒരുപാട് ആരാധകരെ രശ്മി സ്വന്തമാക്കിയിരുന്നു.

Advertisements

മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന ശാലീന സുന്ദരി വർഷങ്ങൾക്ക് ശേഷം അരുനാഗം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഈ പരമ്പരയുടെ ചിത്രീകരണം നിർത്തി വെച്ചിരുന്നു.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ രശ്മി തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കോവിഡ് പ്രതിസന്ധികൾ ഒഴിഞ്ഞ് ലോക്ഡൗണിന് ശേഷം പരമ്പരയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച സന്തോഷമാണ് രശ്മി പങ്കുവയ്ക്കുന്നത്. എന്റെ പ്രിയപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു ഷൂട്ട് വീണ്ടും തുടങ്ങി. എപ്പിസോഡുകൾ വീണ്ടും സംപ്രേഷണവും തുടങ്ങുന്നു എന്നുപറഞ്ഞാണ് രശ്മി മഞ്ഞ സാരിയിലുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചത്.

സ്‌നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീ കേരളത്തിലെ ജനപ്രിയ പരമ്പരയായ കാർത്തികദീപത്തിൽ നായികയുടെ അപ്പച്ചിയായാണ് രശ്മിയെത്തുന്നത്. നിരവധി ആളുകളാണ് രശ്മിയുടെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. പരമ്പര വീണ്ടും തുടങ്ങുന്നതിന്റെ സന്തോഷമാണ് ചിലർ പങ്കുവയ്ക്കുന്നത്.

Advertisement