മാലിയിൽ നിന്നും കിടു ചിത്രവുമായി ദിയ കൃഷ്ണ, മോശം കമന്റുമായി ആരാധകൻ, കമന്റിട്ടയാളെ തേച്ചൊട്ടിച്ച് മാസ് മറുപടിയുമായി ദിയ

56

വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗതത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ കൃഷ്ണകുമാർ. ദൂരദർശനിൽ ന്യൂസ് റീഡറായി അവിടെനിന്നും സീരിയലുകളിലേക്കും സിനിമകളേക്കും എത്തിയ കൃഷ്ണകുമാർ മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത താരമാണ്.

നായകനായും വില്ലനായും സഹനടനായും നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള കൃഷ്ണകുമാർ അടുത്തിടെ രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു. നാല് പെൺമക്കളാണ് കൃഷ്ണകുമാറിന് ഉള്ളത്. അച്ഛന്റെ പാതയിലൂടെ മൂത്ത മകൾ അഹാന കൃഷ്ണയും സിനിമയിൽ എത്തിയിരുന്നു. അഹാനയും സഹോദരിമാരും ഇന്ന് സോഷ്യൽ മീഡിയയിലെയും താരങ്ങളാണ്.

Advertisements

കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുകളും ഉണ്ട്. തങ്ങളുടെ വീഡിയോകളിലൂടേയും വൈറൽ പോസ്റ്റുകളിലൂടേയും എപ്പോഴും നിറഞ്ഞു നിൽക്കുന്നവരാണ് കൃഷ്ണ സിസ്റ്റേഴ്സ്. ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ സോഷ്യൽ മീഡിയയുടെ കൈയ്യടി നേടുകയാണ്. തനിക്കെതിരെ മോശം പരാമർശം നടത്തിയാൾക്ക് നൽകിയ മറുപടിയിലൂടെയാണ് ദിയ കൈയ്യടി നേടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ തന്റെ മാലിദ്വീപ് യാത്രയിൽ നിന്നുമുള്ള ചിത്രങ്ങൾ ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സഹോദരി ഇഷാനിക്കൊപ്പമുള്ള ചിത്രങ്ങളും ദിയ പങ്കുവച്ചിരുന്നു. ഇതിലൊരു ചിത്രത്തിനായിരുന്നു മോശം കമന്റ് ലഭിച്ചത്. വെറുതെയല്ല പീ, ഡ നം കൂടുന്നത് എന്നായിരുന്നു ദിയയുടെ ചിത്രത്തിന് ലഭിച്ച കമന്റ്.

എന്നാൽ കമന്റിട്ടയാൾക്ക് ദിയ കൃത്യമായി തന്നെ മറുപടിയും നൽകി. കമന്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചു കൊണ്ട് തന്റെ സ്റ്റോറിയിലൂടെയായിരുന്നു ദിയയുടെ മറുപടി. ഇത്തരം നിലവാരം കുറഞ്ഞ ആളുകൾ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം എന്നായിരുന്നു ദിയ പറഞ്ഞത്. ഇവളുടെ മാതാപിതാക്കൾ ആരാണെന്ന് തനിക്കറിയില്ലെന്നും എന്നാൽ അവർ ഇവളെ പഠിപ്പിക്കുകയോ വിദ്യാഭ്യാസം നൽകുകയോ ചെയ്യണമായിരുന്നു.

അറപ്പുളവാക്കുന്ന പെരുമാറ്റം എന്നും ദിയ തന്റെ സ്റ്റോറിയിൽ കുറിക്കുന്നുണ്ട്. പിന്നാലെ ദിയയെ അഭിനന്ദിച്ച് ധാരാളം പേരെത്തി. തനിക്ക് ലഭിച്ചൊരു പ്രതികരണവും ദിയ പങ്കുവച്ചിട്ടുണ്ട്. നമുക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്. കുട്ടികളെ വരെ പീ, ഡി പ്പിക്കുന്നത് വസ്ത്രം നോക്കിയിട്ട് ആണോ? വസ്ത്രം അല്ല പ്രശ്നം. ഇതുപോലെയുള്ള സ്വഭാവം ആണ് മാറേണ്ടത്. നീ മുന്നോട്ട് തന്നെ പോകൂ. സുന്ദരിയും ധീരയുമാണ് നീ എന്നായിരുന്നു പ്രതികരണം. തന്റെ ചിത്രത്തിന് കമന്റിട്ടയാൾ കമന്റ് പിൻവലിച്ചെന്നും പ്രൊഫൈൽ ചിത്രം മാറ്റിയെന്നും ദിയ അറിയിക്കുന്നുണ്ട്.

Advertisement