‘രാഷ്ട്രീയ എതിര്‍പ്പുകള്‍ രാഷ്ട്രീയമായി തന്നെ തീര്‍ക്കുക!’, സുരേഷ് ഗോപി പങ്കുവെച്ച പാപ്പന്റെ പോസ്റ്ററിനെതിരെ വന്ന മോശം കമന്റുകളില്‍ തുറന്നടിച്ച് മാലാ പാര്‍വതി

46

മലയാളികളുടെ പ്രിയ നടന്‍ സുരേഷ് ഗോപി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്‍. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപി പോലീസുകാരനായ എബ്രഹാം മാത്യു മാത്തന്‍ എന്ന പാപ്പന്‍ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്.

Advertisements

വലിയൊരു ഇടവേളയ്ക്ക് ശേഷം ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയാണിത്. പാപ്പനില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകനും അഭിനയിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണ് പാപ്പന്‍.

Also Read: സന്തോഷ നിമിഷം പങ്കുവെച്ച് പ്രിയ നടി ഭാവന, ബിരിയാണിയും വിളമ്പി താരം, സന്തോഷത്തിൽ ആരാധകർ

സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടിയിരിക്കുകയാണ്. ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്. അതേസമയം ചിലര്‍ ചിത്രത്തിനെതിരെ മോശം കമന്റുകളും പറയുന്നുണ്ട്. നടന്‍ സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചതിന് പിന്നാലെ വന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി.

പാപ്പന്റെ പോസ്റ്ററിന് താഴെ ചില മോശം കമന്റുകള്‍ കാണാനിടയായിട്ടുണ്ടെന്നും നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍ രാഷ്ട്രീയമായി തന്നെ തീര്‍ക്കണമെന്നും മാലാ പാര്‍വതി അഭ്യര്‍ത്ഥിച്ചു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാലാ പാര്‍വതി ഇക്കാര്യം പറഞ്ഞത്.

‘ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്‌നേഹിതരേ. ഒരപേക്ഷയുണ്ട്. ‘പാപ്പന്‍ ‘ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍, ഷെയര്‍ ചെയ്തതോടെ.. പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക!’, എന്നാണ് മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, മാലാ പാര്‍വതിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമ തിയ്യേറ്ററിലെത്തി രണ്ട് ദിവസം കൊണ്ട് 7.03 കോടിയാണ് നേടിയത്. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്.

Advertisement