വിവാഹം ചെയ്തത് പണച്ചാക്കായ ചിട്ടി ഫണ്ട് ഉടമയെ, സ്വന്തമായി വിമാനം, തെന്നിന്ത്യൻ സൂപ്പർ നടി കെ ആർ വിജയയുടെ അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ

516

തെന്നിന്ത്യന്‍സിനിമയില്‍ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് കെ ആര്‍ വിജയ. സൂപ്പര്‍ നായികയായി തിളങ്ങിയ നിന്ന വിജയ ഇന്ന് സിനിമയില്‍ അമ്മ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. തന്റെ പത്താമത്തെ വയസ്സുമുതല്‍ അഭിനയ ലോകത്തേക്ക് ചേക്കേറിയ വിജയയുടെ ജീവിതകഥ പറയുകയാണ് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി.

ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രീകുമാരന്‍ തമ്പി വിജയയെക്കുറിച്ച് പറഞ്ഞത്. വിജയ ആദ്യം നാടകങ്ങളിലാണ് അഭിനയിച്ചിരുന്നതെന്നും നൃത്തം പഠിക്കാതെ തന്നെ തനിക്കാവുന്നത് പോലെ നൃത്തം ചെയ്തും വിജയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements

ടെലിവിഷന്‍ സംപ്രേഷണം ഇന്ത്യയില്‍ തുടങ്ങിയിട്ടില്ലാത്ത കാലത്ത് ഭാവിയിലെ ടെലിവിഷന്‍ പരിപാടി എങ്ങനെയായിരിക്കുമെന്ന് എന്ന് സാധാരണ ജനങ്ങള്‍ക്ക് കാണിച്ചു കൊടുത്ത ഒരുപാടിയുണ്ടായിരുന്നു. ആ പരിപാടിയില്‍ ഒരു പെണ്‍കുട്ടി വേദിയില്‍ നൃത്തം ചെയ്യുന്നത് കാണിച്ചു.

ആ നൃത്തം അത് മൂവി ക്യാമറയില്‍ ഷൂട്ട് ചെയ്ത് ഒരു മോണിറ്ററില്‍ കാണിച്ചു. ഈ പരിപാടി തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും നടക്കുകയുണ്ടായി. പലര്‍ക്കും അത്ഭുതമായി തോന്നിയ ആ പരിപാടിയില്‍ നൃത്തം ചെയ്ത പെണ്‍കുട്ടി വിജയ ആയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

Also Read: പുതിയ പേര് സ്വീകരിച്ചു, അഭിനയത്തില്‍ നിന്ന് ഇടവേള; നടി രസ്‌നയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

‘നമ്മുടെ നാട്ടില്‍ ടിവി വരുന്നതിന് മുന്പ് തന്നെ ഞാന്‍ ടെലിവിഷന്‍ താരമായി’ എന്നാണ് ഇതേക്കുറിച്ച് വിജയ പറഞ്ഞതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. വിജയയുടെ അന്നത്തെ നൃത്തം കണ്ട ജെമിനി ഗണേശന്‍ നടിയോട് സുന്ദരി ആണെന്നും സിനിമയില്‍ അഭിനയിക്കണമെന്നും’ ഉപദേശിച്ചിരുന്നു

ഇതിന് പിന്നാലെയാണ് കര്‍പ്പകം എന്ന ചിത്രത്തിലെ പുതുമുഖ നായികക്കുള്ള മേക്കപ്പ് ടെസ്റ്റ് നടക്കുന്നതും വിജയ തിരഞ്ഞെടുക്കപ്പെടുന്നതും. അങ്ങനെയാണ് വിജയ സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രം ഹിറ്റായി. അതോടുകൂടി തിരക്കുള്ള നടിയായി വിജയ മാറി.

4 ഭാഷകളില്‍ അംഗീകാരമുള്ള നായിക നടിയായി വിജയ വളര്‍ന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. 1966 ലാണ് വിജയ ചിട്ടി ഫണ്ടിന്റെ ഉടമസ്ഥനായ സുദര്‍ശന്‍ വേലായുധനെ വിവാഹം കഴിക്കുന്നത്. അങ്ങനെ വിജയ വലിയ വ്യവസായിയുടെ ഭാര്യയുമായി.

Also Read
14 വർഷമായി എന്നെ അറിയുന്ന ആളാണ് എന്നിട്ടും ഡാൻസിന് പോകുന്നതിനെ ചൊല്ലി പ്രശ്നങ്ങളാണ്, ഡാൻസ് ഉപേക്ഷിക്കാൻ പറ്റില്ല: വിവാഹ മോചനത്തെ കുറിച്ച് നടി ശാലു മേനോൻ

സ്വന്തമായി വിമാനമുള്ള ഒരേയൊരു സിനിമാ നടിയാണ് വിജയ. നാല് സീറ്റുള്ള വിമാനം വിജയയുടെ ഭര്‍ത്താവാണ് താരത്തിന് വാങ്ങി നല്‍കിയത്. ‘ എന്റെ ഭര്‍ത്താവാണ് വിമാനം വാങ്ങിയത് . ഞാന്‍ അതില്‍ യാത്ര ചെയ്തു, അത്രമാത്രം’ എന്നാണ് ഇതേക്കുരിച്ച് സംസാരിക്കുമ്പോള്‍ വിജയ പറയുന്നതിനെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

Advertisement