ഞങ്ങൾ പ്രണയത്തിലാണോയെന്ന് ചോദിച്ചിട്ടുണ്ട്, കല്യാണം കഴിച്ചില്ലെങ്കിൽ നീ ഗുണം പിടിക്കില്ലെന്ന് പറഞ്ഞു! അവസാനമായി ജയന്റെ മുഖം കാണാൻ ശശിയേട്ടൻ അനുവദിച്ചില്ല: സീമ പറയുന്നു

2879

വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് സീമ. നായികയായി ഒരുകാലത്ത് തിളങ്ങിയിരുന്നു നടി ഇപ്പോൾ അമ്മ വേഷങ്ങളിലും സഹനടി വേഷങ്ങളിലും ആണ് സജീവം. അതേ സമയം സീമ എന്ന നടിയെ സിനിമ ഉള്ളിടത്തോളം കാലം മലയാള സിനിമ ഒരിക്കലും മറക്കില്ല.

തന്റെ അപാരമായ അഭിനയ സിദ്ധികൊണ്ടു ഒരുകാലത്തു ഏറ്റവും തിരക്കുള്ള മലയാള നായികമാരുടെ പട്ടികയിൽ സീമ ഇടം പിടിച്ചിരുന്നു. അതേപോലെ തന്നെ മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ ഐവി ശശിയും ആയുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും അക്കാലത്തു ആഘോഷം ആക്കിയതായിരുന്നു.

Advertisements

14-ാമത്തെ വയസിൽ സിനിമയിലൂടെയാണ് സീമ സിനിമാരംഗത്തേക്ക് എത്തുന്നത്. അവളുടെ രാവുകൾക്ക് ശേഷം എൺപതുകളിൽ തിരക്കേറിയ താരമായിരുന്നു അവർ. മലയാളത്തിലും തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സീമ. അവളുടെ രാവുകൾ, 1921, നാൽക്കവല, അകലങ്ങളിൽ, അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം തുടങ്ങിയ സിനിമകളിലെ അഭിനയം ഏറെ ജനശ്രദ്ധ നേടിയെടുത്തവയാണ്.

ALSO READ- ആദ്യം സഹോദരിയെ പ്രണയിച്ചു, പിന്നീട് സഹോദരന്റെ ഭാര്യയെ, അർജുനെ നിലയ്ക്ക് നിർത്തണമെന്ന് ബോണിയോട് സൽമാന്റെ മുന്നറിയിപ്പ്; വീട്ടിൽ കയറ്റാതായെന്ന് ബോളിവുഡ്

ഐവി ശശിയുടെ മിക്ക ചിത്രങ്ങളിലെയും നായിക സീമ തന്നെയായിരുന്നു. അതിൽ 1978 ൽ ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രമാണ് സീമയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. ആ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു.

ഒരു വേ ശ്യ യുടെ കഥ പറയുന്ന ചിത്രമായിരുന്നു അവളുടെ രാവുകൾ. മലയാളത്തിലെ ആദ്യ എ സർട്ടി ഫിക്കറ്റ് സിനിമ. ജീവിത സാഹചര്യങ്ങൾ കൊണ്ട് വേ ശ്യ യാ കാൻ നിർബന്ധിതയാകുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന ചിത്രത്തിൽ വളരെ ഇന്റിമേറ്റ് ആയ ഒരു പാട് രംഗങ്ങൾ ഉണ്ടായിരുന്നു.

അതിലെ ലൈ ംഗി ക തൊഴിലാളിയായ രാജിയാകാൻ എത്തിയ സമയത്തെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ സീമ പറഞ്ഞിരുന്നു. താനും രാജി എന്ന കഥാപാത്രത്തെ പോലെ വളരെ പാവമായിരുന്നു.ആ സമയത്താണ് സീമയും ഐ വി ശശിയും തമ്മിലുള്ള പ്രണയവും പൂവിട്ടു തുടങ്ങുന്നതെന്നു താരം തന്നെ വെളിപ്പെടുത്തുന്നുണ്ട്.

അതേസമയം, തന്റെ ജീവിതത്തിലേയും കരിയറിലെയും വിശേഷങ്ങൾ ഫ്‌ലവേഴ്‌സ് ഒരു കോടിയിലൂടെ പങ്കുവെച്ച കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് താരം ഇപ്പോൾ.

പതിനാറാം വയസ്സിൽ വൈശാലിയുടെ സെറ്റിൽ വെച്ച് തുടങ്ങിയ പ്രണയം 10 കൊല്ലം നീണ്ടു, ഒടുവിൽ വിവാഹവും വിവാഹ മോചനവും, വൈശാലിയുടെയും ഋഷ്യശൃംഗന്റെയും യഥാർത്ഥ ജീവിതം ഇങ്ങനെ

തന്റെ ജീവിതത്തിലേക്ക് വന്ന ദുരന്തത്തെ കുറിച്ചാണ് സീമ പറഞ്ഞുതുടങ്ങിയത്. ഒരിക്കൽ ഡോക്ടർ ശശിയേട്ടനോട് ഒരു ടെസ്റ്റ് നടത്താൻ പറഞ്ഞിരുന്നു. ആ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഒരു ചോദ്യചിഹ്നമായിരുന്നു. അന്ന് ഡോക്ടർ എന്നോട് മാത്രമായിരുന്നു സംസാരിച്ചത്. പിന്നീട് നാലഞ്ച് ദിവസത്തിന് ശേഷമാണ് ശശിയേട്ടന് ക്യാൻസറാണെന്ന് സ്ഥിരീകരിച്ചത്. അതും അസുഖത്തിന്റെ അവസ്ഥ കുറച്ച് കൂടിയ നിലയിലായിരുന്നു. ഞാൻ ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ അദ്ദേഹം പുറത്തുനിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ശശിയേട്ടൻ എന്നോട് പറഞ്ഞത്, ഇത് ക്യാൻസറല്ലേ മോളേ, എനിക്കറിയാം-എന്നായിരുന്നു.

അതേസമയം, സീമയുടെ അഭിനയ ജീവിതത്തിനിടയിലും ഒട്ടനേകം ഗോസിപ്പുകൾ താരം നേരിട്ടിരുന്നു. ആദ്യകാലങ്ങളിൽ നിരവധി സിനിമകളിൽ ജയനുമൊപ്പം സീമ അഭിനയിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ പല ഗോസിപ്പുകളും വന്നും. ഞങ്ങൾ തമ്മിൽ പ്രണയിത്തിലാണ് എന്നൊക്കെ. ശശിയേട്ടന്റെ അമ്മവരെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അതേക്കുറിച്ച് പറഞ്ഞപ്പോൾ ശശിയേട്ടനെ വിളിച്ച് സീമ എന്റെ പെങ്ങളാണ്, അവളെ നീ കല്യാണം കഴിച്ചാൽ ഗുണം പിടിക്കില്ലെന്നായിരുന്നു ശശിയേട്ടനോട് പറഞ്ഞത്. ഞങ്ങളുടെ കല്യാണസമയത്ത് അളിയന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങളെല്ലാം ചെയ്തത് ജയൻ ആയിരുന്നെന്നും സീമ തുറന്നുപറയുന്നു.

ജയനുമായി വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു സീമയ്ക്ക്. ജയന്റെ മരണത്തിൽ അവസാനമായി ഒരു നോക്ക് കാണാൻ പോയപ്പോൾ ആ മുഖം ശശിയേട്ടൻ എന്നെ കാണിച്ചിരുന്നില്ല. ജീവനറ്റ ആ മുഖം നീ കാണണ്ട. നിന്റെ മനസിലുള്ള ജയേട്ടനല്ല ഇപ്പോൾ അവിടെയുള്ളത്. നിന്റെ മനസിലുള്ള ജയേട്ടൻ അങ്ങനെ തന്നെ ഇരിക്കട്ടെ എന്നായിരുന്നു ശശിയേട്ടൻ പറഞ്ഞത്. അത് എന്തായാലും നന്നായി. ഊർജസ്വലനായി ഓടിനടന്നിരുന്ന ജയന്റെ മുഖമാണ് എന്റെ മനസിൽ ഉണ്ടായിരുന്നതെന്ന് സീമ പറഞ്ഞു.

ബിസിനസിൽ കടംകയറിയ തകർന്നിരുന്ന സമയത്ത് ജയലളിത സഹായിച്ച കാര്യവും സീമ വെളിപ്പെടുത്തുന്നുണ്ട്. സീമയെ ആരൊക്കെ കുഴപ്പിച്ചോ എല്ലാവരേയും ഡിസ്മിസ് ചെയ്യാനായിരുന്നു ജയലളിത പറഞ്ഞത്. ഡിസ്മിസല്ല വേണ്ടതെന്ന് പറഞ്ഞപ്പോൾ ഞാനെന്താണ് ചെയ്യേണ്ടതെന്നായിരുന്നു അവർ ചോദിച്ചതെന്നും സീമ പറഞ്ഞിരുന്നു.

Advertisement