എല്ലാത്തിനും വിശദീകരണം തരേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്, ഇത് മര്യാദയല്ല, ആഞ്ഞടിച്ച് നടി അനുഷ്‌ക ശർമ

25

നടിമാർ വിവാഹം കഴിഞ്ഞാൽ കേൾക്കുന്ന സ്ഥിരം പല്ലവിയാണ് കുഞ്ഞുങ്ങൾ ആയോ എന്നത്. എന്നാൽ, ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്‌ക ശർമ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഷ്‌ക ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അത് ആരാധകർ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തു.

ഇപ്പോഴിതാ ഈ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് അനുഷ്‌ക ശർമ്മ. എല്ലാത്തിനും ഒരു വിശദീകരണം നൽകുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത്തരം തികച്ചും സ്വകാര്യമായ വിഷയങ്ങൾ താൻ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അനുഷ്‌ക പറഞ്ഞു.

Advertisements

ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് നായിക അനുഷ്‌ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഇരുവരും വാർത്തകളിൽ ഇടം നേടാറുണ്ട്. അനുഷ്‌ക ഗർഭിണിയാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ഇത് മര്യാദയല്ല. ഓരോ ആൾക്കാരെയും അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കൂ. തോക്കിൽ കയറി വെടിവയ്ക്കേണ്ട ആവശ്യമെന്താണ്. എല്ലാത്തിനും വിശദീകരണം തരേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. ഞാൻ എന്തിനാണ് വിശദീകരിക്കുന്നത് അനുഷ്‌ക ശർമ്മ പറയുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താൻ വിവാഹം ചെയ്തത് എന്നും അനുഷ്‌ക ശർമ്മ പറയുന്നു.

ഒരു നടി വിവാഹിതയായാൽ അടുത്തഘട്ടത്തിലെ സംസാരം അവർ ഗർഭിണിയായോ എന്നാണ്. ഇത് മര്യാദയല്ല. ഓരോ ആൾക്കാരെയും അവരുടെ ജീവിതം തുടരാൻ അനുവദിക്കൂ. തോക്കിൽ കയറി വെടിവയ്‌ക്കേണ്ട. എല്ലാത്തിനും വിശദീകരണം തരേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്’ അനുഷ്‌ക പറഞ്ഞു

Advertisement