ശിൽപ ഷെട്ടിയുടെ ചുണ്ടുകൾ വളരെ മനോഹരമായിരുന്നു, പക്ഷേ അവൾ ബൊട്ടോക്സ് ചെയ്ത് ചുണ്ടുകൾ വലുതാക്കി, അതെനിക്ക് ഇഷ്ടപ്പെട്ടില്ല: അനിൽ കപൂർ പറയുന്നു

260

ഒരു കാലത്ത് ബോളിവുഡ് സിനിമിലെ സൂപ്പർ താരങ്ങളിൽ ഒരാൾ ആയിരുന്നു അനിൽ കപൂർ. നിരവധി സൂപ്പർ ഹിറ്റുകളും മാസ്മരിക പ്രകടനങ്ങളും സമ്മാനിച്ചട്ടുള്ള അദ്ദേഹത്തിന് ആരാധകരും ഏറെ ആയിരുന്നു. ഇന്നും അദ്ദേഹത്തിന്റെ സിനിമകൾക്ക് കാഴ്ചക്കാർ ഏറെയുണ്ട്.

കാലം മാറുന്നതിന് അനുസരിച്ച് തന്നിലെ നടനേയും താരത്തേയും മെച്ചപ്പെടുത്തി ഒഴുക്കിന് ഒപ്പം അതിവേഗം സഞ്ചരിക്കുക ആണ് അനിൽ കപൂർ. തന്റെ സമകാലികരിൽ പലരും ഇപ്പോൾ അഭിനയ രംഗത്ത് നിന്നും മാറി നിൽക്കമ്പോാഴും അനിൽ കപൂർ ഇന്നും സജീവമായി തന്നെ മുൻനിരയിൽ തന്നെയുണ്ട്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അനിൽ കപൂർ.

Advertisements

ഫിറ്റ്നസിന്റെ കാര്യത്തിൽ യുവാക്കളെ പോലും അനിൽ കപൂർ പിന്നിലാക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്. അഭിമുഖങ്ങളിൽ എന്നും ഉർജ്ജസ്വലനായി എത്തുന്ന താരമാണ് അനിൽ കപൂർ. തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരനാണ് അനിൽ കപൂർ.

Also Read
ആദ്യ ചിത്രത്തിൽ കൂടെ അഭിനയിച്ച റോമയും പാർവതിയും ഉയരങ്ങൾ കീഴടക്കി, എന്നാൽ മരിയ മാത്രം ഇങ്ങനെ ആയി, നോട്ട്ബുക്കിലെ ശ്രീദേവിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതമിങ്ങനെ

ആളുകൾ തന്നെക്കുറിച്ച് എന്ത് ധരിക്കുമെന്ന ചിന്ത ഒരിക്കലും അനിൽ കപൂറിനെ അലട്ടാറില്ല. ഒരിക്കൽ കോഫി വിത്ത് കരണിലെത്തിയപ്പോൾ അനിൽ കപൂർ നടത്തിയ പരാമർശം അത്തരത്തിലൊന്നായിരുന്നു. 2010 ൽ സഞ്ജയ് ദത്തിനൊപ്പം അതിഥിയായി എത്തിയപ്പോഴായിരുന്നു അനിൽ കപൂർ മനസ് തുറന്നത്.
ഷോയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ റാപ്പിഡ് ഫയർ റൗണ്ടിൽ അനിൽ കപൂർ ഒരുപാട് വിഷയങ്ങളിൽ അഭിപ്രായം പറയുന്നുണ്ട്.

സിനിമാ ലോകത്തെ താരങ്ങളെക്കുറിച്ചും സൂപ്പർ ഹിറ്റ് സിനിമകളുടെ നിലവാരത്തെക്കുറിച്ചുമൊക്കെ അനിൽ കപൂർ മനസ് തുറക്കുന്നുണ്ട്. പരിപാടിക്കിടെ കരൺ ജോഹർ അനിൽ കപൂറിനോടായി അവസനമായി കണ്ട മുഖങ്ങളിൽ ആരുടേതായിരുന്നു പ്ലാസ്റ്റിക് സർജറി ചെയ്തതെന്ന് ചോദിക്കുകയായിരുന്നു. ഇതിന് മറുപടി പറയുന്നതിന് മുമ്പായി ഒരു നിമിഷം ആലോചിച്ച അനിൽ കപൂർ മറുപടി നൽകുക ആയിരുന്നു.

ആരായിരിക്കും എന്താണ് അവർ ആ ചുണ്ടുകളിൽ ചെയ്തത് എന്ന് കരണിനോട് സംശയം ചോദിച്ച അനിൽ കപൂറിന് കരൺ ജോഹർ മറുപടി നൽകുകയും ചെയ്യുന്നുണ്ട്. ബദായ് ഹോ ബദായ് എന്ന സിനിമ ചെയ്യുമ്പോൾ ശിൽപ ഷെട്ടി ചുണ്ടിൽ ബൊട്ടോക്സ് ചെയ്തത് എനിക്ക് ഇഷ്ടമായില്ലായിരുന്നു. എന്റെ കണ്ടിന്യുയിറ്റി മൊത്തം പോയി എന്നും അനിൽ കപൂർ പറയുന്നു.

അവളുടെ ചുണ്ടുകൾ വലുതായി. നീ ഇങ്ങനെ ഇനി ഈ സിനിമ ഷൂട്ട് ചെയ്താൽ കണ്ടിന്യുയിറ്റി നഷ്ടമാകുമെന്ന് ഉറപ്പാണെന്ന് ഞാൻ പറഞ്ഞു. അവളുടെ ചുണ്ടുകൾ വല്ലാതെ വലുതായി മാറിയിരുന്നു. പക്ഷെ ഇപ്പോൾ അവളുടെ ചുണ്ടുകൾ വളരെ മനോഹരമാണ് എന്നും അനിൽ കപൂർ പറയുന്നുണ്ട്. ഇതിനിടെ തനിക്ക് ഇഷ്ടപ്പെടാത്തതിനാൽ പകുതിയ്ക്ക് വച്ച് ഇറങ്ങിപ്പോയ സിനിമ ആമിർ ഖാൻ നായകനായ ഗജിനിയാണെന്നും അനിൽ കപൂർ പറയുന്നുണ്ട്.

Also Read
കോഴിക്കോടുകാരായ മൂന്ന് യുവാക്കൾ ലൈം ഗി ക ബന്ധത്തിന് വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു, അമ്പതിനായിരം രൂപവെച്ച് ഓഫറും ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാർമിള

സൂപ്പർ ഹിറ്റായി മാറിയ സിനിമയായിരുന്നു ഗജിനി. ഇതേ റൗണ്ടിനിടെയാണ് യുവനടനായ അഭയ് ഡിയോളിന് സഹായം വേണമെന്ന് അനിൽ കപൂർ പറയുന്നത്. അഭയ് ഡിയോളും അനിൽ കപൂറിന്റെ മകളായ സോനം കപൂറും ഒരുമിച്ചെത്തിയ സിനിമയായ ആയിഷയ്ക്കെതിരെ പരസ്യമായി തന്നെ അഭയ് ആ സമയത്ത് വിമർശനം ഉന്നയിച്ചിരുന്നു.

അതേക്കുറിച്ചായിരുന്നു അനിൽ കപൂറിന്റെ പരാമർശം. അതേസമയം ഒരിടവേളയ്ക്ക് ശേഷം അനിൽ കപൂർ വീണ്ടും ബോക്സ് ഓഫീസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ജുഗ് ജുഗ് ജിയോയാണ് അനിൽ കപൂറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വരുൺ ധവാൻ,കിയാര അദ്വാനി, നീതു കപൂർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം ശിൽപ ഷെട്ടിയും തിരികെ വന്നിരിക്കുകയാണ്. ഒടിടി റിലീസായ ഹംഗാമ 2വിലൂടെയായിരുന്നു ശിൽപയുടെ റിലീസ്. ഈയ്യടുത്ത് പുറത്തിറങ്ങിയ നിക്കമ്മയിലൂടെ ബിഗ് സ്‌ക്രീനിലേക്കും ശിൽപ മടങ്ങിയെത്തിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ കോഫി വിത്ത് കരണും മടങ്ങിയെത്തുകയാണ്. വൻ താരനിര തന്നെ ഇത്തവണ കോഫി വിത്ത് കരണിൽ എത്തുന്നത്. ആലിയയും രൺവീറുമാണ് ആദ്യമെത്തുന്നത്.

Also Read
ഞങ്ങൾ പ്രണയത്തിലാണോയെന്ന് ചോദിച്ചിട്ടുണ്ട്, കല്യാണം കഴിച്ചില്ലെങ്കിൽ നീ ഗുണം പിടിക്കില്ലെന്ന് പറഞ്ഞു! അവസാനമായി ജയന്റെ മുഖം കാണാൻ ശശിയേട്ടൻ അനുവദിച്ചില്ല: സീമ പറയുന്നു

Advertisement