മക്കളില്ലാത്ത ബന്ധുവിന് ഭാര്യയുടെ അണ്ഡം നല്‍കി, ഒരാള്‍ക്കൊരു കുട്ടിയെ കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ എന്നു കരുതി, പക്ഷേ പിന്നീട് സംഭവിച്ചത്; നടന്‍ സുധീര്‍ പറയുന്നു

1198

സിനിമ നടനായും സീരിയല്‍ നടനായും അഭനയിച്ച സുധീര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. മിക്ക സിനിമകളിലും വില്ലന്‍ റോളില്‍ എത്തിയ സുധീര്‍ മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയേക്കാള്‍ ഏറെ നാടകീയമായിരുന്നു നടന്‍ സുധീറിന്റെ വ്യക്തി ജീവിതം.

മനക്കരുത്ത് കൊണ്ട് ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലെത്തിയ സുധീര്‍ ഇന്ന് മറ്റുള്ളവര്‍ക്കും പ്രചോദനമാണ്. മുമ്പ് തന്റെ ഭാര്യ പ്രിയയെക്കുറിച്ച് നടന്‍ പറഞ്ഞ വാക്കുകള്‍ വലിയ വാര്‍ത്തയായിരുന്നു. മക്കളില്ലാത്ത ബന്ധുക്കള്‍ക്കായി തന്റെ ഭാര്യയുടെ എഗ്ഗ് നല്കിയതിനെക്കുറിച്ചായിരുന്നു സുധീര്‍ തുറന്ന് പറഞ്ഞത്.

Advertisements

ഫ്‌ളവേഴ്‌സ് ചാനലില്‍ നടത്തിയ താരദമ്പതികളുടെ സംസ്ഥാന സമ്മേളനം പരിപാടിയില്‍ വെച്ച് ഇപ്പോഴിതാ അന്ന് സംഭവിച്ച കാര്യങ്ങളെല്ലാം ഒരിക്കല്‍ കൂടി തുറന്നുപറയുകയാണ് പ്രിയയും സുധീറും. ഒരാള്‍ക്കൊരു കുട്ടിയെ കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ എന്നു കരുതിയാണ് അന്ന് അങ്ങനെ ചെയ്തതെന്ന് ദമ്പതികള്‍ പറയുന്നു.

”ഞങ്ങളുടെ ഒരു അകന്ന ബന്ധു ചികിത്സയുടെ ഭാഗമായി എറണാകുളത്ത് വന്നപ്പോള്‍ വീട്ടില്‍ വന്നിരുന്നു. അവര്‍ക്ക് ഗര്‍ഭം ധരിക്കാനാകില്ലായിരുന്നു. ഭര്‍ത്താവിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എവിഎഫ് ട്രീറ്റ്‌മെന്റിനായിരുന്നു വന്നത്. ആരെങ്കിലും ഡൊണേറ്റ് ചെയ്യാനുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊരു കുട്ടിയെ കിട്ടുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒരാളെ കിട്ടിയിരുന്നെങ്കില്‍ നന്നായേനെ എന്ന് പറഞ്ഞപ്പോള്‍ ഇദ്ദേഹമാണ് പറഞ്ഞത് പ്രിയ സഹായിക്കുമെന്ന്” പ്രിയ തുറന്നുപറഞ്ഞു.

Also Read: ‘എന്റെ കൈപിടിച്ച് നീ കൂടെയുണ്ടെങ്കില്‍ ഏത് യാത്രയും നീണ്ടതല്ല’; പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്

”ആരോഗ്യപരമായി കുഴപ്പമൊന്നുമില്ലാത്തതിനാല്‍ ഞാന്‍ റെഡിയായിരുന്നു. ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു കുറേ ഇഞ്ചക്ഷനൊക്കെയുണ്ടെന്ന്. എഗ്ഗ് വലുതാകണമെങ്കില്‍ ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ ഒക്കെ എടുക്കണം. പതിനഞ്ച് ഇഞ്ചക്ഷനുണ്ടായിരുന്നു.” എന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു.

”അങ്ങനെ എന്റെ എഗ്ഗ് എടുക്കുകയായിരുന്നു. രണ്ട് മാസത്തോളം അവര്‍ ഞങ്ങളുടെ വീട്ടില്‍ തന്നെയായിരുന്നു. മക്കളില്ലാത്ത ഒരാള്‍ക്കൊരു കുട്ടിയെ കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ എന്നു കരുതി. കുട്ടിയായാല്‍ കാണണമെന്ന് തോന്നുകയാണെങ്കില്‍ കാണാമല്ലോ എന്ന് പറഞ്ഞപ്പോള്‍ ഓ അതിനെന്താ നമുക്ക് ഒരു കുടുംബം പോലെ കഴിയാമല്ലോ എന്നായിരുന്നു അവര്‍ പറഞ്ഞത്” എന്നും പ്രിയ പറയുന്നു.

”എന്നാല്‍ പിന്നീട് അവര്‍ കാലുമാറി. ഒരു മൂന്ന് മാസം ആയപ്പോള്‍ ഞങ്ങളെ കാണാന്‍ വരരുതെന്ന് പറഞ്ഞു. അവരുടെ ബന്ധുക്കളൊക്കെ കരുതിയിരിക്കുന്നത് അവരുടെ തന്നെ കുട്ടിയാണെന്നാണ്. ഞങ്ങള്‍ പോവുകയാണെന്നും പറഞ്ഞു. ഫോണ്‍ ഒക്കെ കട്ട് ചെയ്തു. ഇതോടെ എന്നെന്നേക്കുമായി ബന്ധം ഉപേക്ഷിച്ചു പോയി” എന്നും പ്രിയ പറഞ്ഞു.

ഇതൊക്കെ തികച്ചും വ്യക്തിപരമായ കാര്യമാണ് ഇതിവിടെ പറയണം എന്നു കരുതിയിരുന്നതല്ലെന്നും ചോദിച്ചപ്പോള്‍ പറഞ്ഞു പോയതാണെന്നും സുധീര്‍ പറയുന്നു. അന്ന് കുട്ടിക്കുവേണ്ടി ആ ഇഞ്ചക്ഷനൊക്കെ എടുത്തത് കാരണം താന്‍ തടിവച്ചുവെന്നും ഉറക്കം നഷ്ടമായിയെന്നും കുറേക്കാലം ബെഡില്‍ തന്നെയായിരുന്നുവെന്നും പ്രിയ പറയുന്നു.

Advertisement