വിഷമെന്നും പാമ്പ് എന്നും വിളിക്കുന്നവരുണ്ട്, അച്ഛന്റെ പേരാണോ ബഡായ് എന്ന് ചോദിക്കുന്നവരുണ്ട്, ആര്യ ബാബു പറയുന്നു

593

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയും അവതാരകയും ആണ് ആര്യാ ബാബു എന്ന ബഡായി ആര്യ.
ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ജനപ്രീതി നേടിയെടുത്ത ആര്യ പിന്നീട് മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം പതിപ്പിലേക്കും എത്തിയിരുന്നു.

ബിഗ് ബോസിൽ നിന്നും വ്യക്തിപരമായ കാര്യങ്ങളടക്കം വെളിപ്പെടുത്തിയ നടി വലിയ വിമർശനങ്ങൾ നേടിയിരുന്നു. അതേ സമയം ബിഗ് ബോസിലെ വിഷം എന്നാണ് ആര്യ അറിയപ്പെട്ടിരുന്നിത്. എന്നാൽ അത് സോഷ്യൽ മീഡിയയിലൂടെ അല്ലാതെ ചോദ്യം ചെയ്യാനോ കളിയാക്കാനോ ആരും വന്നിട്ടില്ലെന്ന് ആര്യ ഉറപ്പിച്ച് പറയുന്നു.

Advertisements

ഇന്നും വിമർശനങ്ങൾ കിട്ടാറുണ്ടെങ്കിലും അതൊക്കെ നിസാരമെന്ന് കരുതി വിടുകയാണ് ചെയ്യുന്നതെന്ന്
ആര്യ പറയുന്നു. നടി ശിൽപ ബാലയുമായി നടത്തിയ അഭിമുഖത്തിൽ ആണ് ആര്യയുടെ തുറന്നു പറച്ചിൽ.
ആര്യാ ബാബു എന്ന പേരിലാണ് താൻ ആദ്യം ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. അത് കണ്ടിട്ട് ആർക്കും മനസിലായില്ല.

Also Read: എഴുതി തള്ളപ്പെടാമായിരുന്ന എന്റെ ഉയർച്ചയ്ക്ക് കാരണം ഭാർത്താവ് ആണ്, മുസ്തഫ തന്റെ ഭാഗ്യം ആണെന്ന് നടി പ്രിയാ മണി

പിന്നീട് ബഡായ് ബംഗ്ലാവിൽ അഭിനയിച്ച് തുടങ്ങിയതോടെ ആണ് ആ പേര് കൂടി ചേർക്കുന്നത്. തന്റെ ജീവിതം മാറ്റി മറിച്ച ഷോയുടെ പേരിൽ അറിയപ്പെടുന്നതിൽ സന്തോഷം ഉണ്ടെന്നാണ് നടി പറയുന്നത്. ചിലർ മിസ് ബഡായ് എന്ന് വിളിച്ച് അഭിസംബോധന ചെയ്യാറുണ്ടെന്നും ആര്യ പറയുന്നു.

അതിലൊന്നും നാണക്കേടില്ല. പിന്നെ ചിലർ ബഡായ് അച്ഛന്റെ പേരാണോന്ന് ചോദിച്ച് വരും. അവരോട് എനിക്കൊന്നും തന്നെ പറയാനില്ലെന്നാണ് നടി അഭിപ്രായപ്പെട്ടത്. എന്റെ ഇൻബോക്സിൽ പാമ്പ് കുട്ടികളിടാൻ ബാക്കിയില്ല. അതാണ് എന്റെ ചെല്ലപ്പേര്.

ഇപ്പോൾ ഞാനേത് ഫോട്ടോ ഇട്ടാലും അതിന് താഴെ വരുന്ന കമന്റിൽ ഒരെണ്ണമെങ്കിലും നാലഞ്ച് പച്ചില പാമ്പുകൾ ഇഴയുന്ന സ്മൈലി ആയിരിക്കും. ഇതൊക്കെ ചിരിച്ച് തള്ളും. ചിലത് വിഷമം വരുമ്പോൾ ഞാൻ പ്രതികരിക്കാറുണ്ടെന്നും ആര്യ പറയുന്നു. പ്രേക്ഷകരാണ് ഞാനടക്കമുള്ളവരെ വളർത്തിയത്. എന്നാൽ അതിര് കടന്ന ഇമോഷൻസാണ് പ്രശ്‌നം.

ചെയ്യുന്ന കഥാപാത്രങ്ങളുടെയും റിയാലിറ്റി ഷോയുടെയും പേരിൽ ആരെയും വിധിക്കരുത്. അത് തൊഴിലിന്റെ ഭാഗമാണെന്ന് ആര്യ വ്യക്തമാക്കുന്നു. മാത്രമല്ല നടി അർച്ചന സുശീലന് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് കൂടി ആര്യ പറഞ്ഞു. എന്റെ മുൻ ഭർത്താവ് രോഹിത്തിന്റെ സഹോദരി അർച്ചന മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറി എന്ന വില്ലത്തി വേഷം ചെയ്തിരുന്നു.

Also Read: ആദ്യ ചിത്രത്തിൽ കൂടെ അഭിനയിച്ച റോമയും പാർവതിയും ഉയരങ്ങൾ കീഴടക്കി, എന്നാൽ മരിയ മാത്രം ഇങ്ങനെ ആയി, നോട്ട്ബുക്കിലെ ശ്രീദേവിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതമിങ്ങനെ

വളരെ അധികം ജനശ്രദ്ധ കിട്ടിയ വില്ലത്തി റോൾ ആയിരുന്നത്. ആ സമയത്ത് അവൾ കടൽ തീരത്ത് വെച്ചുള്ള ഷൂട്ടിങ്ങിന് അർച്ചന പോയി. ചുറ്റും ആളുകൾ കൂട്ടിയിട്ടുണ്ട്. ഷൂട്ടിന്റെ ഇടയിൽ അമ്മച്ചി മീൻ ചട്ടിയുമെടുത്ത് അവളെ അടിക്കാൻ വന്നു. ഇതൊക്കെ സംഭവിക്കും. പക്ഷേ അതുപോലൊരു അനുഭവം തനിക്കുണ്ടായി ട്ടില്ലെന്നാണ് നടി പറയുന്നത്.

ആരും എന്നോട് വന്നിട്ട് എടീ വിഷമേ നീ റീച്ചാർജ് ചെയ്യാൻ പോവുന്നില്ലേ, എന്നൊന്നും ആരും ചോദിച്ചിട്ടില്ല. അതിനൊന്നും അവർക്ക് ധൈര്യമില്ല. എന്നെ അങ്ങനെ വിമർശിക്കുന്നവരിൽ എത്രയോ പേർ എന്റെ കൂടെ നിന്ന് സെൽഫി എടുത്തിട്ട് പോയിട്ടുണ്ടാവും. ഇതൊക്കെ താനിടയ്ക്ക് ചിന്തിക്കാറുണ്ടെന്നും ആര്യ പറയുന്നു.

Advertisement