‘എന്റെ കൈപിടിച്ച് നീ കൂടെയുണ്ടെങ്കില്‍ ഏത് യാത്രയും നീണ്ടതല്ല’; പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്

58

ഒത്തിരി ആരാധകരുള്ള സിനിമാനടനാണ് പൃഥ്വിരാജ്. ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച പൃഥ്വിരാജ് മലയാളികളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്. നടനായിട്ടും ഗായകനായിട്ടും നിര്‍മാതാവും സംവിധായകനായിട്ടുമൊക്കെ അദ്ദേഹം സിനിമാലോകത്ത് തിളങ്ങിയിട്ടുണ്ട്.

Advertisements

തന്റെ അഭിപ്രായം തുറന്നുപറയാറുള്ള താരം മലയാള സിനിമയിലെ നട്ടെല്ലുള്ള നടനാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. പൃഥ്വിരാജിന് എല്ലാറ്റിനും പൂര്‍ണപിന്തുണയുമായി ഭാര്യ സുപ്രിയ മോനോന്‍ താരത്തിന്റെ പിന്നിലുണ്ട്. സുപ്രിയ നല്‍കാറുള്ള പിന്തുണയെക്കുറിച്ചും കരുത്തിനെക്കുറിച്ചും പൃഥ്വിരാജ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

Also Read: ‘രാഷ്ട്രീയ എതിര്‍പ്പുകള്‍ രാഷ്ട്രീയമായി തന്നെ തീര്‍ക്കുക!’, സുരേഷ് ഗോപി പങ്കുവെച്ച പാപ്പന്റെ പോസ്റ്ററിനെതിരെ വന്ന മോശം കമന്റുകളില്‍ തുറന്നടിച്ച് മാലാ പാര്‍വതി

തന്റെ പ്രിയതമയുടെ ജന്മദിനത്തില്‍ പ്രണയാതുരമായിട്ടുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജിപ്പോള്‍. ഈ ചിത്രത്തിന് താഴെ താരം കൊടുത്തിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധനേടിയിരിക്കുകയാണ്. വിവാഹത്തെക്കുറിച്ച് ആരാധകര്‍ക്ക് ഒരു സൂചനയും നല്‍കാതെയായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതാരയത്.

അന്ന് ആരാധകരെല്ലാം വിഷമത്തിലായി. ഇതിലും നല്ല പെണ്ണിനെ പൃഥ്വിരാജിന് കിട്ടുമെന്ന രീതിയിലുള്ള കമന്റുകള്‍ വരെ വന്നു. എന്നാല്‍ ഇതൊന്നും പൃഥ്വിരാജ് സുപ്രിയ ദമ്പതികളെ വിഷമിപ്പിച്ചില്ല. ഒരു ജേണലിസ്റ്റായ സുപ്രിയയെ പൃഥ്വിരാജ് എന്നും വലിയ ബഹുമാനത്തോടെയാണ് ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്.

പിന്നീട് പൃഥ്വിക്ക് കുത്തും ഊര്‍ജവും പകര്‍ന്ന സുപ്രിയയെ മലയാളികള്‍ ഇഷ്ടപ്പെട്ടുതുടങ്ങുകയായിരുന്നു. പിന്നീട് പൃഥ്വിയ്ക്കും കുടുംബത്തിനും വേണ്ടി തന്റെ ജോലി രാജിവെച്ച സുപ്രിയ ഒരു നിര്‍മാണ കമ്പനി ആംഭിച്ചു. അങ്ങനെ പതിയെ സിനിമയുടെ ലോകത്തേക്ക് സുപ്രിയ എത്തി.

ഇന്ന് സുപ്രിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ വരെ നിര്‍മ്മിച്ച് കഴിഞ്ഞു. സുപ്രിയയുടെ ജന്മദിനത്തില്‍ എല്ലാത്തിനും തന്റെ കൂടെ നിന്ന പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയാണ് പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ‘ഹാപ്പി ബെര്‍ത്ത് ഡേ പാര്‍ട്‌നര്‍, എന്റെ കൈപിടിച്ച് നീ കൂടെയുണ്ടെങ്കില്‍ ഏത് യാത്രയും നീണ്ടതല്ല, ഏത് വഴക്കും കഠിനമല്ല. എന്നും എപ്പോഴും..’ എന്നാണ് ചിത്രത്തിന് താഴെ പൃഥ്വിരാജ് കുറിച്ചത്.

Advertisement