ഒരാണു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും: വെളിപ്പെടുത്തലുമായി ലാലേട്ടൻ

13

പ്രണയ ലേഖനങ്ങളും പ്രണായാഭ്യർഥനകളും ഒക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. റേഡിയോ മാംഗോ സംഘടിപ്പിച്ച ലൂസിഫർ ചാലഞ്ച് മൽസരത്തിലെ വിജയികൾക്കു സമ്മാനങ്ങൾ നൽകാനെത്തിയപ്പോൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകവേയാണ് മോഹൻലാലിന്റെ രസികൻ മറുപടി.

ഒരു പാടുപേർക്കു വേണ്ടി പ്രണയ ലേഖനങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ട്. ഒരാണു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും. അത്തരം കാര്യങ്ങളെ പോസീറ്റീവായി എടുക്കണം. ആരേയും ദ്രോഹിക്കുന്നതല്ല അതൊന്നും. തമാശയായിരുന്നു അതിന്റെയൊക്കെ മുഖ്യ ഘടകം.പ്രണായാഭ്യർഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഒരാൾ ഒരാളെ ഇഷ്ടപ്പെടുന്നതിൽ എന്താണ് കുഴപ്പം. മോഹൻലാൽ പറയുന്നു.

Advertisements

അതേ സമയം ആരാധകരുടെ നീണ്ട സംശയങ്ങൾ അവസാനിപ്പിച്ച് സസ്പെൻസ് പൊളിക്കാൻ ലാലേട്ടന്റെ പുതിയ സിനിമ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഓണത്തിനെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി സംവിധായകൻ ജിബി ജോജു അറിയിച്ചതോടെയാണ് സിനിമ ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്ന് ഉറപ്പായത്.

റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടരുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി നിർമ്മിക്കുന്നത്. ജിബി ജോജുവിന്റെ തന്നെയാണ് തിരക്കഥ. ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിലെത്തുമെന്നു റിപ്പോർട്ടുകളാണ് ആരാധകരിൽ ആകാംക്ഷയുണ്ടാക്കുന്നത്. അച്ഛനും മകനുമായി മോഹൻലാൽ വേഷമിടുമെന്നാണ് സൂചന.

ഹണി റോസാണ് ഇട്ടിമാണിയുടെ കാമുകിയായി എത്തുമ്പോൾ അജു വർഗീസ്, ഹരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രാധിക ശരത് കുമാർ, ഹണി റോസ്, അശോകൻ, സിജോയ് വർഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹൻ, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാർ, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പൻ താരനിര ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Advertisement