ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ആളുകൾ എന്നോട് അങ്ങനെ ചോദിക്കുമായിരുന്നു: തുറന്നടിച്ച് രശ്മി ബോബൻ

33162

നിരവധി വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാളത്തിന്റെ ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും തന്റേതായ ഇടം നേടിയ നടിയാണ് രശ്മി ബോബൻ. ക്യാരക്ടർ റോളുകളിലൂടെയാണ് രശ്മി കൂടുതലും ശ്രദ്ധേയയായത്. പ്രശസ്ത ഹിറ്റ് സംവിധാകൻ ബോബൻ സാമുവലിന്റെ ഭാര്യകൂടിയാണ് രശ്മി ബോബൻ.

സോഷ്യൽ മീഡിയയിലും സജീവമായ രശ്മി ബോബൻ തന്റെ വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ബോ, ഡി ഷെ, യ്മി ങി ന്റെ പേരിൽ താൻ അനുഭവിച്ചിട്ടുള്ള മാനസിക സംഘർഷങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രശ്മി ബോബൻ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രശ്മിയുടെ വെളിപ്പെടുത്തൽ.

Advertisements

Also Read
തളർന്നു കിടപ്പായ ബാപ്പയും വീട്ടുജോലിക്കാരിയായ ഉമ്മയും, ചാന്തുപൊട്ട് ആണും പെണ്ണും കെട്ടവൻ എന്ന വിളിയിയും: റിയാസ് സലീമിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

രശ്മി ബോബന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:

ആളുകൾ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ല. മുടി ഉണ്ടെങ്കിലും ഇല്ലങ്കിലും കുറ്റമാണ്, വണ്ണം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റമാണ് ആരെ കണ്ടാലും ആളുകൾ കുറ്റം കണ്ടു പിടിക്കുന്ന ശീലമാണ്. പല സ്ഥലത്തും ഞാൻ ബോ, ഡി ഷെ, യ്മി ങ്ങി നെക്കുറിച്ച് പറയുമ്പോൾ ധാരാളം ഉപദേശങ്ങൾ വരും.

മടിയായതു കൊണ്ടാണ് വണ്ണം കുറയ്ക്കാത്തത് എന്ന രീതിയിൽ. നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ. ഞാൻ അത്യാവശ്യം വർക്കൗട്ട് ഒക്കെ ചെയ്തിട്ടുള്ള ആളാണ്. പക്ഷേ അതിനു വേണ്ടി ചത്തുകിടക്കാറില്ല. അതു മടിയെങ്കിൽ ഞാൻ മടിച്ചിയാണ്. ഈ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തിൽ എനിക്ക് മുതിർന്ന കഥാപാത്രങ്ങൾ ലഭിക്കാൻ കാരണമായിട്ടുണ്ട്.

ജ്വാലയായ് എന്ന സീരിയലിൽ 35വയസ്സുകാരിയായി അഭിനയിക്കുമ്പോൾ എന്റെ പ്രായം 19ആണ്. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല. ഇപ്പോൾ ഞാനത് പരിഗണക്കാറു പോലുമില്ല. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പോലും ആളുകൾ തന്നോട് ചോദിക്കുമായിരുന്നു, മോൾ ഏത് കോളേജിൽ ആണ് എന്ന്.

Also Read
ശിൽപ ഷെട്ടിയുടെ ചുണ്ടുകൾ വളരെ മനോഹരമായിരുന്നു, പക്ഷേ അവൾ ബൊട്ടോക്സ് ചെയ്ത് ചുണ്ടുകൾ വലുതാക്കി, അതെനിക്ക് ഇഷ്ടപ്പെട്ടില്ല: അനിൽ കപൂർ പറയുന്നു

മാത്രമല്ല നമ്മുടെ സമൂഹത്തിൽ പരക്കെ ഒരു ധാരണയുണ്ട്. ഭക്ഷണം കൂടുതൽ കഴിക്കുന്നത് കൊണ്ട് മാത്രമാണ് വണ്ണം വയ്ക്കുന്നത് എന്ന്. മറ്റ് പല ഘടകങ്ങളും അതിന് കാരണമാകാറുണ്ട് എന്ന് അവർ ആലോചിക്കാറില്ല. തൈറോയ്ഡ് മാനസിക സമ്മർദ്ദവും കഴിക്കുന്ന മരുന്നുകളുടെ പ്രശ്നങ്ങളും അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമായി വന്നേക്കാം.

ആ വ്യക്തി ഏത് പ്രശ്നത്തിലൂടെ ആണ് പോകുന്നതെന്ന് പറയാൻ പറ്റില്ലല്ലോ. ആളുകളോട് പറഞ്ഞിട്ട് കാര്യമില്ല. ഞാനിപ്പോൾ അതിനെപ്പറ്റി വിഷമിക്കാറില്ല. പണ്ടൊക്കെ ഇത് കേൾക്കുമ്പോൾ വിഷമം തോന്നുമായിരുന്നു എന്നും രശ്മി ബോബൻ വെളിപ്പെടുത്തുന്നു.

Advertisement