ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ പതിനായിര കണക്കിന് കണ്ണുകളാണ് എല്ലായിപ്പോഴും ചുറ്റും ഉള്ളത്: തുറന്നു പറഞ്ഞ് പ്രിയാ വാര്യർ

400

ഹിറ്റ്‌മേക്കർ ഒമർലുലു സംവിധാനം ചെയ്ത് സൂപ്പർഹിറ്റായ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഈ സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തിലെ ഒരു കണ്ണടയ്ക്കൽ സീനീലൂടെ ലോകം മുഴുവൻ നടി തരംഹമായി മാറിയിരുന്നു.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ വാര്യർ. ബോളിവുഡിലും ടോളിവുഡിലുമൊക്കെ തിളങ്ങി നിൽക്കുകയാണ്. അഡാർ ലവിലെ പാട്ടു സീനീമലൂടെ വൈറൽ ആയ അന്ന് മുതൽ വലിയ ട്രോളുകളും, സൈബർ അറ്റാക്കുകളും പ്രിയ വാര്യർ നേരിടേണ്ടി വന്നിരുന്നു.

Advertisements

കഴിഞ്ഞ മൂന്ന് വർഷമായി ഇത്തരം ട്രോളുകൾ തനിക്കെതിരെ നിറയുകയാണെന്ന് പറയുകയാണ് പ്രിയ വാര്യർ ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രിയ വാര്യരുടെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഒരു സെലിബ്രിറ്റി ആണെങ്കിൽ അവർക്കൊരു വ്യക്തി ജീവിതമുണ്ടെന്ന കാര്യം പല ആളുകളും അങ്ങ് മറക്കും. നമ്മളെല്ലാവരും സിംപിളായിട്ടുള്ള മനുഷ്യന്മാരാണ്. മറ്റുള്ള സാധാരണക്കാരെ പോലെ തന്നെയുള്ള ജീവിതമാണ് ഓരോ ദിവസവും ഞങ്ങളും നയിക്കുന്നതെന്ന് അവർ മറന്ന് പോവുകയാണ്.

Also Read
അങ്ങനെയൊക്കെ നോക്കി അഭിനയിച്ച നടിയല്ല ഞാൻ, ആ സിനിമയിലും ഞാൻ അവിവാഹിതയായ നായിക ആയിരുന്നു: ഇന്ദ്രജ

ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം ഓരോ കാര്യങ്ങളും പോസ്റ്റ് ചെയ്യണമെന്നൊരു ഉത്തരവാദിത്വം ഉള്ളതായി ഞാൻ കരുതുന്നില്ല. എന്റെ കാര്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ മറച്ച് പിടിച്ച് പോസ്റ്റ് ചെയ്യുന്ന വ്യക്തിയല്ല ഞാൻ. എന്റെ ദുർബലമായ അവസ്ഥയും ഞാൻ തുറന്ന് കാണിക്കുന്നുണ്ട്. ഞാൻ സ്വയം ചിന്തിക്കുന്നതിൽ സന്തോഷിക്കുന്നു. ആളുകൾ ഇതെല്ലാം സാധാരണ പോലെയാണെന്ന് കരുതാൻ തുടങ്ങണം.

എല്ലായിപ്പോഴും നമുക്ക് ജാഗ്രതയോടെ ഇരിക്കാനോ ആളുകൾക്ക് എങ്ങനെ ആയിരിക്കണോ അങ്ങനെ ആവാനും സാധിക്കില്ല. ട്രോളുകളെ കുറിച്ച് പറയുകയാണെങ്കിൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഞാൻ പോസിറ്റീവായി എടുക്കുകുയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുകയയാണ്. വളരെ സത്യസന്ധമാണെന്ന് തോന്നുന്ന ട്രോളുകൾ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

എന്നാൽ അതെല്ലാം വളരെ പോസിറ്റീവായിട്ടാണ് ഞാൻ എടുത്തിട്ടുള്ളത്. ഏറ്റവും കുറച്ച് സമയമെങ്കിലും അതിനായി അവർ മാറ്റി വെക്കുന്നുണ്ട്. ഞാൻ ആരാണെന്ന് അവർക്ക് അറിയാം. അതിനാണ് എന്റെ മുൻഗണന. എന്റെ കാഴ്ചപാടിൽ ഇത് കുറേ ആളുകളിലേക്ക് എത്തുന്നുണ്ട് എന്നതിലാണ്. കുറഞ്ഞത് ഒരു അഭിനേതാവ് എന്ന നിലയിലാണ് അവരെന്നെ അറിയുന്നത്.

വളർന്ന് വരുന്നൊരു നടിയെ സംബന്ധിച്ച് കൂടുതൽ ആളുകളുടെ ശ്രദ്ധയിൽ പെടുക എന്നത് വലിയ കാര്യമാണ്. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ പതിനായിരക്കണക്കിന് കണ്ണുകളാണ് എല്ലായിപ്പോഴും നമുക്ക് ചുറ്റും ഉണ്ടാവുക. ഇത് വളരെ രസകരമായ കാര്യമാണ്. ഇപ്പോൾ നമ്മൾ ശരണിനെ ഫോളോ ചെയ്യുകയാണെങ്കിൽ അദ്ദേഹം എന്ത് തരം വീഡിയോയാണ് നിർമ്മിക്കുക എന്ന കാര്യം നമുക്ക് അറിയാം.

Also Read
ഞാൻ ഗന്ധർവ്വനിൽ നായകനാകേണ്ടത് ഞാൻ ആയിരുന്നു പക്ഷേ വേഷം ലഭിക്കാതെ പോയതിന് കാരണം ഇതാണ്, വെളിപ്പെടുത്തലുമായി നിയാസ്

അദ്ദേഹത്തിന്റെ വ്ലോഗ് എങ്ങനെയാണെന്നും അറിയാം. എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്നതെന്നും നേരത്തെ എങ്ങനെ സെറ്റ് ചെയ്തെന്നും അറിയാൻ പറ്റും. നമ്മൾ ഒരു കാര്യം പ്രചരിപ്പിക്കുമ്പോൾ നമ്മൾ മറ്റൊരു തലക്കെട്ട് കൂടി അവിടെ നൽകുകയാണ്. അത് ആളുകളെ തെറ്റിദ്ധരിപ്പിക്കും. എനിക്ക് സുഹൃത്തുക്കളും കുടുംബവുമൊക്കെ ഉണ്ട്. അവരെല്ലാം എനിക്കിത് അയച്ച് തരും. നിങ്ങൾ വ്ലോഗ് കാണുകയാണെങ്കിൽ മനസിലാകും എന്താണ് സംഭവിക്കുന്നതെന്നും താരം പറയുന്നു.

Advertisement