Home Entertainment Celebrities

സന്തോഷ നിമിഷം പങ്കുവെച്ച് പ്രിയ നടി ഭാവന, ബിരിയാണിയും വിളമ്പി താരം, സന്തോഷത്തിൽ ആരാധകർ

138

കമൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് ഭാവന. നമ്മളിലെ പരിമളത്തിന്റെ ഗംഭാര പ്രകടനത്തിന് പിന്നാലെ നടിക്ക് കൈനിറയെ അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

മലയാളത്തിന് പിന്നാലെ തമിഴിവും തെലുങ്കിലും കന്നഡയിലും എല്ലാം ഭാവന മിന്നി തിളങ്ങിയിരുന്നു. തമിഴിൽ ചേക്കേറിയതോടെയാണ് താരത്തിന് കന്നടയിൽ നിന്നും അവസരങ്ങൾ ലഭിച്ചത്. കന്നഡ സിനിമാ നിർമ്മാതാവും ബിസിനസ്സുകാരനുമായ നവീൻ ആണ് ഭാവനയുടെ. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.

Advertisements

ബാംഗ്ലൂർ സ്വദേശിയാണ് നിവിൻ. മനോഹരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ ഇരുവരും. വിവാഹ ശേഷം കന്നഡ സിനിമ മേഖലയിലാണ് ഭാവന കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിരവധി ആരാധകരും താരത്തിന് കന്നടയിൽ ഉണ്ട്. വിവാഹം ശേഷം മലയാളത്തിൽ നിന്നും വലിയൊരു ഇടവേളയാണ് ആയിരുന്നു ഭാവന എടുത്തിരുന്നത്.

Also Read
അന്ന് രാത്രി കണ്ട ആ കാഴ്ചയാണ് എന്നെ മാറ്റിയത്; സിനിമയും മോഡലിംഗും ഉപേക്ഷിച്ച് ഹിജാബ് ധരിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നടി സനാ ഖാൻ

ഇപ്പോഴിതാ മലയാള സിനിമയിലേക്ക് വീണ്ടും തിരികെ എത്തിരികയാണ് ഭാവന. ഷറഫുദ്ദീൻ നായകനായി എത്തുന്ന എന്റെ ഇക്കാക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഭാവന മലയാളത്തിലേക്ക് തിരികെ വരുന്നത്.
ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ അടുത്ത കാലത്ത് വൈറൽ ആയിരുന്നു.

കന്നഡയിൽ കൈനിറയെ ചിത്രങ്ങളുമായി നിലനിൽക്കുമ്പോഴാണ് അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് ഭാവന തിരിച്ചുവരുന്നത്. ശക്തമായ കഥയിലൂടെ തിരിച്ചുവരാൻ ആയിരുന്നു താൻ ആഗ്രഹിച്ചത് എന്നും ഭാവന പറയുന്നുണ്ടായിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മലയാള സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തതെന്നും അടുത്തകാലത്ത് ഭാവന തുറന്നു പറഞ്ഞിരുന്നു.

ഇപ്പോൾ ഇതാ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നും ഉള്ള പുതിയ ചില ചിത്രങ്ങളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ സെറ്റിൽ ബിരിയാണി വിളമ്പുന്ന ഭാവനയെയാണ് കാണാൻ സാധിക്കുന്നത്. ബക്രീദ് ആഘോഷത്തിന്റെ ഭാഗമായാണ് ഭാവന എല്ലാവർക്കും ബിരിയാണി വിളമ്പി നൽകുന്നത്.

വളരെ സുന്ദരിയായ എല്ലാവരോടും നന്നായി ചിരിച്ചു സംസാരിക്കുന്ന ഭാവനയെയാണ് കാണാൻ സാധിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ആയിരുന്നു ഭാവനയുടെ ഈ വീഡിയോ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തത്. തന്റെ ഔദ്യോഗികമായ സോഷ്യൽ മീഡിയ പേജിലൂടെ ഭാവന തന്നെയാണ് ഈ ഒരു വീഡിയോ പങ്കുവെച്ചിരുന്നത്. ഇപ്പോഴും ഈ വിഡീയൊ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

Also Read
ജഗതിക്ക് ഒപ്പം അഭിനയിക്കുന്നത് വളരെ റിസ്‌ക്കുള്ള കാര്യമാണ്; മുൻകാല അനുഭവവും കാരണവും വെളിപ്പെടുത്തി നടി അഭിരാമി

Advertisement