പുതിയ പേര് സ്വീകരിച്ചു, അഭിനയത്തില്‍ നിന്ന് ഇടവേള; നടി രസ്‌നയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

2450

മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളില്‍ ഒന്നായിരുന്നു പാരിജാതം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സീരിയലിലെ അരുണയെയും സീമയെയും ജെപിയെയും ആന്റിയമ്മയെയുമെല്ലാം മലയാളികള്‍ ഇന്നും ഓര്‍ക്കാറുണ്ട്. കാരണം അത്രയേറെ പ്രേക്ഷക പ്രീതി നേടാന്‍ പാരിജാതത്തിന് കഴിഞ്ഞിട്ടുണ്ട്.

പരമ്പരയിലെ ഓരോ കഥാപാത്രങ്ങളുടെയും മികവാര്‍ന്ന പ്രകടനവും അതിന്റെ മികച്ച സ്‌ക്രിപ്റ്റും തന്നെയായിരുന്നു പാരിജാതം വിജയത്തിലെത്താന്‍ കാരണമായത്. സീരിയലില്‍ അരുണയെയും സീമയെയും അവതരിപ്പിച്ചത് മലയാളം മ്യൂസിക് ആല്‍ബത്തിലൂടെ ശ്രദ്ധനേടിയ നടി രസ്‌നയായിരുന്നു.

Advertisements

അക്കാലത്ത് മലയാളി പ്രേക്ഷകര്‍ക്ക് സിനിമയിലേതുപോലെ സീരിയലുകളില്‍ ഇരട്ട വേഷങ്ങള്‍ അത്ര പരിചിതമായിരുന്നില്ല. അതുകൊണ്ടുതന്നെ സീരിയലിലെ ഇരട്ട വേഷം ഇവരെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. പാരിജാതത്തിലെ ഇരട്ട വേഷത്തിലൂടെ രസ്‌ന തിളങ്ങുകയായിരുന്നു.

ഒരു പാവം യുവതിയായും അല്പം വില്ലത്തരം കയ്യിലുള്ള നായികയായും ഒരേ സീരിയലില്‍ രസ്‌ന വേഷമിട്ടു. വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ഒരേസമയം മികച്ച രീതിയില്‍ അഭിനയിച്ചതിന് രസ്‌നയെ തേടി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും എത്തിയിരുന്നു.

Also Read: മക്കളില്ലാത്ത ബന്ധുവിന് ഭാര്യയുടെ അണ്ഡം നല്‍കി, ഒരാള്‍ക്കൊരു കുട്ടിയെ കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ എന്നു കരുതി, പക്ഷേ പിന്നീട് സംഭവിച്ചത്; നടന്‍ സുധീര്‍ പറയുന്നു

താന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് എത്തുന്നതെന്ന് രസ്‌ന പറഞ്ഞിരുന്നു. സംഗീത ആല്‍ബങ്ങളിലൂടെയാണ് രസ്‌നയുടെ അഭിനയജീവിതം ആരംഭിച്ചത്. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ രസ്‌ന അവതരിപ്പിച്ചിട്ടുണ്ട്.
നടന്‍ ദിലീപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കാര്യസ്ഥന്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി, ക്യാമ്പസ് ചിത്രമായ ചോക്ലേറ്റ് തുടങ്ങിയവയില്‍ രസ്‌ന അഭിനയിച്ചിട്ടുണ്ട്.

സീരിയലിലെ പോലെ ശ്രദ്ധ നേടാന്‍ സിനിമയില്‍ രസ്‌നയ്ക്ക് കഴിഞ്ഞില്ല. താരം പ്രതീക്ഷിച്ചത് പോലെ സിനിമയിലേക്ക് വലിയ അവസരങ്ങള്‍ തേടിയെത്തിയില്ല. ഒരു നടിയെന്ന ജീവനിതത്തില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് യഥാര്‍ത്ഥ ജീവിതത്തിലെ രസ്‌ന.

നടി രസ്‌നയുടെ ജീവിതത്തില്‍ അടുത്ത കാലത്തായി ഉണ്ടായ ഏറ്റവും വലിയ മാറ്റം സ്വന്തം പേരില്‍ ഉണ്ടായ മാറ്റം തന്നെയാണ്. രസ്‌ന പുതിയ പേര് സ്വീകരിച്ചിരിക്കുകയാണ്. സാക്ഷി എന്നാണ് രസ്‌നയുടെ പുതിയ പേര്. പുതിയ പേരില്‍ പുതിയ ജീവിതത്തില്‍ സന്തോഷവതിയാണ് താരം ഇപ്പോള്‍.

വിവാഹിതയായതിന് ശേഷം താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തു. രണ്ടു മക്കളാണ് രസ്‌നയ്ക്കുള്ളത്. എപ്പോഴാണ് രസ്‌ന സീരിയലുകളിലേക്ക് തിരിച്ചെത്തുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് ഉടനെ ഇല്ലെന്നും കുടുംബകാര്യങ്ങള്‍ നോക്കി തിരിക്കിലാണെന്നുമായിരുന്നു താരത്തിന്റെ മറുപടി.

Also Read
ഫോണില്‍ നിറയെ എന്റെ ചിത്രങ്ങളായിരുന്നു, മൂന്ന് വര്‍ഷമായി അയാള്‍ ഉപദ്രപിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോള്‍ മകളെയും പിന്തുടരുന്നു, വെളിപ്പെടുത്തലുമായി പ്രവീണ

Advertisement