ഷങ്കറിന്റെ അടുത്ത ചിത്രം മുതൽവൻ 2, നായകൻ ദളപതി വിജയ്, വരുന്നത് മുതൽവനേക്കാൾ വലിയ പൊളിറ്റിക്കൽ ത്രില്ലർ

45

ഹിറ്റ്‌മേക്കർ ഷങ്കർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ദളപതി വിജയ് നായകനാകുന്നു. ഇത് ‘മുതൽവൻ’ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായേക്കുമെന്ന് സൂചന. ഇന്ത്യൻ 2ന് ശേഷം ഷങ്കർ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Advertisements

സമയം ഒട്ടും പാഴാക്കാത്ത സ്വഭാവമാണ് ഷങ്കറിനുള്ളത്. ഇന്ത്യൻ 2 ചില സാമ്പത്തിക പ്രശ്‌നങ്ങളാൽ ചിത്രീകരണം നിർത്തിയപ്പോൾ ഏകദേശം രണ്ടുമാസത്തോളം സമയം ഷങ്കറിന് ഗ്യാപ് ലഭിച്ചു. ആ സമയത്താണ് മുതൽവന്റെ രണ്ടാം ഭാഗത്തിനുള്ള തിരക്കഥ ഷങ്കർ പൂർത്തിയാക്കിയതത്രേ.

മുതൽവൻ ആദ്യഭാഗത്തിൽ അർജ്ജുൻ ആയിരുന്നു നായകൻ. എന്നാൽ രണ്ടാം ഭാഗത്തിൽ അർജ്ജുനെ നായകനാക്കിയാൽ അതിന്റെ ബിസിനസ് സാധ്യത കുറയും. അതിനാലാണ് വിജയ് രണ്ടാം ഭാഗത്തിൽ എത്തട്ടെ എന്ന് ഷങ്കർ തീരുമാനിച്ചതിന് പിന്നിൽ. കഥ കേട്ട് ആവേശത്തിലായ വിജയ് ഈ പ്രൊജക്ടിനായി ഡേറ്റ് നൽകിക്കഴിഞ്ഞു എന്നാണ് വിവരം.

മുതൽവനേക്കാൾ വലിയ പൊളിറ്റിക്കൽ ത്രില്ലറായിരിക്കും ഇത്. രാഷ്ട്രീയപ്രവേശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന വിജയ്ക്ക് ഷങ്കറിന്റെ സംവിധാനത്തിൽ ഒരു രാഷ്ട്രീയചിത്രം ലഭിക്കുന്നത് വലിയ ഗുണം ചെയ്യുമെന്ന് ആരാധകരും വിശ്വസിക്കുന്നു.

Advertisement