എഴുതി തള്ളപ്പെടാമായിരുന്ന എന്റെ ഉയർച്ചയ്ക്ക് കാരണം ഭാർത്താവ് ആണ്, മുസ്തഫ തന്റെ ഭാഗ്യം ആണെന്ന് നടി പ്രിയാ മണി

195

നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്.

പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തിൽ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്. എല്ലാ ഭാഷകളും ഒരു പോലെ കൈകാര്യം ചെയ്യാനറിയാവുന്ന നടിക്ക് ഇതും കരിയറിൽ ഗുണം ചെയ്തിരുന്നു.

Advertisements

മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം പ്രിയാ മണി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. അതേസമയം കരിയറിന്റെ തുടക്കം മുതൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടിയ പ്രിയാമണിക്ക് കഴിഞ്ഞ വർഷങ്ങളിലായാണ് തിരക്കേറിയത്. ആമസോൺ പ്രൈം സീരീസായ ഫാമിലി മാനിലെ പ്രിയാമണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Also Read: ശിൽപ ഷെട്ടിയുടെ ചുണ്ടുകൾ വളരെ മനോഹരമായിരുന്നു, പക്ഷേ അവൾ ബൊട്ടോക്സ് ചെയ്ത് ചുണ്ടുകൾ വലുതാക്കി, അതെനിക്ക് ഇഷ്ടപ്പെട്ടില്ല: അനിൽ കപൂർ പറയുന്നു

ഒപ്പം ധനുഷ് ചിത്രം അസുരന്റെ തെലുങ്ക് പതിപ്പായ നരപ്പയിലും പ്രിയാമണി നായികയായെത്തി. അടുത്തിടെ പുറത്തിറങ്ങിയ വിരാട പർവം എന്ന തെലുങ്ക് സിനിമയിലും പ്രിയാമണി ഒരു മാവോയിസ്റ്റിന്റെ വേഷത്തിൽ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രിയാമണി അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

കുട്രപയിർചി എന്ന തമിഴ് സിനിമയാണ് പ്രിയാമണിയുടേത് ആയി റിലീസ് കാത്തിരിക്കുന്ന ചിത്രം. തൃഷയയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കന്നഡയിൽ ധ്വജ എന്ന എന്ന സിനിമയിലും നടി അഭിനയിക്കുന്നു. ഇരട്ട സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ പ്രിയാമണിയും രവി ഗൗഡയുമാണ് പ്രധാന കഥാപാത്രങ്ങൾ.

ഹിന്ദിയിൽ അജയ് ദേവഗണിനൊപ്പം അഭിനയിക്കുന്ന മെയ്ഡൻ ആണ് പ്രിയാമണിയുടെ മറ്റൊരു സിനിമ. കീർത്തി സുരേഷും ചിത്രത്തിലെത്തുന്നുണ്ട്. സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്ന ക്വട്ടേഷൻ ഗ്യാംങ് ആണ് പ്രിയാമണിയുടെ മറ്റൊരു ചിത്രം.

വിവേക് കെ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 2022 അവസാനത്തോടെ റിലീസാവും. ഇതിനു പുറമെ നിരവധി ഓഫറുകൾ പ്രിയാമണിയെ തേടി എത്തുന്നുണ്ടെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള വിവരം. വിവാഹ ശേഷമാണ് തന്റെ കരിയർ വളർന്നതെന്നാണ് പ്രിയാമണി നേരത്തെ വ്യക്തമാക്കിയത്.

Also Read: കോഴിക്കോടുകാരായ മൂന്ന് യുവാക്കൾ ലൈം ഗി ക ബന്ധത്തിന് വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു, അമ്പതിനായിരം രൂപവെച്ച് ഓഫറും ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാർമിള

ഭർത്താവ് മുസ്തഫ തന്റെ ഭാഗ്യമാണെന്നും അതിനാലാണ് തുടരെ സിനിമകൾ തന്നെ തേടി വരുന്നതെന്നും വിശ്വസിക്കുന്നതായി പ്രിയാമണി പറഞ്ഞിരുന്നു. വ്യക്തിപരമായി എന്നെ സംബന്ധിച്ച് വിവാഹ ശേഷമാണ് എനിക്ക് തിരക്ക് കൂടിയത്. അതിനാൽ മുസ്തഫ എന്റെ ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു. എന്റെ ജോലിയെ പിന്തുണയ്ക്കുന്ന പങ്കാളിയെ കിട്ടിയതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.

ഒപ്പം തന്നെ വിവാഹിതരായ നടിമാരോടുള്ള മനോഭാവവും മാറിയിട്ടുണ്ട്. നേരത്തെ ഒരു നടിയുടെ വിവാഹമോ വിവാഹ നിശ്ചയമോ കഴിഞ്ഞാൽ അവർ ഇൻഡസ്ട്രിയിൽ നിന്നും എഴുതി തള്ളപ്പെടുമായിരുന്നു എന്നും പ്രിയാമണി പറയുന്നു. കാരണം വിവാഹം കഴിഞ്ഞാൽ നടിയുടെ ശരീര പ്രകൃതി മാറുമെന്നും കുടുംബത്തിൽ കൂടുതലായി ശ്രദ്ധിക്കുമെന്നുമാണ് അവർ ചിന്തിക്കുന്നത്.

ഒരു തിരിച്ചുവരവ് ആഗ്രഹിച്ചാൽ പോലും നായിക വേഷം ലഭിക്കുമായിരുന്നില്ല എന്നുമായിരുന്നു പ്രിയാമണി പറയുന്നത്. അതേസമയം മലയാളത്തിൽ നിന്ന് ഏറെ നാളുകളായി വിട്ടു നിൽക്കുകയാണ് പ്രിയാമണി. നടി അഭിനയിച്ച സത്യ, തിരക്കഥ, പുതിയ മുഖം, ഗ്രാൻഡ് മാസ്റ്റർ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് എന്നീ മലയാള ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read:ദിൽഷയെ കണ്ട് പഠിക്കണം മറ്റ് പെൺകുട്ടികൾ; ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനമാണ് അവൾ; ദിൽഷയുടെ ഈ വിജയം ഒരു പ്രതീക്ഷയാണ്; ഗായത്രി പറയുന്നതിങ്ങനെ

Advertisement