ബൗളിംഗ് കോച്ചായി പ്രമുഖ ഇന്ത്യൻ സൂപ്പർതാരം: നീക്കം അപ്രതീക്ഷിതം

21

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകരെ തിരഞ്ഞെടുക്കാനുളള നടപടി ക്രമങ്ങൾക്ക് തുടക്കമായിരിക്കെ ബൗളിംഗ് കോച്ചായി മുൻ ഇന്ത്യൻ പേസ് ബൗളർ വെങ്കിടേഷ് പ്രസാദും അപേക്ഷ നൽകിയതായി റിപ്പോർട്ട്.
ഇന്ത്യയ്ക്കായി നിരവധി മത്സരങ്ങളിൽ കളിച്ചിട്ടുളള പ്രസാദ് മുമ്പ് ഇന്ത്യയുടെ ബൗളിംഗ് കോച്ചായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 33 ടെസ്റ്റുകളും 162 ഏകദിന മത്സരവും ഇന്ത്യയ്ക്കായി കളിച്ചിട്ടുളള താരമാണ് പ്രസാദ്.

ടെസ്റ്റിൽ 96ഉം ഏകദിനത്തിൽ 196ഉം വിക്കറ്റുകളും പ്രസാദ് സ്വന്തമാക്കിയിട്ടുണ്ട്. 1994ൽ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ച പ്രസാദ് 2006ലാണ് അവസാന അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. അതിന് ശേഷം മൂന്ന് വർഷക്കാലം ജൂനീയർ നാഷണൽ ചീഫ് സെലക്ടറായും പ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

ഐപിഎൽ 2018 എഡിഷനിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ ബൗളിംഗ് കോച്ചായിരുന്നു വെങ്കടേഷ് പ്രസാദ്.
മുൻപ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെയും ബൗളിംഗ് കോച്ചായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പരിശീലക സ്ഥാനത്തേയ്ക്ക്് ലഭിച്ചിരിക്കുന്ന അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയും അഭിമുഖവും ആഗസ്റ്റ് 13 നു ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കപിലിന്റെ നേതൃത്വത്തിലുളള സമിതിയാണ് പരിശീലകരെ നിശ്ചയിക്കുക. നിലവിൽ 2000ൽ അധികം പേർ വിവിധ കോച്ചാകാൻ അപേക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന.

Advertisement