പ്രതികരണ ശേഷിയുള്ള ചക്കപ്പഴം ഫാൻസിന്റെ ശബ്ദത്തിന്റെ പ്രതിഫലനമെന്ന് സബീറ്റ, വീണ്ടും ഒരു കാര്യത്തിന് വേണ്ടി ഒരുമിച്ചു എന്ന് അശ്വതി, ഒത്തുക്കുടി ചക്കപ്പഴം മുൻ താരങ്ങൾ

142

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഹാസ്യ പരമ്പരകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയൽ. സൂപ്പർ ഹിറ്റായ ഉപ്പും മുളകും എന്ന സീരിയലിന് ശേഷം എത്തിയ ഈ ഹാസ്യ പരമ്പര ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആയി മാറുക ആയിരുന്നു.

സീരിയലിൽ ലളിത എന്ന അമ്മായി അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ അഭിനേത്രിയാണ് സബീറ്റ ജോർജ്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ സബീറ്റയ്ക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായി താരത്തിന് അവിടെയും നിറയെ ആരാധകരുണ്ട്.

Advertisements

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ ഭാര്യയായ ലളിതാമ്മയെ അവതരിപ്പിക്കുന്നതിൽ നിന്നും ഒന്നര മാസം മുമ്പ് സബീറ്റ ജോർജ് പിന്മാറിയിരുന്നു. തനിക്ക് പകരം ആ കഥാപാത്രം ആരാണ് ചെയ്യാൻ പോകുന്നതെന്ന കാര്യം വ്യക്തമാക്കി കൊണ്ടാണ് സീരിയലിൽ നിന്നും പിന്മാറുന്ന വിവരം അന്ന് സബീറ്റ ജോർജ് പങ്കുവെച്ചത്.

Also Read
ഒരു ഐപിഎസ് കാരൻ ആയിരുന്നുവെങ്കിൽ കെ റെയിലിന്റെ പേരിൽ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും തല ഞാൻ അ ടി ച്ചു പൊളിച്ചേനെ: സുരേഷ് ഗോപി പറയുന്നു

ഇപ്പോഴിതാ താരം വീണ്ടും സീരിയലിലേക്ക് തിരികെ എത്താൻ പോകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു സോഷ്യൽമീഡിയ പോസ്റ്റും ഇപ്പോൾ വൈറലാകുന്നുണ്ട്. പ്രതികരണ ശേഷിയുള്ള ചക്കപ്പഴത്തിന്റെ ഓരോ ഫാൻസിന്റേയും ശബ്ദത്തിന്റെ പ്രതിഫലനമാണ് ഈ ഒത്തുകൂടൽ.

എല്ലാം നന്നായി വരട്ടെ എന്റെ റീൽ കുടുംബത്തോടുള്ള സ്നേഹവും ശ്രീരാജ് ശ്രീകണ്ഠന്റെ പ്രയത്‌നവും ഇല്ലായിരുന്നുവെങ്കിൽ ഒരിക്കൽ കൂടി ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല എന്നാണ് സബീറ്റ കുറിച്ചത്.
ഒപ്പം ചക്കപ്പഴം താരങ്ങളായ റാഫി, ശ്രുതി രജനികാന്ത്, ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, അമൽ രാജ്‌ദേവ് എന്നിവർക്കൊപ്പം വീണ്ടും ഒത്തുചേർന്നതിന്റെ ഫോട്ടോയും സബീറ്റ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

റീൽ ഫാമിലി വീണ്ടും ഒരു കാര്യത്തിന് വേണ്ടി ഒരുമിച്ചു എന്നാണ് ചക്കപ്പഴം കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത് കുറിച്ചത്. ആദ്യം സീരിയലിൽ നിന്നും പിന്മാറിയത് ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ശ്രീകുമാർ പിഎസ് യിരുന്നു. പിന്നാലെ പ്രസവം അടുത്തത്തോടെ അശ്വതി ശ്രീകാന്തും സീരിയലിൽ നിന്നും പിന്മാറി.

ഏറ്റവും അവസാനമാണ് സബീറ്റയും സീരിയലിൽ നിന്നും പിന്മാറിയത്. രണ്ട് വർഷത്തോളം ലളിതാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചക്കപ്പഴം സീരിയൽ കുടുംബത്തോടൊപ്പം സബീറ്റ ജോർജ് ഉണ്ടായിരുന്നു. സബീറ്റ സീരിയിൽ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചപ്പോൾ നിങ്ങൾ മാറിയാൽ ഈ ഷോ കാണില്ല എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

അങ്ങനെ പറയാതെ എല്ലാവരും അവരവരുടെ പ്രയത്നങ്ങളിൽ ബഹുമാനം അർഹിക്കുന്നവർ ആണെന്നായിരുന്നു സബീറ്റയുടെ മറുപടി. മാറിയതല്ല കോൺട്രാക്ട് തീർന്നതാണ് ഈ മാറ്റത്തിന് കാരണമെന്നും താരം കമന്റിന് മറുപടിയായി കുറിച്ചിരുന്നു. ഞങ്ങൾക്ക് നിങ്ങളെ മിസാവുമെന്നായിരുന്നു മിക്കവരും പറഞ്ഞത്. ലളിതാമ്മയായി മികച്ച പ്രകടനമായിരുന്നു സബീറ്റ കാഴ്ചവെച്ചത്.

Also Read
പുതിയ പേര് സ്വീകരിച്ചു, അഭിനയത്തില്‍ നിന്ന് ഇടവേള; നടി രസ്‌നയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

ഇപ്പോൾ വീണ്ടും സബീറ്റയും പഴയ ടീമും ഒരുമിച്ച് ചേർന്നതിൽ പ്രേക്ഷകരും സന്തോഷത്തിലാണ്. അശ്വതി ശ്രീകാന്ത് ചക്കപ്പഴത്തിലേക്ക് തിരിച്ച് വരണമെന്നതും പ്രേക്ഷകർ നാളുകളായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു. ഇപ്പോൾ എല്ലാവരും വീണ്ടും ഒത്തുകൂടിയതോടെ പുതിയ പ്രതീക്ഷയിലാണ് പ്രേക്ഷകരും.
കോട്ടയം കടനാടാണ് സബീറ്റയുടെ സ്വദേശം.

ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്ത് വർഷം മുമ്പ് സബീറ്റ വിവാഹമോചനം നേടി. രണ്ട് മക്കളാണ് സബീറ്റയ്ക്ക്. ഇതിൽ മൂത്തയാളായ മാക്‌സ് 2017ൽ മ രി ച്ചു.

സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമ എല്ലാം താൽപര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്‌ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശ് ആയിരുന്നു.

Advertisement