നായകൻ അക്ഷയ് കുമാർ, പടത്തിന് പേര് ഇക്ക, പക്ഷേ മമ്മൂട്ടിയുമായി ഒരു ബന്ധവുമില്ല

13

ബോളിവുഡ് താരം അക്ഷയ്കുമാർകലാമൂല്യമുള്ള സിനിമകളും തട്ടുപൊളിപ്പൻ ചിത്രങ്ങളും ഒരുപോലെ ചെയ്യുന്ന സൂപ്പർസ്റ്റാറാണ്. യഥാർത്ഥ സംഭവങ്ങളെയും യഥാർത്ഥ വ്യക്തികളെയും ആസ്പദമാക്കിയുള്ള ഒരുപിടി റിയലിസ്റ്റിക് ചിത്രങ്ങൾക്ക് ശേഷം അക്ഷയ്കുമാർ തന്റെ പഴയ തട്ടകമായ ആക്ഷൻ ചിത്രങ്ങളിലേക്ക് മടങ്ങുകയാണ്.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവംശിയാണ് അതിലെ ആദ്യത്തെ സിനിമ. ഫർഹദ് സംജിയുടെ ബച്ചൻ പാണ്ഡേ തുടർന്നെത്തുന്നു. ഏറ്റവും പുതിയ ന്യൂസ്, ദളപതി വിജയ് തകർപ്പൻ ഹിറ്റാക്കിയ കത്തിയുടെ ഹിന്ദി റീമേക്കിലും അക്ഷയ്കുമാർ നായകനാകുന്നു എന്നതാണ്. ഉടൻ റിലീസാകുന്ന അക്ഷയ് ചിത്രം മിഷൻ മംഗൾ സംവിധാനം ചെയ്ത ജഗൻ ശക്തിയാണ് കത്തിയുടെ റീമേക്കും സംവിധാനം ചെയ്യുന്നത്.

Advertisements

ഇക്ക എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരുനിമിഷം മമ്മൂട്ടി ആരാധകർക്ക് ഒരു കോരിത്തരിപ്പ് ഉണർന്നേക്കാം, എന്നാൽ ശ്രദ്ധിക്കുക ഈ സിനിമയ്ക്ക് മമ്മൂട്ടിയുമായി ബന്ധമൊന്നുമില്ല. കത്തിയിൽ വിജയ് അനശ്വരമാക്കിയ ഡബിൾ റോളിലാണ് അക്ഷയ് കുമാറും എത്തുന്നത്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത കത്തി 2014ലാണ് പുറത്തിറങ്ങിയത്. കോർപ്പറേറ്റ് ജയൻറുകൾക്കെതിരായി തമിഴ്‌നാടൻ ഗ്രാമങ്ങളിലെ കർഷകർ നടത്തുന്ന പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആ സിനിമ എത്തിയത്. മെഗാഹിറ്റായ സിനിമ ഏറെ നിരൂപകപ്രശംസയും ഏറ്റുവാങ്ങി.എആർ മുരുഗദോസിന്റെ അസോസിയേറ്റായിരുന്ന ജഗൻ ശക്തിയാണ് ഇപ്പോൾ കത്തിയുടെ റീമേക്ക് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്.

Advertisement